ഇന്ത്യന്‍ ഓഹരി വിപണി, തിങ്കളാഴ്ച, ക്ലോസിംഗ് വിലയേക്കാള്‍ താഴ്ന്ന് വ്യാപാരം ആരംഭിക്കും (ഗ്യാപ് ഡൗണ്‍ ഓപ്പണിംഗ്). പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമാകുന്നതിന്റെയും അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില വര്‍ദ്ധിക്കുന്നതിന്റെയും സാഹചര്യത്തിലാണ് നിഗമനം.ആഭ്യന്തര ആവശ്യത്തിന്റെ 90 ശതമാനവും ഇറക്കുമതി ചെയ്യുന്നതിനാല്‍ അസംസ്കൃത എണ്ണ ലഭ്യത ഇന്ത്യയെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്.

ഹോര്‍മുസ് കടലിടുക്ക് ഇറാന് അടച്ചതുകാരണം, ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നും പരിമിതമായ തോതില്‍ മാത്രമാണ് നിലവില്‍ ഇന്ത്യയിലേയ്ക്ക് എണ്ണ എത്തുന്നത്. ഇറാന് അക്രമണം കാരണം ഖത്തര്‍ താല്‍ക്കാലികമായി ഇന്ധന വിതരണം നിറുത്തി. മറ്റ് രാഷ്ട്രങ്ങള്‍ ഭാഗികമായി അടച്ചുപൂട്ടല്‍ സ്ഥിരീകരിച്ചു. അന്തര്‍ദ്ദേശീയ വിപണിയില്‍ അസംസ്കൃത എണ്ണവില ബാരലിന് 100 ഡോളറിലെത്താനുള്ള സാധ്യതയേറി.
എണ്ണവില ഉയരുന്ന പക്ഷം അത് ഇന്ത്യയുടെ ഇറക്കുമതി ബില്‍ ഉയര്‍ത്തുകയും രൂപയുടെ മൂല്യമിടിക്കുകയും ചെയ്യും. ഉയരുന്ന വിലക്കയറ്റം വളര്‍ച്ച മുരടിപ്പിക്കും. വിദേശ നിക്ഷേപകര്‍ പിന്മാറും. ഇതാണ് വിപണിയുടെ പ്രതീക്ഷ കെടുത്തുന്നത്.
സെബി രജിസ്റ്റേര്‍ഡ് മാര്‍ക്കറ്റ് വിദഗ്ധനായ അനുജ് ഗുപ്തയുടെ അഭിപ്രായത്തില്‍ നിഫ്റ്റി തിങ്കളാഴ്ച
തുടക്കത്തില്‍ തന്നെ 24200 എന്ന പിന്തുണ (Support) മേഖലയിലേയ്ക്ക് താഴും. ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളില്‍ നിലനില്‍ക്കുകയാണെങ്കില്‍ ഈയാഴ്ച തന്നെ നിഫ്റ്റി 24,000 തൊടും.
വെള്ളിയാഴ്ച 1.27 ശതമാനം ഇടിഞ്ഞ് 24450 ലെവലിലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്. കഴിഞ്ഞ 5 ദിവസത്തില്‍ 1.76 ശതമാനവും ഒരു മാസത്തില്‍ 5.48 ശതമാനവും ആറ് മാസത്തില്‍ 1.68 ശതമാനവും ഒരു വര്‍ഷത്തില്‍ 6.49 ശതമാനവും സൂചിക ഇടിഞ്ഞു.
ഇന്ത്യയ്ക്ക് അസംസ്കൃത എണ്ണ നല്‍കാനുള്ള അനുമതി റഷ്യയ്ക്ക് ലഭ്യമായത് അതേസമയം ആഘാതം കുറയ്ക്കും. അന്തര്‍ദ്ദേശീയ വിപണിയില്‍ വില സമ്മര്‍ദ്ദം കുറയ്ക്കുന്നതിനാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉപരോധത്തില്‍ ഇളവ് നല്‍കിയത്. ഒരു മാസത്തേയ്ക്കാണ് റഷ്യയുടെ എണ്ണ ഇന്ത്യയ്ക്ക് ലഭ്യമാകുക.
നിക്ഷേപകര്‍ എന്തു ചെയ്യണം?
ഓഹരി വിപണി ഇടിയുന്നത് കുറഞ്ഞവിലയ്ക്ക് കൂടുതല്‍ യൂണിറ്റുകള്‍ നേടാനുള്ള അവസരമാണെന്ന് ജിയോജിത്തിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വിജയകുമാര്‍ പറഞ്ഞു. നിക്ഷേപകരെ സംബന്ധിച്ച് എസ്ഐപി തുടരുകയായിരിക്കും ഉചിതം.
കോവിഡ് കാലത്തും 2008 ലെ സാമ്പത്തിക മാന്ദ്യ കാലത്തും ഇത്തരത്തില്‍ ഓഹരി വിപണി ഇടിഞ്ഞിരുന്നു. അന്ന് പാനിക്ക് സെല്ലിംഗ് നടത്തിയവര്‍ക്കും എസ്ഐപി നിര്‍ത്തിയവര്‍ക്കും പിന്നീടുണ്ടായ റാലി നഷ്ടപ്പെട്ടു. നിലവിലെ സാഹചര്യം ഏതാണ്ട് സമാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications