ജിയോയ്‌ക്കും എയർടെല്ലിനും പിറകെ പുതിയ വർക്ക് ഫ്രം ഹോം പ്ലാനുമായി വോഡഫോണും. കൊറോണ പശ്ചാത്തലത്തിൽ വീട്ടിലിരുന്ന് ജോലിചെയ്യുന്നവരെ ഉദ്ദേശിച്ചാണ് വോഡഫോൺ പുതിയ പ്ലാൻ അവതരിപ്പിക്കുന്നത്. 251 രൂപയാണ് പ്ലാനിന്റെ വില. ഇരു ടെലികോം കമ്പനികളുടെയും പ്ലാൻ പോലെ തന്നെ ഇതും ടോപ് അപ് പ്ലാൻ ആണ്. വോഡഫോൺ ഐഡിയയുടെ പ്രീപെയ്‌ഡ് ഉപഭോക്താക്കൾക്കായി ഒരുക്കിയ പുതിയ 251 രൂപയുടെ പ്രീപെയ്‌ഡ് ഡാറ്റാ പ്ലാനിലൂടെ 50 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. വോഡാഫോണിന്റെ തന്നെ മറ്റ് പ്ലാനുകളിലെ പോലെ ഇതിൽ കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങളൊന്നും കമ്പനി ലഭ്യമാക്കുന്നില്ല.
ലോക്ക്‌ഡൗൺ കാലയളവിൽ ഉപയോക്താക്കൾക്ക് ഡാറ്റ ഉപഭോഗം വർദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് കമ്പനി ഇത്തരമൊരു പ്ലാൻ പുറത്തിറക്കിയിരിക്കുന്നത്. നിലവിൽ ഒരു ദിവസം ലഭ്യമായ ഡാറ്റ തികയാതെ വരുമ്പോൾ അധിക ഡാറ്റ ലഭിയ്‌ക്കാൻ പുതിയ പ്ലാൻ സഹായകരമാകും. മാത്രമല്ല നിലവിൽ കുറഞ്ഞ ഡാറ്റ പ്ലാനുകൾ ഉള്ളവർക്കും 251 രൂപയുടെ ഈ പുതിയ പ്ലാൻ പ്രയോജനപ്പെടുത്താം. 28 ദിവസമാണ് പ്ലാനിന്റെ കാലാവധി. ആദ്യമായി വര്‍ക്ക് ഫ്രം ഹോം പ്ലാൻ വിപണിയിൽ എത്തിച്ചത് ജിയോ ആയിരുന്നു. പിന്നാലെ ബിസിനസുകാര്‍ക്കുൾപ്പെടെ പ്രത്യേക പ്ലാനുമായി എയര്‍ടെല്ലും എത്തിയിരുന്നു.

98 രൂപയുടെ ഡാറ്റ ആനുകൂല്യം ഇരട്ടിയാക്കി
ഇതിനുപുറമെ, വോഡഫോണിന്റെ 98 രൂപയുടെ പ്ലാൻ പ്രകാരം ലഭ്യമാകുന്ന ഡാറ്റ വർധിപ്പിച്ചിട്ടുണ്ട്. നേരത്തെ 6 ജിബി അൺലിമിറ്റഡ് ഡാറ്റ ലഭ്യമായിരുന്ന സ്ഥാനത്ത് ഇപ്പോൾ 12 ജിബി ലഭ്യമാണ്. ഈ പ്ലാനിനും 28 ദിവസത്തെ സ്റ്റാൻഡ് എലോൺ വാലിഡിറ്റിയാണ് ഉള്ളത്. 98 രൂപയുടെ പ്ലാനിൽ കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങളൊന്നും കമ്പനി ലഭ്യമാക്കുന്നില്ല.
251 രൂപയുടെ പുതിയ പ്ലാൻ എല്ലാ സർക്കിളുകളിലും ലഭ്യമല്ല.
കേരളത്തോടൊപ്പം ബീഹാർ, ചെന്നൈ, ഗുജറാത്ത്, ഹരിയാന, തമിഴ്‌നാട് (ചെന്നൈ ഒഴികെ), യുപി ഈസ്റ്റ് എന്നിവിടങ്ങളിൽ വോഡഫോണിന്റെ 251 രൂപയുടെ പുതിയ പ്ലാൻ ലഭ്യമാണ്. എന്നാൽ ആന്ധ്രാപ്രദേശ്, അസം, ദില്ലി, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, കർണാടക, മഹാരാഷ്ട്ര, ഗോവ, മധ്യപ്രദേശ്, മുംബൈ, നോർത്ത് ഈസ്റ്റ്, ഒഡീഷ, പഞ്ചാബ്, രാജസ്ഥാൻ, യുപി വെസ്റ്റ്, പശ്ചിമ ബംഗാൾ തുടങ്ങിയ ഇടങ്ങളിൽ പ്ലാൻ ലഭ്യമാകില്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications