മുംബൈ: 300 ദശലക്ഷം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളുടെ നാഴികക്കല്ല് പിന്നിട്ടതായി വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ പേയ്മെന്റ് സ്ഥാപനമായ ഫോണ്‍പെ അറിയിച്ചു. പ്രതിമാസം സജീവമായ ഉപയോക്താക്കളുടെ എണ്ണം 125 ദശലക്ഷമായി ഉയര്‍ന്നിട്ടുണ്ടെന്നും ഈ വര്‍ഷം മേയ് മാസത്തില്‍ ആകെ 390 ബില്യണ്‍ ഡോളറിലധികം ഇടപാടുകള്‍ നടന്നെന്നും കമ്പനി പുറപ്പെടുവിച്ച പ്രസ്താവനയിലൂടെ അറിയിച്ചു.

ഫോണ്‍പേയുടെ വ്യാപാര ശൃംഖല ഇന്ത്യയിലുടനീളം അതിവേഗം വളരുന്നുണ്ട്. ഇപ്പോള്‍ ഇന്ത്യയിലെ 11,000 പട്ടണങ്ങളിലും താലൂക്കുകളിലുമായി 20 ദശലക്ഷത്തിലധികം ഓഫ്ലൈന് വ്യാപാരികള്‍ ഫോണ്‍ പേ ഉപയോഗിക്കുന്നുണ്ടെന്ന് കമ്പനി വ്യക്തമാക്കുന്നു. രജിസ്റ്റര്‍ ചെയ്ത 300 ദശലക്ഷം ഉപയോക്താക്കളെന്ന നാഴികക്കല്ല് മറികടന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്, ഒപ്പം നിരവധി ഇന്ത്യക്കാര്‍ നമ്മില്‍ തുടരുന്ന വിശ്വാസത്തിന് നന്ദിയുള്ളവരാണെന്നും കമ്പനി സിഇഒ സമീര്‍ നിഗം അറിയിച്ചു.
ഗൂഗിള്‍ പേ, ആമസോണ്‍ പേ, അലിബാബ പിന്തുണയുള്ള പേടിഎം തുടങ്ങിയ വമ്പന്‍ എതിരാളികളുമായാണ് ഫോണ്‍പേ മത്സരിക്കുന്നത്. 2020 നവംബറില്‍ ഇത് 250 ദശലക്ഷം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളുടെ എണ്ണം മറികടന്നിരുന്നു, കൂടാതെ 6 മാസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്ത 50 ദശലക്ഷം ഉപയോക്താക്കളെ കൂടി ചേര്‍ക്കാന്‍ ഫോണ്‍പേയ്ക്ക് സാധിച്ചിട്ടുണ്ട്. 2021 മാര്‍ച്ചില്‍, ഒരു മാസത്തിനുള്ളില്‍ ഒരു ബില്ല്യണ്‍ യുപിഐ ഇടപാടുകള്‍ പ്രോസസ്സ് ചെയ്യുന്ന ആദ്യത്തെ കമ്പനിയായി ഫോണ്‍പേ മാറിയിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
