രാജ്യത്ത് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നത് കണക്കിലെടുത്ത് പൊതുജനങ്ങളുടെ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിന് പ്രത്യേക ആശ്വാസ പദ്ധതികളുമായി ധനമന്ത്രി നിർമ്മല സീതാരാമൻ. നികുതിദായകരുടെ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനായി ആദായനികുതി സമർപ്പിക്കൽ തീയതി നീട്ടുകയും ജിഎസ്ടി ഫയലിംഗിന് ഇളവുകൾ അനുവദിക്കുകയും ചെയ്തു. കൂടാതെ ബാക്ക് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്തുന്നതിനും സർക്കാർ ഇളവ് അനുവദിച്ചു. പ്രധാന പ്രഖ്യാപനങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ബാങ്ക് ഇടപാടുകൾ
ഡെബിറ്റ് കാർഡ് ഉടമകൾക്ക് അടുത്ത മൂന്ന് മാസത്തേക്ക് മറ്റേതെങ്കിലും ബാങ്ക് എടിഎമ്മുകളിൽ നിന്നും പണം പിൻവലിക്കുന്നതിന് ചാർജ് ഈടാക്കില്ല. അടുത്ത മൂന്ന് മാസത്തേക്ക് ബാങ്ക് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് ഇല്ലെങ്കിലും പിഴ ഈടാക്കില്ലെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു. എല്ലാ ബാങ്കുകൾക്കും ഇത് ബാധകമാണ്. ഡിജിറ്റൽ ഇടപാടുകൾക്കായി ബാങ്ക് ചാർജുകൾ കുറയ്ക്കുമെന്നും മന്ത്രി അറിയിച്ചു.
ആദായനികുതി
ആദായനികുതി സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 30 വരെ നീട്ടി. കാലതാമസം നേരിട്ട ഐടിആറിനായി ഫയൽ ചെയ്യുന്നതിനുള്ള പലിശ 12 ശതമാനത്തിൽ നിന്ന് 9 ശതമാനമായി കുറച്ചു. ടിഡിഎസിന്റെ കാലതാമസം നേരിട്ട ഡിപ്പോസിറ്ഫ് പലിശ നിരക്ക് 9 ശതമാനമായി കുറച്ചു. നേരത്തെ ഇത് 18 ശതമാനമായിരുന്നു.
പാൻ - ആധാർ ബന്ധിപ്പിക്കൽ
ആധാർ പാൻ ലിങ്കിംഗ് തീയതി ജൂൺ 30 വരെ നീട്ടി. നേരത്തെ മാർച്ച് 31 ആയിരുന്നു ഇവ തമ്മിൽ ബന്ധിപ്പിക്കേണ്ട അവസാന തീയതി. മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ ജിഎസ്ടി റിട്ടേണുകളും കോമ്പോസിഷൻ റിട്ടേണുകളും സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2020 ജൂൺ 30 വരെ നീട്ടി. കസ്റ്റംസ് ക്ലിയറൻസ് ഇപ്പോൾ ഒരു അവശ്യ സേവനമാണെന്നും 2020 ജൂൺ 30 വരെ ഇത് 24 മണിക്കൂറും പ്രവർത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മറ്റ് പ്രഖ്യാപനങ്ങൾ
വിവാദ് സേ വിശ്വാസിന്റെ പദ്ധതി ജൂൺ 30 വരെ നീട്ടി. 2020 ജൂൺ 30 വരെ വിവാദ് സേ വിശ്വാസ് പദ്ധതിയിൽ 10% അധിക ചാർജ് ഈടാക്കില്ല. സബ്ക വിശ്വാസ് പദ്ധതിയുടെ നികുതി ജൂൺ 30 വരെ നീട്ടി, പലിശ ഈടാക്കില്ല. കമ്പനികളെ സംബന്ധിച്ചിടത്തോളം, ബോർഡ് മീറ്റിംഗുകൾ നടത്തേണ്ടതിന്റെ ആവശ്യകത 60 ദിവസത്തെ കാലയളവിൽ ഇളവ് നൽകുന്നു. ഈ ഇളവ് അടുത്ത രണ്ട് പാദങ്ങളിലേക്കാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications