ജോലിയിൽ നിന്ന് വിരമിക്കുന്ന സമയത്ത് ഒരു നിശ്ചിത തുക പെൻഷനായി ലഭിക്കുന്നതിനായി നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് സർക്കാർ വാഗ്ദാനം ചെയ്യുന്ന സുരക്ഷിത പെൻഷൻ പദ്ധതിയാണ് അടൽ പെൻഷൻ യോജന. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആന്റ് ഡവലപ്മെന്റ് അതോറിറ്റി (പിഎഫ്ആർഡിഎ) ആണ് അടൽ പെൻഷൻ യോജന പദ്ധതി നിയന്ത്രിക്കുന്നത്. 18 വയസ്സ് മുതൽ 40 വയസ്സ് വരെ പ്രായമുള്ളവർക്ക് പദ്ധതിയിൽ അംഗങ്ങളാകാം.
പെൻഷൻ തുക
ഈ പദ്ധതിയിൽ 60 വയസ്സ് വരെ പതിവായി സംഭാവന നൽകേണ്ടതുണ്ട്, അതിനുശേഷം ഒരു നിശ്ചിത തുക പ്രതിമാസ പെൻഷൻ ലഭിക്കും. സംഭാവനയെയും അതിന്റെ കാലഘട്ടത്തെയും ആശ്രയിച്ച് 1,000 മുതൽ 5,000 രൂപ വരെ പെൻഷൻ ലഭിക്കുന്ന സാമൂഹിക സുരക്ഷാ പദ്ധതിയാണിത്. അടൽ പെൻഷൻ യോജന (എപിവൈ) പദ്ധതി പ്രകാരമുള്ള പരമാവധി പെൻഷൻ 10,000 രൂപയായി ഉയർത്താനും സ്കീമിൽ ചേരുന്നതിനുള്ള പ്രായപരിധി 50 വയസ്സായി കൂട്ടാനും സാധ്യതയുണ്ട്.
5000 രൂപയിൽ കൂടുതൽ പെൻഷൻ
കേന്ദ്രസർക്കാരിന്റെ ഈ പെൻഷൻ പദ്ധതിയിലേക്ക് കൂടുതൽ ആളുകൾ കടന്നു വരാതിരിക്കുന്നതിനുള്ള ഒരു പ്രധാന കാരണം പ്രതിമാസ പെൻഷനായി ഒരാൾക്ക് ലഭിക്കുന്ന പരമാവധി തുക 5000 രൂപയാണെന്ന ധാരണയാണ്. എപിവൈ പ്രകാരം ഒരാൾക്ക് ലഭിക്കുന്ന പരമാവധി പെൻഷൻ 5000 രൂപയിൽ കൂടുതലാകാം, പക്ഷേ ഒരു നിബന്ധനയുണ്ട്. 5,000 രൂപയിൽ കൂടുതൽ പെൻഷൻ ലഭിക്കുന്നതിന്, സബ്‌സ്‌ക്രൈബർമാരുടെ സംഭാവന സബ്‌സ്‌ക്രിപ്‌ഷൻ കാലയളവിൽ സമാഹരിച്ച തുക റിട്ടേണിനേക്കാൾ കൂടുതലായിരിക്കണം.
സുരക്ഷിതത്വം
ആരെങ്കിലും ഈ സ്കീമിൽ ചേരുമ്പോൾ, കുറഞ്ഞത് 1,000 അല്ലെങ്കിൽ 2,000, 3,000, 4,000, 5,000 രൂപ പെൻഷൻ ഉറപ്പുനൽകുന്നു. എപിവൈയിൽ ചേരുന്നതിന്റെ ഏറ്റവും വലിയ നേട്ടം ഈ പദ്ധതി പെൻഷൻ തുക ഉറപ്പ് നൽകുന്നു എന്നതാണ്. പിഎഫ്‌ആർഡിഎ മാർഗ്ഗനിർദ്ദേശമനുസരിച്ച് എപിവൈയിലേക്ക് വരിക്കാരുടെ സംഭാവന നിക്ഷേപിക്കപ്പെടുന്നുവെന്നത് എടുത്തുപറയേണ്ടതാണ്. 60 വർഷം വയസ്സ് പൂർത്തിയായ ശേഷം, നിക്ഷേപ വരുമാനം എപിവൈയിലെ ഗ്യാരണ്ടീഡ് റിട്ടേണുകളേക്കാൾ കൂടുതലാണെങ്കിൽ, ഗ്യാരണ്ടീഡ് മിനിമം പ്രതിമാസ പെൻഷനോ ഉയർന്ന പ്രതിമാസ പെൻഷനോ വരിക്കാർക്ക് ലഭിക്കും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications