ടെലികോം ഓപ്പറേറ്ററായ വോഡഫോൺ-ഐഡിയ പ്രീപെയ്ഡ് വരിക്കാർക്കായി പുതിയ പ്ലാനുമായി രംഗത്ത്. ഉപയോക്താക്കൾക്കായി 29 രൂപയുടെ മിനിമം റീചാർജ് പ്ലാനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഈ റീചാർജ് പ്ലാനിന്റെ ഭാഗമായി വോഡഫോൺ ഉപയോക്താക്കൾക്ക് 20 രൂപയുടെ ടോക്ക് ടൈമും എസ്എംഎസിനും ലഭിക്കും. ഈ പ്ലാൻ അനുസരിച്ച്, കോളുകൾ ചെയ്യുന്നതിന് ഉപയോക്താക്കൾക്ക് സെക്കൻഡിൽ 2.5 പൈസ ഈടാക്കും.
39 രൂപയുടെ പ്ലാൻ
100 എംബി ഡാറ്റയും പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ പ്ലാനിന് 14 ദിവസത്തെ സാധുതയാണുള്ളത്. വൊഡാഫോണിന്റെ രണ്ടാമത്തെ ഓൾ റൌണ്ടർ പ്ലാനാണിത്. ഇതിനകം 39 രൂപ പ്ലാൻ കമ്പനി പുറത്തിറക്കിയിരുന്നു. 39 രൂപ റീചാർജ് പ്ലാൻ പ്രകാരം വോഡഫോൺ വരിക്കാർക്ക് 30 മിനിട്ട് ടോക്ക് ടൈമും 100 എംബി ഡാറ്റയും ലഭിക്കും. ഈ പ്ലാനിനും 14 ദിവസത്തെ സാധുതയാണുള്ളത്. ഈ മാസം ആദ്യം, വോഡഫോൺ ഐഡിയ വരിക്കാർക്കായി ഒരു എഐ ഡിജിറ്റൽ ഉപഭോക്തൃ സേവനം അവതരിപ്പിച്ചിരുന്നു.
വാട്ട്സ്ആപ്പ് വഴി
ഈ പുതിയ വെർച്വൽ അസിസ്റ്റന്റ് മൈ വോഡഫോൺ, മൈ ഐഡിയ ആപ്ലിക്കേഷനുകളിൽ ലഭ്യമാണ്. മാത്രമല്ല കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഉപയോക്താക്കൾക്ക് ഇത് ഉപയോഗിക്കാൻ കഴിയും. മാത്രമല്ല, വോഡഫോൺ, ഐഡിയ ഉപയോക്താക്കൾക്ക് വാട്ട്‌സ്ആപ്പ് വഴിയും ഈ സേവനം നേടാൻ കഴിയും. വാട്‌സ്ആപ്പ് വഴി ഡിജിറ്റൽ അസിസ്റ്റൻസ് ലഭിക്കുന്നതിന് വോഡഫോൺ ഉപയോക്താക്കൾ 9654297000 എന്ന നമ്പറിലും ഐഡിയ ഉപയോക്താക്കൾ 7065297000 എന്ന നമ്പറിലും വാട്ട്‌സ്ആപ്പ് ചെയ്യേണ്ടതാണ്.
സേവനങ്ങൾ
ഈ സേവനം ഉപയോഗിക്കുന്നവർക്ക് ബിൽ പേയ്‌മെന്റുകൾ, റീചാർജുകൾ, പ്ലാൻ ആക്റ്റിവേഷൻ എന്നിവയുൾപ്പെടെ വിവിധ സേവനങ്ങൾ പെട്ടെന്ന് ചെയ്യാനാകും. പുതിയ കണക്ഷൻ, ഡാറ്റ ബാലൻസ്, ബിൽ അഭ്യർത്ഥനകൾ എന്നിവയും ലഭിക്കും. വിഐസി ഉപയോഗിക്കാൻ ലളിതമാണെന്നും വോഡഫോൺ ഐഡിയയുമായി സുരക്ഷിതമായ രീതിയിൽ സംവദിക്കാൻ ഇത് വരിക്കാരെ പ്രാപ്തരാക്കുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു.
2399 രൂപയുടെ പ്ലാൻ
ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന പ്ലാനാണ് വൊഡാഫോണിന്റെ 2,399 രൂപയുടേത്. ദിവസവും 100 എസ്എംഎസുകളും എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് കോളിംഗ് സൗകര്യവും ഈ പ്ലാൻ നൽകുന്നുണ്ട്. 499 രൂപ വിലമതിക്കുന്ന വോഡഫോൺ പ്ലേ സബ്ക്രിപ്ഷൻ, 999 രൂപ വിലമതിക്കുന്ന ZEE5 പ്രീമിയം സബ്സ്ക്രിപ്ഷൻ എന്നിവ ഈ പ്ലാനിലൂടെ സൗജന്യമായി നേടാം. 365 ദിവസമാണ് പ്ലാനിന്റെ കാലാവധി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications