വ്യവസായ ജാലകം; ഇത് വരെ ശേഖരിച്ചത് 1,40,393 സംരംഭങ്ങളുടെ വിവരം,വൻ വിജയമെന്ന് മന്ത്രി

By Rakhi
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുവനന്തപുരം; കേരളത്തെ സംരംഭക സൗഹൃദമാക്കാന്‍ ദീര്‍ഘ വീക്ഷണത്തോടെയുള്ള ഇടപെടലായിരുന്നു എംഎസ്എംഇ സംരംഭങ്ങള്‍ക്കായുള്ള ജിയോപോര്‍ട്ടലായ വ്യവസായ ജാലകമെന്ന് വ്യവസായ മന്ത്രി ഇപി ജയരാജൻ. 1,40,393 സംരംഭങ്ങളുടെ വിവരം ഇതുവരെ ശേഖരിച്ചിട്ടുണ്ട്. ഈ വിവരങ്ങള്‍ അടിസ്ഥാനമാക്കി, ഒരു വ്യവസായ ഭൂപടവും തയ്യാറാക്കി. വരും വര്‍ഷങ്ങളിലെ പദ്ധതികള്‍ തയ്യാറാക്കാനും തൊഴിലാളികളുടെ വിവരശേഖരണം, സംരംഭങ്ങളുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിയല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കും ജിയോ പോര്‍ട്ടല്‍ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.ഇത് സംബന്ധിച്ച് മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം

 വ്യവസായ ജാലകം; ഇത് വരെ ശേഖരിച്ചത് 1,40,393 സംരംഭങ്ങളുടെ വിവരം,വൻ വിജയമെന്ന് മന്ത്രി

കേരളത്തെ സംരംഭക സൗഹൃദമാക്കാന്‍ ദീര്‍ഘ വീക്ഷണത്തോടെയുള്ള ഇടപെടലായിരുന്നു എംഎസ്എംഇ സംരംഭങ്ങള്‍ക്കായുള്ള ജിയോപോര്‍ട്ടലായ വ്യവസായ ജാലകം. സംസ്ഥാനത്തെ വ്യവസായ സംരംഭങ്ങളെക്കുറിച്ചുള്ള വിവരശേഖരണവും അവയുടെ ക്രോഡീകരണവും നിലവിലെ സ്ഥിതി തിരിച്ചറിയുന്നതിനുമാത്രമല്ല വരും വര്‍ഷങ്ങളില്‍ പദ്ധതി തയ്യാറാക്കുന്നതിനും ഏറെ പ്രധാനപ്പെട്ടതാണ്. ഈ ലക്ഷ്യത്തോടെ വ്യവസായ, വാണിജ്യ ഡയറക്ടറേറ്റിന്റെ പുനഃരൂപകല്‍പ്പന ചെയ്ത വെബ്സൈറ്റാണ് വ്യവസായ ജാലകം.

സംസ്ഥാനത്തെ വ്യാവസായിക സംരംഭങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനും അവ അഭിമുഖീകരിക്കു പ്രശ്നങ്ങളെക്കുറിച്ച് അറിയാനുമായിട്ടാണ് വ്യാവസായിക ജാലകം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതുപ്രകാരം, ഉദ്യോഗസ്ഥര്‍ സംരംഭങ്ങള്‍ സന്ദര്‍ശിച്ച് നേരിട്ട് വിവരങ്ങള്‍ ശേഖരിക്കും. ജി പി എസ് സംവിധാനം ഉപയോഗിച്ച് സംരംഭത്തിന്റെ സ്ഥാനം രേഖപ്പെടുത്തും. 1,40,393 സംരംഭങ്ങളുടെ വിവരം ഇതുവരെ ശേഖരിച്ചിട്ടുണ്ട്. ഈ വിവരങ്ങള്‍ അടിസ്ഥാനമാക്കി, ഒരു വ്യവസായ ഭൂപടവും തയ്യാറാക്കി. വരും വര്‍ഷങ്ങളിലെ പദ്ധതികള്‍ തയ്യാറാക്കാനും തൊഴിലാളികളുടെ വിവരശേഖരണം, സംരംഭങ്ങളുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിയല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കും ജിയോ പോര്‍ട്ടല്‍ സഹായിക്കും.

ഇന്ത്യ നിരോധിച്ചിട്ടും കുലുങ്ങാതെ ടിക്ടോക്! ലോകത്ത് ഒന്നാം നമ്പര്‍; ഫേസ്ബുക്കിനെ തോൽപിച്ച ആ റെക്കോര്‍ഡ് ഇങ്ങനെഇന്ത്യ നിരോധിച്ചിട്ടും കുലുങ്ങാതെ ടിക്ടോക്! ലോകത്ത് ഒന്നാം നമ്പര്‍; ഫേസ്ബുക്കിനെ തോൽപിച്ച ആ റെക്കോര്‍ഡ് ഇങ്ങനെ

യാത്രാ വാഹന വിൽപ്പനയിൽ 12.73 ശതമാനം വർധവ്: പ്രതിസന്ധിയിൽ നിന്ന് കരകയറി മേഖലയാത്രാ വാഹന വിൽപ്പനയിൽ 12.73 ശതമാനം വർധവ്: പ്രതിസന്ധിയിൽ നിന്ന് കരകയറി മേഖല

അടുത്ത വ‍ർഷം 7.15% വരെ പലിശ നേടാം, കൈയിലുള്ള കാശ് നിക്ഷേപിക്കാൻ ഏറ്റവും മികച്ച സേവിംഗ്സ് അക്കൗണ്ടുകൾഅടുത്ത വ‍ർഷം 7.15% വരെ പലിശ നേടാം, കൈയിലുള്ള കാശ് നിക്ഷേപിക്കാൻ ഏറ്റവും മികച്ച സേവിംഗ്സ് അക്കൗണ്ടുകൾ

Read more about: business
English summary

vyavasaya jalakam; So far, 1,40,393 enterprises details have been collected|വ്യവസായ ജാലകം; ഇത് വരെ ശേഖരിച്ചത് 1,40,393 സംരംഭങ്ങളുടെ വിവരം,വൻ വിജയമെന്ന് മന്ത്രി

vyavasaya jalakam; So far, 1,40,393 enterprises details have been collected, business
Story first published: Friday, December 11, 2020, 21:09 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X