വിവാഹ സീസണിലും ആളുകൾക്ക് സ്വർണത്തതോടുള്ള ഡിമാൻഡ് കുറഞ്ഞതോടെ വൻ കിഴിവുകളുമായി ജൂവലറിക്കാർ രംഗത്ത്. വാങ്ങിയ സ്വർണം എങ്ങനെയും വിറ്റഴിക്കാനായി ഈന്ത്യയിലെ സ്വർണ വ്യാപാരികൾ ഈ ആഴ്ച വൻ ഡിസ്കൌണ്ടുകളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഏഷ്യയിലെ മറ്റ് പ്രദേശങ്ങളിൽ ക്രിസ്മസ്, ചൈനീസ് പുതുവത്സരാഘോഷങ്ങൾക്ക് മുന്നോടിയായി സ്വർണം വാങ്ങുന്നതിൽ പുരോഗതി പ്രതീക്ഷിക്കുന്നതായാണ് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ആഭ്യന്തര വിപണിയിലെ വില
ഇന്ത്യയിലെ ഡീലർമാർ ഔദ്യോഗിക ആഭ്യന്തര വിലയ്ക്ക് ഔൺസിന് 2 ഡോളർ വരെ കിഴിവ് വാഗ്ദാനം ചെയ്തു. കഴിഞ്ഞ ആഴ്ച ഒരു ഡോളർ ഇളവാണ് നൽകിയിരുന്നത്. ആഭ്യന്തര വിലകളിൽ 12.5% ഇറക്കുമതി നികുതിയും 3% വിൽപ്പന നികുതിയും ഉൾപ്പെടുന്നു. ജ്വല്ലറികളിൽ ഡിമാൻഡ് കുറഞ്ഞതും എന്നാൽ റിഫൈനറുകളിൽ നിന്ന് വിതരണത്തിൽ യാതൊരു കുറവുമില്ലാത്തതാണ് വിലയിൽ ഇളവുകൾ നൽകാൻ കാരണമെന്ന് ചില സ്വർണ വിതരണക്കാർ പറയുന്നു.
ഇറക്കുമതി വർദ്ധനവ്
നവംബറിലെ ഇന്ത്യയുടെ സ്വർണ്ണ ഇറക്കുമതി ഒരു മാസത്തെ അപേക്ഷിച്ച് 78 ശതമാനം ഉയർന്ന് അഞ്ച് മാസത്തിനിടെയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ലോകത്തിലെ രണ്ടാമത്തെ വലിയ സ്വർണ വിപണിയാണ് ഇന്ത്യ. വളരെക്കാലത്തിന് ശേഷമാണ് ഇന്ത്യയിൽ സ്വർണത്തിന്റെ ഇറക്കുമതിയിൽ വർദ്ധനവുണ്ടായിരിക്കുന്നത്.
വിവാഹ സീസൺ
വിവാഹ സീസണിൽ നല്ല ഡിമാൻഡുണ്ടാകുമെന്ന് കരുതി, ബാങ്കുകളും റിഫൈനറുകളും കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇറക്കുമതി വർധിപ്പിച്ചു, ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണ്ണ വിൽപ്പന നടക്കുന്ന സമയമാണ് വിവാഹ സീസൺ. സ്വർണത്തിന്റെ മുൻനിര ഉപഭോക്താക്കളായ ചൈനയിൽ ഉടൻ ഡിമാൻഡ് വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വ്യാപാരികൾ പറയുന്നു.
ചൈനീസ് പുതുവർഷം
ജനുവരി 25 ന് ആരംഭിക്കുന്ന ചൈനീസ് പുതുവർഷത്തിന് മുന്നോടിയായ ഡിസംബർ അവസാനം മുതൽ സ്വർണത്തിന്റെ ആവശ്യം കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനീസ് ഉത്സവത്തിന്റെ ഭാഗമായി സിംഗപ്പൂരിലും ഡിമാൻഡ് മെച്ചപ്പെടുമെന്നാണ് കരുതുന്നത്. കൂടാതെ സ്വർണത്തിന്റെ വിലയിലുള്ള നേരിയ കുറവ് ക്രിസ്മസിനോടനുബന്ധിച്ചുള്ള സ്വർണത്തിന്റെ ആവശ്യകതയെ സഹായിക്കുമെന്നും കരുതപ്പെടുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications