ദില്ലി: വോളണ്ടറി റിട്ടയര്‍മെന്റ് എടുത്ത ജീവനക്കാര്‍ക്ക് നല്കാന് പണം ഇല്ലാത്തതിനെ തുടര്‍ന്ന് വാണിജ്യ മന്ത്രാലയം ധനകാര്യമന്ത്രാലയത്തോട് സഹായം തേടി. മെറ്റല്‍സ് ആന്‍ഡ് മിനറല്‍സ് ട്രേഡിംഗ് കോര്പ്പറേഷന് ഓഫ് ഇന്ത്യയില്‍ (എംഎംടിസി) നിന്ന് വോളണ്ടറി റിട്ടയര്‍മെന്റ് എടുത്ത ജീവനക്കാര്‍ക്ക് പണം നല്‍കുന്നതിന് വേണ്ടിയാണ് വാണിജ്യ മന്ത്രാലയം ഇപ്പോള്‍ സഹായം ചോദിച്ച് രംഗത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ധനകാര്യമന്ത്രാലയത്തിന് കത്തയച്ചതായി ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മെറ്റല്‍സ് ആന്‍ഡ് മിനറല്‍സ് ട്രേഡിംഗ് കോര്പ്പറേഷന് ഓഫ് ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ വോളണ്ടറി റിട്ടയര്‍മെന്റ് എടുക്കുന്ന ജീവനക്കാര്‍ക്ക് പ്രതിഫലം നല്‍കാനുള്ള സാമ്പത്തിക ശേഷി കമ്പനിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
ഇതേ തുടര്‍ന്നാണ് ധനകാര്യമന്ത്രാലയത്തെ സമീപിച്ചിരിക്കുന്നത്. തങ്ങളുടെ ആവശ്യം ധനകാര്യമന്ത്രാലയം പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് വാണിജ്യ മന്ത്രാലയം. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ എംഎംടിസിയുടെ ബോര്‍ഡ് ജീവനക്കാര്‍ക്കുള്ള വിആര്‍എസ് നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കിയിരുന്നു.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications