ഇന്ന് ഓഹരി വിപണിയിൽ ഏറ്റവും അധികം ശ്രദ്ധയാകർഷിക്കുന്ന ഓഹരികളെന്ന് അറിയപ്പെട്ടിരുന്നത് വോൾട്ടാസ് , യുണൈറ്റഡ് ബ്രൂവറീസ് , ടാറ്റ കെമിക്കൽസ് , സിംഫണി , സൊണാറ്റ സോഫ്റ്റ്‌വെയർ എന്നിവയാണ്. ഈ ഓഹരികളെല്ലാം ഇന്നത്തെ വിപണിയിൽ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. അതിനു കാരണം ഇന്നലെ മെയ് 7 ബുധനാഴ്ചയായിരുന്നു ഈ കമ്പനികളുടെ നാലാം പാദ ഫലങ്ങളും ലാഭവിഹിത പ്രഖ്യാപനങ്ങളും.
ലാഭവിഹിത വിവരങ്ങളും നാലാം പാദ ഫലങ്ങളും....
1. വോൾട്ടാസ്
ഇന്നലെ മെയ് 7-ന് നടന്ന വോൾട്ടാസ് ഡയറക്ടർമാരുടെ യോഗത്തിന് ശേഷം, 2024-25 വർഷത്തേക്ക് ഒരു ഓഹരിക്ക് 1 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 7 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. കമ്പനിയുടെ 71-ാമത് വാർഷിക പൊതുയോഗത്തിന്റെ സമാപനം മുതൽ അഞ്ചാം ദിവസമോ അതിനുശേഷമോ ലാഭവിഹിതം നൽകും.
2025 സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ വോൾട്ടാസിന്റെ അറ്റാദായം ഇരട്ടിയിലധികം ഉയർന്ന് 241 കോടി രൂപയായി വർദ്ധിച്ചു. പ്രവർത്തനങ്ങളിൽ നിന്നുള്ള കമ്പനിയുടെ വരുമാനം 13 ശതമാനം വർധിച്ച് 4,768 കോടി രൂപയായി. നിലവിൽ ഈ ഓഹരികൾ നേരിയ നഷ്ടത്തോടെ 1,237.10 രൂപയിലാണ് വ്യാപാരം നടത്തുന്നത്.
2. യുണൈറ്റഡ് ബ്രൂവറീസ്
2024-25 സാമ്പത്തിക വർഷത്തേക്ക്, യുണൈറ്റഡ് ബ്രൂവറീസിന്റെ ഡയറക്ടർ ബോർഡ് 1 രൂപ മുഖവിലയുള്ള ഓരോ ഇക്വിറ്റി ഷെയറിനും 10 രൂപ ലാഭവിഹിതം നൽകുമെവ്വ് പ്രഖ്യാപിച്ചു. അടുത്ത വാർഷിക പൊതുയോഗത്തിൽ ഇത് അംഗീകാരിക്കും. ഈ ലാഭവിഹിതം ഓഹരി ഉടമകൾ അംഗീകരിച്ചാൽ 2025 സെപ്റ്റംബർ 04 വ്യാഴാഴ്ചയോ അതിന് മുമ്പോ ഈ തുക നൽകും.
2025 സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ യുണൈറ്റഡ് ബ്രൂവറീസിൻ്റെ അറ്റാദായം 7.67 ശതമാനം ഉയർന്ന് 442.41 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 410.86 കോടി രൂപയായിരുന്നു. 2025 മാർച്ച് പാദത്തിൽ കമ്പനിയുടെ മൊത്തം ചെലവ് 8.54 ശതമാനം കുറഞ്ഞ് 4,303.09 കോടി രൂപയായി. എന്നാൽ മാർച്ച് പാദത്തിൽ മറ്റ് വരുമാനം ഉൾപ്പെടെയുള്ള കമ്പനിയുടെ മൊത്തം വരുമാനം 7.9 ശതമാനം കുറഞ്ഞ് 4,435.16 കോടിയായി. ഈ ഓഹരികൾ നിലവിൽ 2,156.10 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

3. ടാറ്റ കെമിക്കൽസ്
2024-25 സാമ്പത്തിക വർഷത്തെ കണക്കുകൾ പ്രകാരം ഒരു ഓഹരിക്ക് 11 രൂപ അഥവാ 110 ശതമാനം ലാഭവിഹിതമാണ് ഇന്നലെ മെയ് 7 ന് നടന്ന യോഗത്തിന് ശേഷം ടാറ്റ കെമിക്കൽസിന്റെ ബോർഡ് പ്രഖ്യാപിച്ചത്. കമ്പനിയുടെ 86-ാമത് വാർഷിക പൊതുയോഗത്തിൽ ഈ കാര്യം അംഗങ്ങൾ അംഗീകരിച്ചാൽ യോഗത്തിന് ശേഷം അഞ്ച് ദിവസത്തിനുള്ളിൽ ലാഭവിഹിതം നൽകുമെന്ന് കമ്പനി അറിയിച്ചു.
2025 മാർച്ച് 31 ന് അവസാനിച്ച പാദത്തിൽ ടാറ്റ കെമിക്കൽസിന്റെ സംയോജിത അറ്റനഷ്ടം 56 കോടിയാണ്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 850 കോടി രൂപയായിരുന്നു. മാർച്ച് പാദത്തിലെ വരുമാനം വാർഷികാടിസ്ഥാനത്തിൽ (YoY) 1% വർദ്ധിച്ച് 3,509 കോടി രൂപയായി. 2024ൽ ഇതേ കാലയളവിൽ വരുമാനം 3,475 കോടി രൂപയായിരുന്നു. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ 2.2% ഉയർന്ന് ഓഹരി വില 844 രൂപ വരെ ഉയർന്നിരുന്നു. നിലവിൽ നേരിയ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
4. സൊണാറ്റ സോഫ്റ്റ്‌വെയർ ലിമിറ്റഡ്
2025 സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ ഒരു ഇക്വിറ്റി ഷെയറിന് 4.40 രൂപ എന്ന അന്തിമ ലാഭവിഹിതമാണ് സൊണാറ്റയുടെ ബോർഡ് ഇന്നലെ പ്രഖ്യാപിച്ചത്. 86-ാമത് വാർഷിക പൊതുയോഗം കഴിഞ്ഞ് അഞ്ച് ദിവസത്തിനുള്ളിൽ ലാഭവിഹിതം എല്ലാവർക്കും നൽകുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നു.
2025 മാർച്ച് 31 ന് അവസാനിച്ച പാദത്തിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം പാദവാർഷിക പാദത്തിൽ (QoQ) 7.94% കുറഞ്ഞ് 2,617.20 കോടി രൂപയായി. എന്നാൽ വാർഷികാടിസ്ഥാനത്തിൽ, കമ്പനിയുടെ വരുമാനം 19.42% വർദ്ധിച്ചിട്ടുണ്ട്. 2025 സാമ്പത്തിക വർഷത്തെ നാലാം പാദത്തിലെ വരുമാനം 702.3 കോടി രൂപയാണ്. ഈ ഓഹരികൾ നിലവിൽ 400.45 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
5. സിംഫണി
2024-25 സാമ്പത്തിക വർഷത്തേക്ക് 2 രൂപ മുഖവിലയുള്ള ഒരു ഇക്വിറ്റി ഷെയറിന് 8 രൂപ എന്ന അന്തിമ ലാഭവിഹിതം സിംഫണി ബോർഡ് ഇന്നലെ പ്രഖ്യാപിച്ചു. ഇന്ന് ഈ ഓഹരികൾ ബിഎസ്ഇയിൽ 13 ശതമാനം ഉയർന്ന് 1,348.95 രൂപ എന്ന മൂന്ന് മാസത്തെ ഉയർന്ന നിലയിലെത്തി. നിലവിൽ 1,287.20 രൂപയിലാണ് വ്യാപാരം.
2025 സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 46.99 ശതമാനം വർധിച്ച് 488 കോടിയായി. കമ്പനിയുടെ സംയോജിത അറ്റാദായം 64.58 ശതമാനം ഉയർന്ന് 79 കോടി രൂപയായി. മൊത്തം വാർഷികാടിസ്ഥാനത്തിൽ കണക്കാക്കിയാൽ കമ്പനിയുടെ സംയോജിത അറ്റാദായം 43.92% ഉയർന്ന് 213 കോടി രൂപയായി. 2024 സാമ്പത്തിക വർഷത്തിൽ ഇത് 148 കോടിയായിരുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications