നിങ്ങൾ വിമാന യാത്രകൾ സ്ഥിരമായി ചെയ്യുന്ന വ്യക്തിയാണോ? എങ്കിൽ ഈ പുതിയ അപ്ഡേറ്റുകൾ തീർച്ചയായും അറിഞ്ഞിരിക്കണം. വിസ്താര എയർലൈൻസ് ഉടൻ ടാറ്റ ഗ്രൂപ്പിൻ്റെ എയർലൈനായ എയർ ഇന്ത്യയുടെ ഭാഗമാവും. ഇത് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഈ നവംബറിലാണ് ഔദ്യോഗികമായി വിസ്താര എയർ ഇന്ത്യയിൽ ലയിക്കുന്നത്. വിസ്താര വഴി ഫ്ലൈറ്റ് യാത്ര ബുക്ക് ചെയ്തവർ പേടിക്കേണ്ട.
2024 നവംബർ 12-നോ അതിനു ശേഷമോ ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന എല്ലാ വിസ്താര-ഓപ്പറേറ്റഡ് ഫ്ലൈറ്റുകളുടെയും റിസർവേഷനുകൾ എയർ ഇന്ത്യയുടെ വെബ്‌സൈറ്റ് വഴി നടത്തും. ഈ തിയ്യതിയിലാണ് വിസ്താര ഔദ്യോഗികമായി വിസ്താരയിൽ ലയിക്കുന്നത്. എന്നാൽ ഇതൽ മറ്റൊരു പ്രതിസന്ധി ഒളിഞ്ഞിരിപ്പുണ്ട്. വിസ്താരയിൽ സ്ഥിരമായി യാത്ര ചെയ്തിരുന്നവർ വിസ്താര കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചിരുന്നു. ഇതുവഴി നിരവധി ആനുകൂല്യങ്ങളും ലഭിച്ചിരുന്നു. എന്നാൽ ഇനി എയർ ഇന്ത്യയിൽ വിസ്താര ലയിക്കുമ്പോൾ ഈ കാർഡുകൾ എന്തു ചെയ്യും?
കോ- ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകൾക്കുള്ള അപ്ഡേറ്റ്
നിരവധി വ്യക്തികൾക്ക് ഇത്തരം ക്രെഡിറ്റ് കാർഡുണ്ട്. അധിക ആനുകൂല്യങ്ങൾ ഉറപ്പാക്കാൻ വേണ്ടിയായിരുന്നു ഇത്തരം കാർഡുകൾ ഉപയോഗിച്ചിരുന്നത്. എന്നാൽ വിസ്താര ഇപ്പോൾ എയർ ഇന്ത്യയിലേക്ക് ലയിക്കുമ്പോൾ കാർഡുകളുടെ കാര്യത്തിൽ ടെൻഷൻ വേണ്ട. 2026 മാർച്ച് 31 വരെ നിലവിലെ കാർഡുകൾ ഉപയോഗിക്കാം. ലയന പ്രക്രിയകൾ പൂർത്തിയാവാൻ ഇനിയും സമയം എടുക്കും.
നിങ്ങളുടെ കാർഡിന്റെ വർഷിക അംഗത്വം പുതുക്കാൻ ഉണ്ടെങ്കിലും അത് 2025 മാർച്ച് 31-നപ്പുറം പ്രോസസ്സ് ചെയ്യില്ല. ചില കാർഡുകളുടെ പുതുക്കൽ സമയം വ്യത്യസ്തമാണ്. എങ്കിലും 2025 മാർച്ച് 31നു ശേഷം ഇത് സാധ്യമല്ല. 2026 മാർച്ച് 31 വരെയാണ് നിലവിലെ ഈ കാർഡുകളുടെ ആനൂകൂല്യം പ്രയോജനപ്പെടുകയുള്ളൂ.

2024 നവംബർ 12-നാണ് വിവിധ മാറ്റങ്ങൾ വരുന്നത്. അതിന്റെ ഭാഗമായി കോംപ്ലിമെൻ്ററി ടിക്കറ്റ് വൗച്ചറുകൾ, വൺ ക്ലാസ് അപ്‌ഗ്രേഡ് വൗച്ചറുകൾ, കൂടാതെ എല്ലാ സിവി പോയിൻ്റുകളും ബന്ധപ്പെട്ട ഫ്ലയിംഗ് റിട്ടേൺസ് അക്കൗണ്ടുകളിലേക്ക് മാറ്റും. കോ-ബ്രാൻഡ് കാർഡ് ഉടമകൾക്ക് ഈ തീയതിക്ക് ശേഷം കോംപ്ലിമെൻ്ററി ടിക്കറ്റ് വൗച്ചറുകളും ഫ്ലയിംഗ് റിട്ടേൺസ് പോയിൻ്റുകളും നിലവിലെ കാർഡ് പെർക്കുകൾക്ക് മുകളിൽ ലഭിക്കും.
ഈ വർഷം മുതൽ വിസ്താര കോ-ബ്രാൻഡഡ് കാർഡുകൾ വിതരണം ചെയ്യുന്നത് അവസാനിപ്പിച്ചു. ഇനി നിലവിൽ 6 കാർഡുകളാണ് ഉള്ളത്. നിങ്ങളുടെ വിസ്താര കോ-ബ്രാൻഡഡ് കാർഡ് ഏതാണ്? പരിശോധിക്കാം...
6 കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകൾ
1) ക്ലബ് വിസ്താര എസ്.ബി.ഐ കാർഡ്
കാർഡ് ആക്ടിവേറ്റ് ചെയ്താൽ 1 ഇക്കോണമി ക്ലാസ് ടിക്കറ്റ് വൗച്ചർ ലഭിക്കും
ഓരോ വർഷവും 1.25 ലക്ഷം, 2.5 ലക്ഷം, 5 ലക്ഷം എന്നിങ്ങനെ ചിലവഴിച്ചാൽ 1 ഇക്കണോമി ക്ലാസ് ടിക്കറ്റ് നേടൂ.
ഇന്ധനം ഉൾപ്പെടെ ഓരോ 200 രൂപയുടെ എല്ലാ ചെലവുകൾക്കും 3 CV പോയിൻ്റുകൾ.
എല്ലാ വർഷവും 4 ഡൊമസ്റ്റിക് എയർപോർട്ട് ലോഞ്ച് ആക്സസ്
കോംപ്ലിമെൻ്ററി പ്രയോറിറ്റി പാസ് നേടാം
വാർഷിക ഫീസ് 1,499 രൂപയാണ്.
2) ആക്സിസ് ബാങ്ക് വിസ്താര പ്ലാറ്റിനം ക്രെഡിറ്റ് കാർഡ്
കാർഡ് ആക്ടിവേറ്റ് ചെയ്താൽ 1 ഇക്കോണമി ക്ലാസ് ടിക്കറ്റ് വൗച്ചർ
ഓരോ വർഷവും 1.25 ലക്ഷം, 2.5 ലക്ഷം, 6 ലക്ഷം എന്നിങ്ങനെ ചിലവഴിച്ചാൽ 3 ഇക്കണോമി ക്ലാസ് ടിക്കറ്റ് വൗച്ചറുകൾ നേടൂ.
ഓരോ പാദത്തിലും 2 കോംപ്ലിമെൻ്ററി ലോഞ്ച് ആക്സസ് (ഇന്ത്യക്കുള്ളിൽ)
വാർഷിക ഫീസ് 1,500 രൂപ.
3) ക്ലബ് വിസ്താര എസ്.ബി.ഐ പ്രൈം
കാർഡ് ആക്ടിവേറ്റ് ചെയ്താൽ 1 പ്രീമിയം ഇക്കോണമി ക്ലാസ് ടിക്കറ്റ് വൗച്ചർ
90 ദിവസത്തിനുള്ളിൽ 75,000 രൂപ ചിലവഴിച്ചാൽ 3,000 ബോണസ് റിവാർഡ് പോയിൻ്റുകൾ.
ഇന്ധനം ഉൾപ്പെടെ ഓരോ 200 രൂപയുടെ ചിലവുകൾക്ക് 4 CV പോയിൻ്റുകൾ.
ഓരോ വർഷവും 1.5 ലക്ഷം, 3 ലക്ഷം, 4.5 ലക്ഷം, 8 ലക്ഷം എന്നിങ്ങനെ ചിലവഴിച്ചാൽ 4 പ്രീമിയം ഇക്കണോമി ക്ലാസ് ടിക്കറ്റ് വൗച്ചറുകൾ നേടൂ.
വർഷത്തിൽ 8 കോംപ്ലിമെൻ്ററി ലോഞ്ച് ആക്സസ്
വർഷത്തിൽ അന്താരാഷ്ട്ര എയർപോർട്ടുകളിൽ 4 കോംപ്ലിമെൻ്ററി ലോഞ്ച് ആക്സസ്
വാർഷിക ഫീസ് 2,999 രൂപ
4) ആക്സിസ് ബാങ്ക് വിസ്താര സിഗ്നേച്ചർ
കാർഡ് ആക്ടിവേറ്റ് ചെയ്താൽ 1 പ്രീമിയം ഇക്കോണമി ക്ലാസ് ടിക്കറ്റ് വൗച്ചർ
കോംപ്ലിമെൻ്ററി ക്ലബ് വിസ്താര സിൽവർ മെമ്പർഷിപ്പ്
ഇന്ധനം, യൂട്ടിലിറ്റി ചിലവുകൾ ഒഴികെയുള്ള ഓരോ 200 രൂപയുടെ ചിലവുകൾക്ക് 4 CV പോയിന്റുകൾ നേടാം.
ഇന്ത്യയ്ക്കുള്ളിൽ ഓരോ പാദത്തിലും 2 കോംപ്ലിമെൻ്ററി ലോഞ്ച് പ്രവേശനം
ഓരോ വർഷവും 1.5 ലക്ഷം, 3 ലക്ഷം, 4.5 ലക്ഷം, 9 ലക്ഷം എന്നിങ്ങനെ ചിലവഴിച്ചാൽ 4 പ്രീമിയം ഇക്കണോമി ക്ലാസ് ടിക്കറ്റ് വൗച്ചറുകൾ നേടൂ.
എല്ലാ വർഷവും 3 കോംപ്ലിമെൻ്ററി ഗോൾഫ് റൗണ്ടുകൾ
വാർഷിക ഫീസ് 3,000 രൂപ.
5) ക്ലബ് വിസ്താര ഐ.ഡി.എഫ്.സി ഫസ്റ്റ്
കാർഡ് ആക്ടിവേറ്റ് ചെയ്താൽ 1 പ്രീമിയം ഇക്കോണമി ക്ലാസ് ടിക്കറ്റ് വൗച്ചറും 1 ക്ലാസ് അപ്‌ഗ്രേഡ് ഇ-വൗച്ചറും നേടും
ക്ലബ് വിസ്താര സിൽവർ മെമ്പർഷിപ്പും 3 മാസത്തേക്ക് EazyDiner പ്രൈം മെമ്പർഷിപ്പും
ഓരോ വർഷവും 1.5 ലക്ഷം, 3 ലക്ഷം, 4.5 ലക്ഷം, 9 ലക്ഷം, 12 ലക്ഷം എന്നിങ്ങനെ ചിലവഴിച്ചാൽ 5 പ്രീമിയം ഇക്കണോമി ക്ലാസ് ടിക്കറ്റ് വൗച്ചറുകൾ നേടൂ.
ഓരോ പാദത്തിലും അന്താരാഷ്ട്ര എയർപോർട്ടിലേക്ക് 1 കോപ്ലിമെന്ററി ലോഞ്ച് ആക്സസ് ലഭിക്കും.
വാർഷിക ഫീസ് 4,999 രൂപയാണ്.
6) ആക്സിസ് ബാങ്ക് വിസ്താര ഇൻഫിനിറ്റ്
കാർഡ് ആക്ടിവേറ്റ് ചെയ്താൽ 1 ബിസിനസ് ക്ലാസ് ടിക്കറ്റ് വൗച്ചർ
കോംപ്ലിമെൻ്ററി ക്ലബ് വിസ്താര ഗോൾഡ് മെമ്പർഷിപ്പ്
ഇന്ത്യയ്ക്കുള്ളിൽ ഓരോ പാദത്തിലും 2 കോംപ്ലിമെൻ്ററി ലോഞ്ച് ആക്സസ്
ഓരോ വർഷവും 2.5 ലക്ഷം, 5 ലക്ഷം, 7.5 ലക്ഷം, 12 ലക്ഷം എന്നിങ്ങനെ ചിലവഴിച്ചാൽ 4 ബിസിനസ് ക്ലാസ് ടിക്കറ്റ് വൗച്ചറുകൾ നേടൂ.
വാർഷിക ഫീസ് 10,000 രൂപ
More From GoodReturns

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ക്രെഡിറ്റ് കാർഡ് റിവാർഡ് മാറ്റങ്ങൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നുണ്ടോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

സ്വർണവില ഇന്ന് മാറ്റമില്ലാതെ; ആഭരണങ്ങൾ വാങ്ങാൻ പറ്റിയ സമയമോ?

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അംബേദ്കർ ജയന്തി അവധി: ബാങ്ക് ഇടപാടുകൾ മുടങ്ങാതെ നോക്കാം ഇങ്ങനെ

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അക്കൗണ്ടിലെത്താൻ വൈകില്ല

സെൻസെക്സ് കുതിച്ചുയരുന്നു; നിക്ഷേപകർക്ക് ആവേശം നൽകുന്ന വമ്പൻ തിരിച്ചുവരവ്

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ



Click it and Unblock the Notifications