വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ സമീപകാലത്തായി മാധ്യമങ്ങളിൽ നിറയുന്നുണ്ട്. ഇതിൻ്റെ ആദ്യ ഘട്ടം എന്ന നിലയിൽ ബിഹാറിലെ വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ (SIR) നടത്തിയിരിക്കുന്നു. ഇനി രണ്ടാം ഘട്ടമെന്ന നിലയിൽ പശ്ചിമ ബംഗാൾ, തമിഴ്‌നാട്, കേരളം, അസം, പുതുച്ചേരി എന്നിവയുൾപ്പെടെ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഈ സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ നടത്തുമെന്നാണ് തിങ്കളാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരിക്കുന്നത്.
2002 നും 2004 നും ഇടയിൽ മിക്ക സംസ്ഥാനങ്ങളിലും വോട്ടർ പട്ടികയിൽ പരിഷ്കരണം നടത്തിയിരുന്നു. ആ ഘട്ടത്തിൽ പരിഷ്കരിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് നിലവിലെ സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ നടത്തുന്നത്. സത്യത്തിൽ ഈ സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ എന്തിനാണ് നടത്തുന്നത്? ഇതിൻ്റെ ലക്ഷ്യം എന്താണ്? വിശദമായി അറിയാം;
എന്താണ് സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ?
സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ എന്നത് സാധാരണ ഒരു വാർഷിക പുനരവലോകനമല്ല. അതിലും കഠിനമായ രീതിയിൽ രേഖകൾ പരിശോധിച്ച് ഉറപ്പിക്കുന്ന ഒരു പ്രത്യേക പ്രക്രിയയാണ്. ഈ സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ പ്രകാരം രജിസ്റ്റർ ചെയ്ത എല്ലാ വോട്ടർമാരുടെയും വിശദാംശങ്ങൾ പരിശോധിക്കുകയും മരിച്ചവർ, കുടിയേറിയവർ, പ്രത്യേകിച്ച് വിദേശ അനധികൃത കുടിയേറ്റക്കാർ എന്നിവരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യുകയുമാണ് ഇതിന്റെ പ്രാഥമിക ലക്ഷ്യം.
ബംഗ്ലാദേശ്, മ്യാൻമർ എന്നിവിടങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്ന പശ്ചാത്തലത്തിൽ, വിദേശ അനധികൃത കുടിയേറ്റക്കാരുടെ ജനന സ്ഥലം പരിശോധിച്ച് അവരെ ഒഴിവാക്കുവാൻ ഇതിലൂടെ സാധിക്കും.

ഏതെല്ലാം സംസ്ഥാനങ്ങളെ ഒഴിവാക്കി
സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ രണ്ടാം ഘട്ടത്തിൽ എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഉൾപ്പെടുന്നില്ല. സുപ്രീം കോടതി നിർദ്ദേശപ്രകാരം 2026 ജനുവരി 31-നകം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്ര, ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, ലഡാക്ക് തുടങ്ങിയ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും ഈ ഘട്ടത്തിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു.
സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ്റെ പ്രധാന ഉദ്യോഗസ്ഥരും അവരുടെ ചുമതലകളും
1. ബൂത്ത് ലെവൽ ഓഫീസർ (BLO)
ഓരോ പോളിംഗ് സ്റ്റേഷനിലും ഏകദേശം 1,000 വോട്ടർമാർ ഉണ്ടാകും. അതിനാൽ അവർക്ക് ഒരു ബൂത്ത് ലെവൽ ഓഫീസറും ഉണ്ടായിരിക്കും.
2. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ (ERO)
ഓരോ നിയമസഭാ മണ്ഡലത്തിലും നിരവധി പോളിംഗ് സ്റ്റേഷനുകൾ ഉണ്ട്. അതിലേക്ക് നിയമിക്കുന്ന ഒരു സബ്-ഡിവിഷണൽ മജിസ്‌ട്രേറ്റ് (SDM) തലത്തിലുള്ള ഉദ്യോഗസ്ഥനാണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ. ഇദ്ദേഹമാണ് കരട് വോട്ടർ പട്ടിക തയ്യാറാക്കുന്നത്. മാത്രമല്ല, അവകാശവാദങ്ങളും എതിർപ്പുകളും സ്വീകരിക്കുകയും തീരുമാനിക്കുകയും ചെയ്യുന്നു. കൂടാതെ, അന്തിമ വോട്ടർ പട്ടിക തയ്യാറാക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു.
3. അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ (AERO)
ഓരോ തഹസിലിലും ഇത്തരത്തിൽ ഉദ്യോഗസ്ഥരെ നിയമിക്കുന്നു.
അപ്പീൽ നടപടിക്രമങ്ങൾ
- ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറുടെ തീരുമാനത്തിനെതിരായ ആദ്യ അപ്പീൽ ജില്ലാ മജിസ്‌ട്രേറ്റ് (DM) കേൾക്കുന്നു.
- DM-ന്റെ തീരുമാനത്തിനെതിരായ രണ്ടാമത്തെ അപ്പീൽ സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ (CEO) കേൾക്കുന്നു.
ബിഹാറിലെ വിവാദങ്ങൾ
സെപ്റ്റംബറിൽ ബിഹാറിലെ സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ വിജയകരമായി പൂർത്തിയാക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പ്രഖ്യാപിച്ചു. എങ്കിലും ഇതിന്റെ പേരിൽ നിരവധി വിവാദങ്ങൾ ഉയർന്നിരുന്നു. അതായത് ബീഹാറിലെ വോട്ടർ പട്ടികയിൽ ആദ്യം 7.89 കോടി വോട്ടർമാരുണ്ടായിരുന്നു. പക്ഷേ അന്തിമ വോട്ടർ പട്ടികയിൽ ഏകദേശം 42 ലക്ഷം വോട്ടർമാരുടെ കുറവുണ്ടായി.
2002-2004ൽ വോട്ടർ പട്ടിക പരിഷ്കരിക്കുമ്പോൾ ജനന സർട്ടിഫിക്കറ്റുകൾ പോലുള്ള രേഖകൾ സമർപ്പിക്കേണ്ടിയിരുന്നു. എന്നാൽ ഇത് സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്ക് ലഭ്യമായിരുന്ന രേഖയായിരുന്നില്ല. ഈ വിഷയം വലിയ പ്രതിസന്ധികൾ സൃഷ്ടിച്ചിരുന്നു. അതിനാലാണ്. ഈയിടെയായി ആധാറിനെ 12-ാമത്തെ രേഖയായി സ്വീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി ആവശ്യപ്പെട്ടത്. ഇത് ഒരുപരിധി വരെ പ്രശ്നങ്ങൾക്ക് അയവുണ്ടാക്കി.
ഇന്ത്യയിലെ പൗരന്മാർ മാത്രമേ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളു എന്നുറപ്പാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ബാധ്യസ്ഥമാണ്. ഇതിൻ്റെ ഭാഗമായിട്ടാണ് വോട്ടർ പട്ടികയിൽ പരിഷ്കരണം നടത്തുന്നത്. 1947 ൽ സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ഇന്ത്യയിൽ എട്ട് തവണയാണ് വോട്ടർ പട്ടിക പരിഷ്കരിച്ചത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications