ടെലികോം സേവന ദാതാവിന്റെ ഓഹരി വില കഴിഞ്ഞ ഒരു മാസത്തിനിടെ ഇരട്ടിയിലധികം വർദ്ധിച്ചതിനാൽ വിപണി മൂല്യനിർണ്ണയത്തിന്റെ അടിസ്ഥാനത്തിൽ വോഡഫോൺ ഐഡിയ ഏറ്റവും മികച്ച 100 ഇന്ത്യൻ കമ്പനികളുടെ എലൈറ്റ് ക്ലബിലേക്ക് വീണ്ടും പ്രവേശിച്ചു. ബ്രിട്ടീഷ് ടെലികോം ഭീമനായ വോഡഫോൺ പിഎൽസിയും ഇന്ത്യൻ ആദിത്യ ബിർള ഗ്രൂപ്പും ചേർന്നതാണ് വോഡഫോൺ ഐഡിയ.
26,522 കോടി രൂപയുടെ വിപണി മൂല്യവുമായി (എം-ക്യാപ്), വോഡഫോൺ ഐഡിയ മൊത്തത്തിലുള്ള എം-ക്യാപ് റാങ്കിംഗിൽ 96-ാം സ്ഥാനത്താണ് എത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ 14,625 കോടി രൂപയുടെ അധിക വരുമാനം കമ്പനി നേടിയിട്ടുണ്ട്. 2020 മെയ് 5 വരെ 171-ാം സ്ഥാനത്ത് നിന്ന് 75 സ്ഥാനങ്ങളുടെ മുന്നേറ്റമാണ് വൊഡാഫോൺ ഐഡിയ നടത്തിയിരിക്കുന്നത്. കമ്പനി ആദ്യ 200 സ്ഥാനങ്ങളിൽ നിന്ന് പുറത്തായിയിരുന്നു. 2019 നവംബർ 11 ന് 8,477 കോടി രൂപയുടെ കുറഞ്ഞ വിപണി മൂല്യവുമായി കമ്പനി 243-ാം റാങ്കിംഗിൽ എത്തിയിരുന്നു.

കഴിഞ്ഞ ഒരു മാസത്തിൽ, വോഡഫോൺ ഐഡിയ യുണൈറ്റഡ് ബ്രൂവറീസ്, വേൾപൂൾ ഓഫ് ഇന്ത്യ, ഹണിവെൽ ഓട്ടോമേഷൻ ഓഫ് ഇന്ത്യ, പവർ ഗ്രിഡ് കോർപ്പറേഷൻ, ഫൈസർ, അദാനി ട്രാൻസ്മിഷൻ, എസിസി, പിഐ ഇൻഡസ്ട്രീസ്, ബാങ്ക് ഓഫ് ബറോഡ, ജൂബിലന്റ് ഫുഡ് വർക്ക്സ് തുടങ്ങിയ പ്രമുഖ കമ്പനികളെ മറികടന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരി വില 4.10 രൂപയിൽ നിന്ന് 129 ശതമാനം വർദ്ധിച്ചു.
ആഴ്ചയിൽ വോഡഫോൺ ഐഡിയ 45 ശതമാനം ഉയർന്നു. ആഗോള ടെക്നോളജി ഭീമനായ ഗൂഗിൾ കമ്പനിയിൽ 5 ശതമാനം ഓഹരി വാങ്ങാൻ ചർച്ചകൾ നടത്തിവരികയാണെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നതിനെ തുടർന്നാണിത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
