എന്താണ് നിയോ ബാങ്കുകള്‍? ഇവിടെ അക്കൗണ്ട് ആരംഭിക്കുന്നത് നല്ലതാണോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതിയ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിച്ച് സാമ്പത്തിക വ്യവസായം എപ്പോഴും മാറിക്കൊണ്ടിരിക്കുകയാണ്. ഡിജിറ്റല്‍ ബാങ്കിംഗ് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത്, 'നിയോ ബാങ്കുകള്‍' എന്നറിയപ്പെടുന്ന ഒരു പുതിയ വിഭാഗം ബാങ്കുകള്‍ നിലവിലുണ്ട്. അവ തീര്‍ച്ചയായും പരമ്പരാഗത ബാങ്കുകളെ മറികടന്നിട്ടില്ല, എന്നാല്‍ നിരവധി സംരംഭകരുടെയും നിക്ഷേപകരുടെയും താല്‍പ്പര്യം പിടിച്ചെടുക്കാന്‍ അവയ്ക്കായി. കൊറോണ വൈറസ് മഹാമാരിക്കിടയിലെ ഒരു ഉപഭോക്താവെന്ന നിലയില്‍, നിങ്ങളുടെ ദൈനംദിന ആവശ്യങ്ങള്‍ക്കായി നല്ല മൊബൈല്‍, ഓണ്‍ലൈന്‍ ബാങ്കിംഗ് സേവന ഓപ്ഷനുകള്‍ക്കായി നിങ്ങള്‍ തിരഞ്ഞേക്കാം. സാങ്കേതികമായി മുന്നേറണമെങ്കില്‍ നിങ്ങള്‍ക്ക് നിയോ ബാങ്കുകള്‍ ഉപയോഗിക്കാവുന്നതാണ്.

എന്താണ് നിയോ ബാങ്കുകള്‍?

എന്താണ് നിയോ ബാങ്കുകള്‍?

ലളിതമായി പറഞ്ഞാല്‍, ഭൗതിക ശാഖകളില്ലാത്ത ഡിജിറ്റല്‍ ബാങ്കുകളാണ് നിയോ ബാങ്കുകള്‍. അവ ഓണ്‍ലൈനില്‍ മാത്രമെ നിലനില്‍ക്കൂ. എന്നിരുന്നാലും, ഇന്ത്യയിലെ നിയന്ത്രണങ്ങള്‍ 100 ശതമാനം ഡിജിറ്റൈസ് ചെയ്ത ബാങ്കുകളെ അനുവദിക്കുന്നില്ല. ഈ നിയോ ബാങ്കുകളെ ഫിന്‍ടെക് കമ്പനികള്‍ എന്നും വിളിക്കാം. പരമ്പരാഗത ബാങ്കിംഗ് സേവനങ്ങള്‍ക്ക് മുകളില്‍ നിര്‍മ്മിച്ചതും പരമ്പരാഗത ബാങ്കുകളുമായി സഖ്യമുണ്ടാക്കുന്നതും സാങ്കേതികവിദ്യാധിഷ്ഠിത ബാങ്കിംഗ് സംവിധാനം നിര്‍മ്മിക്കാന്‍ സഹായിക്കുന്നതും, വേഗതയേറിയ ഉപഭോക്തൃ സൗഹാര്‍ദ്ദപരവും ചെലവ് കുറഞ്ഞതുമായ സേവനങ്ങള്‍ ഈ കമ്പനികള്‍ സാധാരണയായി വാഗ്ദാനം ചെയ്യുന്നു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), മറ്റ് യന്ത്ര പഠനരീതികള്‍ എന്നിവ ഉപയോഗിച്ച് മികച്ച ബാങ്കിംഗ് പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനായി പരമ്പരാഗത ബാങ്കുകളുമായി പങ്കാളിത്തമുള്ള നിയോ, ഓപ്പണ്‍, റേസര്‍പേ, എക്‌സ്, യെലോ, ഇന്‍സ്റ്റന്റ് പേ തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ത്യയിലുണ്ട്. നിയോ ബാങ്കുകള്‍ക്ക് ഒരു മൊബൈല്‍ ഫസ്റ്റ് സമീപനമുണ്ട്. ഇവ ഡിജിറ്റല്‍ ഓപ്പറേറ്റിംഗ് മോഡലുകള്‍ക്ക് പ്രാധാന്യം നല്‍കുന്നു. എസ്ബിഐ പോലുള്ള ചില പരമ്പരാഗത ബാങ്കുകള്‍ക്ക് അവരുടെ യോനോ സിസ്റ്റം ഉണ്ട്. ഇത് പൂര്‍ണമായും ഓണ്‍ലൈനായി പ്രവര്‍ത്തിക്കുന്ന നിയോ ബാങ്ക് മോഡലുമായി അടുക്കാന്‍ സഹായിക്കുകയും ഒരു ബ്രാഞ്ച് സന്ദര്‍ശിക്കാനുള്ള ഉപഭോക്താവിന്റെ ആവശ്യകതടെ മിക്കവാറും ഇല്ലാതാക്കുകയും ചെയ്യുന്നു.

പിപിഎഫ് നിക്ഷേപമുണ്ടോ? എങ്കില്‍ ശ്രദ്ധിക്കണം ഇക്കാര്യംപിപിഎഫ് നിക്ഷേപമുണ്ടോ? എങ്കില്‍ ശ്രദ്ധിക്കണം ഇക്കാര്യം

നിയോ ബാങ്കുമായി നിങ്ങള്‍ അക്കൗണ്ട് ആരംഭിക്കണോ?

നിയോ ബാങ്കുമായി നിങ്ങള്‍ അക്കൗണ്ട് ആരംഭിക്കണോ?

നിയോ ബാങ്കുകള്‍ സാങ്കേതിക വൈദഗ്ധ്യത്തെക്കുറിച്ച് അറിവുള്ള ഉപഭോക്താക്കള്‍ക്കുള്ളതാണ്. എന്നിരുന്നാലും, പണം സംബന്ധമായി കാര്യമായതിനാല്‍, ഈ ആശയം പലര്‍ക്കും ഭയപ്പെടുത്തുന്ന ഒന്നായി മാറിയേക്കാം. ഈ സാങ്കേതികവിദ്യാധിഷ്ഠിതവും വേഗതയേറിയതും പുതിയ കാലത്തെ ബാങ്കിംഗ് മോഡലുകളുടെ സാധ്യതകളും നിങ്ങള്‍ ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍, ട്രയല്‍ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് ഒരു അക്കൗണ്ട് തുറക്കാനും അവരുമായി ചെറിയ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനും ശ്രമിക്കാം.

Read more about: bank ബാങ്ക്
English summary

what are neo banks and who can open account with them explained | എന്താണ് നിയോ ബാങ്കുകള്‍? ഇവിടെ അക്കൗണ്ട് ആരംഭിക്കുന്നത് നല്ലതാണോ?

what are neo banks and who can open account with them explained
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X