ഒരു വ്യക്തിയുടെ ജീവിതകാലത്ത് അത്രയേറെ പ്രാധാന്യമുള്ള തിരിച്ചറിയൽ രേഖകൾ, അയാളുടെ മരണശേഷവും അതുപോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ്. ആധാർ, പാൻ, വോട്ടർ ഐഡി, പാസ്പോർട്ട് എന്നിവ ഒരു വ്യക്തി ഭൂമിയിൽ നിന്ന് ഇല്ലാതായതിന് ശേഷവും പ്രവർത്തിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ഇവ ഉപയോഗിച്ച് ധാരാളം ദുരുപയോഗ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. രാജ്യത്ത് ഇതു സംബന്ധിച്ച് ഔദ്യോഗിക മാർഗനിർദേശങ്ങൾ ഇല്ലാത്തതിനാൽ, വേട്ടക്കാരും തട്ടിപ്പുകാർക്കും ഇത് സുവർണാവസരമാക്കി എടുക്കുന്നു. അതുകൊണ്ടുതന്നെ ഒരാൾ മരിച്ചാൽ അയാളുടെ തിരിച്ചറിയൽ രേഖകൾ എന്തു ചെയ്യണം എന്നതിനെ കുറിച്ചുള്ള കൃത്യമായ മാർഗ്ഗനിർദേശങ്ങളാണ് ഈ ലേഖനത്തിലുള്ളത്.
ഭൂമിയിൽ നിന്ന് ഇല്ലാതായ മനുഷ്യരുടെ പേരിൽ ധാരാളം കേസുകൾ വരുന്നത് അടുത്തിടെ ചർച്ചയായിട്ടുണ്ട്. പല വ്യക്തികളുടെയും വ്യക്തിഗത രേഖകൾ ഉപയോഗിച്ച് ഫെയ്ക്ക് അക്കൗണ്ടുകൾ ഉണ്ടാക്കി നിരവധി ആളുകളെ പറ്റിച്ചതായി നമ്മൾ അറിഞ്ഞിട്ടുണ്ട്. ഇത് എങ്ങനെ തടയാം? ഒരു വ്യക്തി മരിച്ചാൽ അദ്ദേഹത്തിന്റെ രേഖകൾ എന്തു ചെയ്യണം? എന്നതിനെക്കുറിച്ചൊന്നും കൃത്യമായ ഒരു ധാരണ പൊതു സമൂഹത്തിന് ഇല്ല. അതുകൊണ്ടുതന്നെ ഇവ മനസ്സിലാക്കി വെക്കേണ്ടത് നിങ്ങളുടെ ജീവിതത്തിൽ സുപ്രധാനമാണ്. ആര് എപ്പോൾ വേണമെങ്കിലും മരിക്കാം അതുകൊണ്ടുതന്നെ മരണ ശേഷവും, ജീവിക്കുമ്പോൾ ഉണ്ടായിരുന്ന അതേ സൂക്ഷ്മദർശനം ഉണ്ടായിരിക്കണം.
എങ്ങനെ തിരിച്ചറിയൽ രേഖകൾ കൈകാര്യം ചെയ്യണം?
ആധാർ കാർഡ്
*ദുരുപയോഗം തടയാം, റദ്ദാക്കാൻ സാധ്യമല്ല
യൂഐഡിഎഐ (UIDAI) ഇപ്പോഴും ആധാർ മരണപ്പെട്ട വ്യക്തിയുടെ പേരിൽ റദ്ദാക്കാനുള്ള വ്യവസ്ഥ നടപ്പാക്കിയിട്ടില്ല. എന്നിരുന്നാലും, ആധാർ ദുരുപയോഗം ചെയ്യുന്നത് തടയാൻ മരണ വിവരം ഔദ്യോഗികമായി അറിയിക്കാവുന്നതാണ്.
യൂഐഡിഎഐയോട് മരണ വിവരം അറിയിക്കുക. ഇങ്ങനെ ചെയ്താൽ ആധാർ വീണ്ടും ഐഡി പ്രൂഫ് ആയി ഉപയോഗിക്കാനാകില്ല.
*ആധാർ നമ്പർ ലോക്ക് ചെയ്യാം
ഇതുവഴി നികുതി വെട്ടിപ്പ്, ബാങ്ക് ഇടപാടുകൾ എന്നിവയിൽ നിന്ന് രക്ഷപ്പെടും.
പാൻ കാർഡ്
*ആദായനികുതി വകുപ്പിൽ സർണ്ടർ ചെയ്യുക
പാൻ കാർഡ് ഒരു വ്യക്തിയുടെ നികുതി തിരിച്ചറിയൽ രേഖയായതിനാൽ, മരണശേഷം അതിന്റെ ദുരുപയോഗം തടയുക അത്യാവശ്യമാണ്. പലപ്പോഴും മരിച്ച വ്യക്തികളുടെ പാൻ നമ്പറുകൾ വ്യാജ അക്കൗണ്ടുകൾ തുറക്കാനും നികുതി വെട്ടിപ്പിനും ഉപയോഗിക്കാറുണ്ട്.
അതുകൊണ്ട് ഒരാൾ മരിച്ചാൽ കുടുംബാംഗങ്ങൾ ആദായനികുതി വകുപ്പിനെ വിവരം അറിയിക്കുക.
പാൻ കാർഡ് ഔദ്യോഗികമായി സർണ്ടർ ചെയ്യുക.
ആധികാരിക രേഖയായി മരണ സർട്ടിഫിക്കറ്റ് ആവശ്യമാണ്.

വോട്ടർ ഐഡി
*ഫോറം 7 പൂരിപ്പിച്ച് റദ്ദാക്കാം
വോട്ടർ ഐഡി, ജനാധിപത്യപരമായി വോട്ട് ചെയ്യാനും തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാനും കഴിയുന്ന ഒന്നായതിനാൽ, മരിച്ചവരുടെ പേര് വോട്ടർ ലിസ്റ്റിൽ തുടരുന്നത് തട്ടിപ്പിന് കാരണമായേക്കാം.
നിരന്തരമായി രാജ്യത്തെ വോട്ടർ പട്ടിക പുതുക്കിക്കൊണ്ടിരിയ്ക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷനിൽ വിവരം അറിയിക്കുക. ഫോറം 7 പൂരിപ്പിച്ച് വോട്ടർ ഐഡി റദ്ദാക്കാനുള്ള അപേക്ഷ നൽകുക. മറ്റൊരു വ്യക്തി ഈ ഐഡി ഉപയോഗിച്ച് വ്യാജ വോട്ടിംഗ് നടത്താതിരിക്കാൻ ഇത് നിർബന്ധമാണ്.
പാസ്പോർട്ട്:
*കാലാവധി കഴിഞ്ഞാൽ അസാധുവാകും, എങ്കിലും മുൻപേ റദ്ദാക്കാൻ നടപടി ചെയ്യണം
ഒരു വ്യക്തിയുടെ പാസ്പോർട്ട് കാലഹരണപ്പെടുമ്പോൾ സ്വാഭാവികമായും അസാധുവാകുന്നുവെങ്കിലും, മരണാനന്തര ദുരുപയോഗം ഒഴിവാക്കാൻ കുടുംബാംഗങ്ങൾ മുൻകൈയെടുക്കണം. പാസ്പോർട്ട് നഷ്ടപ്പെട്ടാൽ ഉടൻ പോലീസിൽ പരാതി നൽകുക. മരണ വിവരം പാസ്പോർട്ട് അതോറിറ്റിക്ക് അറിയിക്കുക. നേരത്തെ റദ്ദാക്കുന്നതിനുള്ള അപേക്ഷ നൽകുക
മരണ സർട്ടിഫിക്കറ്റ്: പ്രധാന രേഖ
മേൽപ്പറഞ്ഞ എല്ലാ നടപടികളും പൂർത്തിയാക്കാൻ ഒരു വ്യക്തിയുടെ ഔദ്യോഗിക മരണ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. നിശ്ചിത സമയത്തിനുള്ളിൽ പ്രാദേശിക മുനിസിപ്പാലിറ്റി ഓഫീസിലും പഞ്ചായത്ത് അതോറിറ്റികളിലും മരണം രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റ് സ്വന്തമാക്കേണ്ടത് അനിവാര്യമാണ്.
മരണശേഷം ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്യൽ
ഒരാൾ മരിച്ചാൽ അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടുകളും പ്രോവിഡന്റ് ഫണ്ട്, ഇൻഷുറൻസ് പോളിസികൾ തുടങ്ങിയവയും ശരിയായി കൈകാര്യം ചെയ്യേണ്ടതുണ്ട്. വ്യക്തി മരണപ്പെട്ട വിവരം ആദ്യം ബാങ്ക് മാനേജറെ അറിയിക്കുക. തുടർന്ന് ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യുക. അല്ലെങ്കിൽ നോമിനിയേറ്റ് ചെയ്ത വ്യക്തിയിലേക്ക് കൈമാറ്റം ചെയ്യുക. അക്കൗണ്ട് ദുരുപയോഗം തടയാൻ വേണ്ട മുൻകരുതലുകൾ സ്വീകരിക്കുക.
പ്രതിരോധ നടപടികൾ
ആധാർ, പാൻ, വോട്ടർ ഐഡി എന്നിവ മരിച്ച വ്യക്തിയുടെ പേരിൽ ഉപയോഗിച്ചാൽ അതിനുള്ള നിയമപരമായ നടപടികൾ എന്തൊക്കെയെന്നത് മനസിലാക്കുക.വീട്ടിലെ മുതിർന്നവരുടെ തിരിച്ചറിയൽ രേഖകൾ നിർബന്ധമായും സമഗ്രമായി സൂക്ഷിക്കുക.മരണാനന്തര നടപടികൾക്കായി ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും എത്തുമ്പോൾ ജാഗ്രത പുലർത്തുക.
ഇന്ത്യയിൽ മരണാനന്തര തിരിച്ചറിയൽ രേഖകളുടെ ദുരുപയോഗം ഒരു വലിയ പ്രശ്‌നമായി മാറിക്കൊണ്ടിരിയ്ക്കുന്നു. ആധുനിക ഡിജിറ്റൽ തട്ടിപ്പുകൾ, വ്യാജ അക്കൗണ്ടുകൾ, സ്വത്ത് തട്ടിപ്പ് തുടങ്ങിയവ ഇതിന്റെ മുഖ്യ ഉദാഹരണങ്ങളാണ്.
ഒരു വ്യക്തിയുടെ മരണശേഷവും, അദ്ദേഹത്തിന്റെ തിരിച്ചറിയൽ രേഖകൾ ഉത്തരവാദിത്വത്തോടെയും കൃത്യമായും കൈകാര്യം ചെയ്യേണ്ടതാണ്. കുടുംബാംഗങ്ങൾ ആധാർ, പാൻ, വോട്ടർ ഐഡി, പാസ്പോർട്ട് എന്നിവ ഫ്രോഡ് ഉപയോക്താക്കളിൽ നിന്ന് സുരക്ഷിതമാക്കാൻ നിർബന്ധമായും ഔദ്യോഗിക നടപടികൾ സ്വീകരിക്കണം. അല്ലാത്തപക്ഷം ഈ രേഖകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകളുടെ ഉത്തരവാദിത്വം പിന്നീട് അടുത്ത തലമുറ ഏറ്റെടുക്കേണ്ടി വരും.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications