ടെലികോം രംഗത്തെ പ്രമുഖരായ വോഡഫോൺ അടുത്തിടെ വരിക്കാർക്കായി പുതിയ പ്രീപെയ്ഡ് റീചാർജ് സ്കീം പ്രഖ്യാപിച്ചു. 499 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ നിലവിലുള്ള 555 രൂപയുടെ പ്ലാനിൽ ചെറിയ മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും നടത്തിയതാണ്. മിക്ക ടെലികോം സർക്കിളുകളിലും പുതിയ പ്ലാൻ ലഭ്യമാണ്.
പുതിയ പ്ലാൻ
പുതിയ 499 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാനിൽ, ഉപയോക്താക്കൾക്ക് 70 ദിവസത്തെ വാലിഡിറ്റിയിൽ പരിധിയില്ലാത്ത കോളുകളും 1.5 ജിബി ഡാറ്റയും പ്രതിദിനം 100 എസ്എംഎസും സ്വന്തമാക്കാം. അതോടൊപ്പം വോഡഫോൺ പ്ലേ, സീ 5 എന്നിവയുടെ സൌജന്യ സബ്സ്ക്രിപ്ഷനുകളും വോഡഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവിലുള്ള 555 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന്റെ അല്പം വിലകുറഞ്ഞ പതിപ്പാണിത്. 555 രൂപയുടെ റീചാർജ് പ്ലാനും ഉപയോക്താക്കൾക്ക് 499 രൂപയുടെ പ്ലാനിന് സമാനമായ ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.
എതിരാളി ജിയോ
എതിരാളിയായ റിലയൻസ് ജിയോയോട് മത്സരിച്ചാണ് വൊഡാഫോൺ 555 രൂപയുടെ റീചാർജ് പ്ലാൻ നേരത്തെ പുറത്തിറക്കിയത്. ജിയോയ്ക്കും ഇതേ തുകയുടെ പ്ലാനുണ്ട്. റിലയൻസ് ജിയോയുടെ 555 രൂപയുടെ പ്ലാനിൽ 1.5 ജിബി ഡാറ്റയും മൊത്തം 126 ജിബി ഹൈ സ്പീഡ് ഡാറ്റയും 100 എസ്എംഎസും 84 ദിവസത്തേക്ക് ലഭിക്കും. അതോടൊപ്പം, ജിയോ ടു ജിയോ കോളുകൾ പരിധിയില്ലാത്തതും ജിയോ ടു നോൺ ജിയോ 3,000 മിനിറ്റ് കോളും ലഭ്യമാണ്. കൂടാതെ, പ്ലാനിനൊപ്പം ജിയോ ആപ്സ് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്.
വൊഡാഫോണിന്റെ ലക്ഷ്യം
പുതിയ 499 രൂപയുടെ പ്ലാൻ ഉപയോഗിച്ച്, രാജ്യമെമ്പാടുമുള്ള കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാനും പ്രീപെയ്ഡ് പ്ലാനുകളുടെ ഡാറ്റാബേസ് കാര്യക്ഷമമാക്കാനുമാണ് വോഡഫോൺ ശ്രമിക്കുന്നത്. എല്ലാ പോസ്റ്റ്പെയ്ഡ് സേവനങ്ങളും വോഡഫോൺ ബ്രാൻഡിന് കീഴിൽ മാത്രമേ നൽകൂവെന്ന് കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
വോഡഫോൺ റെഡ് പ്ലാൻ
എല്ലാ പുതിയ പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കളും വോഡഫോൺ റെഡ് പ്ലാനുകളിലേക്ക് പ്രവേശിക്കും. അതേസമയം ഐഡിയ ബ്രാൻഡിന് കീഴിലുള്ള പോസ്റ്റ്പെയ്ഡ് ഓഫറായ ഐഡിയ നിർവാണയിലെ നിലവിലുള്ള എല്ലാ ഉപഭോക്താക്കളും സമാനമായ വോഡഫോൺ റെഡ് പ്ലാനുകളിലേക്ക് മൈഗ്രേറ്റ് ചെയ്യപ്പെടും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
