20,000 കോടി രൂപയുടെ മുൻകാല നികുതി തർക്കത്തിൽ വോഡഫോൺ ഗ്രൂപ്പ് പിഎൽസി ഇന്ത്യൻ സർക്കാരിനെതിരെയുള്ള കേസിൽ വിജയിച്ചതായി വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. വൊഡാഫോണിന്മേൽ നികുതി ബാധ്യത ചുമത്തുന്നതും പലിശയും പിഴയും ഇന്ത്യയും നെതർലാന്റും തമ്മിലുള്ള നിക്ഷേപ ഉടമ്പടി കരാർ ലംഘിക്കുന്നതാണെന്നും ഹേഗിലെ ഒരു അന്താരാഷ്ട്ര ആർബിട്രേഷൻ ട്രിബ്യൂണൽ വിധിച്ചു.
വൊഡഫോണിൽ നിന്ന് കുടിശ്ശിക തേടുന്നത് സർക്കാർ അവസാനിപ്പിക്കണമെന്നും നിയമപരമായ ചെലവുകൾക്ക് ഭാഗിക നഷ്ടപരിഹാരമായി കമ്പനിക്ക് 4.3 ദശലക്ഷം പൗണ്ട് (5.47 മില്യൺ ഡോളർ) നൽകണമെന്നും ട്രിബ്യൂണൽ വിധിന്യായത്തിൽ വ്യക്തമാക്കി. എന്നാൽ ഇക്കാര്യത്തോട് വൊഡഫോണും ധനമന്ത്രാലയവും പ്രതികരിച്ചില്ല.

2007 ൽ ഹച്ചിസൺ വാംപോവയിൽ നിന്ന് വോഡഫോൺ ഇന്ത്യൻ മൊബൈൽ ആസ്തികൾ വാങ്ങിയതാണ് നികുതി തർക്കത്തിന് കാരണമായത്. ഏറ്റെടുക്കലിന് നികുതി അടയ്ക്കാൻ വോഡഫോണിന് ബാധ്യതയുണ്ടെന്ന് സർക്കാർ അറിയിച്ചു. 2012-ൽ ഇന്ത്യയിലെ പരമോന്നത കോടതി ടെലികോം ദാതാവിന് അനുകൂലമായി വിധി പ്രസ്താവിച്ചുവെങ്കിലും ആ വർഷം അവസാനം സർക്കാർ നിയമങ്ങളിൽ മാറ്റം വരുത്തിയിരുന്നു.
2014 ഏപ്രിലിൽ വോഡഫോൺ ഇന്ത്യയ്‌ക്കെതിരെ നിയമ നടപടികൾ ആരംഭിച്ചു. ഇതിനെ തുടർന്ന് മുൻകാല നികുതി ക്ലെയിമുകൾ, റദ്ദാക്കൽ എന്നിവയുമായി ബന്ധപ്പെട്ട് കെയ്ൻ എനർജി ഉൾപ്പെടെയുള്ള കമ്പനികൾക്കെതിരായ ഒരു ഡസനിലധികം അന്താരാഷ്ട്ര വ്യവഹാര കേസുകളിൽ ഇന്ത്യ കുടുങ്ങി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
