രാജ്യത്ത് നിരവധി ഔദ്യോഗിക തിരച്ചറിയൽ രേഖകളുണ്ട്. ആധാർ, പാൻ കാർഡ്, വോട്ടർ ഐഡി, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ ഈ രേഖകൾ വിവിധ ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്. ഒരു വിവാഹം രജിസ്ട്രർ ചെയ്യാൻ പോലും ഇത്തരം രേഖകൾ കൈവശം വേണം. ഒരു വ്യക്തിയെ തിരിച്ചറിയാനായി ഉപയോഗിക്കുന്ന വിവരങ്ങൾ അടങ്ങിയ ഈ രേഖകൾ ആ വ്യക്തിയുടെ മരണത്തിനു ശേഷം എന്തു ചെയ്യും? ഇതൊരു പ്രസ്കതമായ ചോദ്യമാണ്.
ഒരു വ്യക്തിയുടെ മരണത്തിനു ശേഷം ഇത്തരം രേഖകൾ എന്തു ചെയ്യുമെന്നതിനെ കുറിച്ച് ഒരു നിയമമില്ല. എന്നാൽ ഇതൊരു വലിയ പ്രശ്നമാണ്. ഇവ ഡി-ആക്ടിവേറ്റ് ചെയ്തില്ലെങ്കിൽ മറ്റുള്ളവർക്ക് ഈ രേഖ ദുരുപയോഗം ചെയ്യാനും സാധിക്കും. മുകളിൽ പറഞ്ഞ ഓരോ കാർഡും ആ വ്യക്തിയുടെ മരണ ശേഷം എങ്ങനെ കൈകാര്യം ചെയ്യും എന്നതിനെ കുറിച്ച് വിശദമായി പരിശോധിക്കാം.
ആധാർ കാർഡ്...
രാജ്യത്തെ ഏറ്റവും സുപ്രധാന തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. ഒരു വ്യക്തിയുടെ മരണ ശേഷം ഈ കാർഡ് നിർജ്ജീവമാക്കാനോ റദ്ദാക്കാനോ വ്യവസ്ഥയില്ല. എന്നാൽ ഈ കാർഡ് ദുരുപയോഗം ചെയ്യാതിരിക്കാൻ സാധിക്കും. അതിനായി ആധാറുമായി ബന്ധപ്പെട്ട ബയോമെട്രിക് ഡാറ്റ സുരക്ഷിതമാക്കാം. ആ വ്യക്തിയുടെ നിയമപരമായ അവകാശികൾക്ക് യു.ഐ.ഡി.എ.ഐ വെബ്സൈറ്റ് വഴി ബയോമെട്രിക്സ് ലോക്ക് ചെയ്യാം.
പാൻ കാർഡ്...
സാമ്പത്തിക ഇടപാടുകൾക്ക് ഏറ്റവും ആവശ്യമായ രേഖയാണിത്. നികുതി അടക്കുവാനും പാൻ കാർഡ് നിർബന്ധമാണ്. ഐ.ടി.ഐർ ഫയൽ ചെയ്യാനും റീ-ഫണ്ടുകൾ ക്ലെയിം ചെയ്യാനുമെല്ലാം ഇത് വേണം. എന്നാൽ പാൻ കാർഡ് കൈവശമുള്ള വ്യക്തി മരണപ്പെട്ടാൽ ആ കാർഡ് സറണ്ടർ ചെയ്യാം.

1. ആദ്യം പാൻ കാർഡ് രജിസ്റ്റർ ചെയ്ത സ്ഥലത്തുള്ള അസെസിംഗ് ഓഫീസർക്ക് (AO) ഒരു അപേക്ഷ നൽകുക.
2. മരിച്ചയാളുടെ പേര്, പാൻ, ജനനത്തീയതി, മരണ സർട്ടിഫിക്കറ്റിൻ്റെ പകർപ്പ് എന്നിവ സമർപ്പിക്കണം.
3. പാൻ സറണ്ടർ ചെയ്യണമെന്ന് നിർബന്ധമില്ല. പക്ഷേ സാമ്പത്തിക കാര്യങ്ങൾ മറ്റാരും ദുരുപയോഗം ചെയ്യാതിരിക്കാൻ ഇത് സഹായിക്കും.
വോട്ടർ ഐ.ഡി
ഇവിടെ മരിച്ച വ്യക്തിയുടെ വോട്ടർ ഐ.ഡി റദ്ദാക്കാൻ നിയമമുണ്ട്. അതിനായി ഈ കാര്യങ്ങൾ ചെയ്യണം.
1. ആദ്യം അടുത്തുള്ള പ്രാദേശിക തിരഞ്ഞെടുപ്പ് ഓഫീസ് സന്ദർശിക്കുക.
2. ഫോറം 7, മരണ സർട്ടിഫിക്കറ്റിൻ്റെ പകർപ്പ് എന്നിവ സമർപ്പിക്കുക. (ഇലക്ടറൽ റൂൾസ് പ്രകാരം)
3. ഇതോടെ ഈ വ്യക്തിയുടെ പേര് വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യപ്പെടും.
പാസ്പോർട്ട്...
മരണ ശേഷം പാസ്പോർട്ട് റദ്ദാക്കണമെന്ന് നിർബന്ധമില്ല. അതിന്റെ കാലാവധി കഴിയുമ്പോൾ അപ്ഡേറ്റ് ചെയ്യാതിരുന്നാൽ സ്വാഭാവികമായും പാസ്പോർട്ട് ഉപയോഗിക്കാൻ സാധിക്കില്ല.
ഡ്രൈവിംഗ് ലൈസൻസ്....
മരണപ്പെട്ട വ്യക്തിയുടെ ഡ്രൈവിംഗ് ലൈസൻസ് സറണ്ടർ ചെയ്യുന്നതിന് നിയമ വ്യവസ്ഥകളൊന്നുമില്ല. ആവശ്യമെങ്കിൽ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുമായി (ആർടിഒ) കൂടുതൽ വിവരങ്ങൾ അന്വേഷിക്കാവുന്നതാണ്.
നിയമപരമായ അവകാശികൾ മരണപ്പെട്ടയാളുടെ പേരിലുള്ള വാഹനത്തിൻ്റെ ഉടമസ്ഥാവകാശം കൈമാറുന്നതിനുള്ള നടപടികൾ ആർ.ടി.ഒ മുഖാന്തിരം ചെയ്ത് തീർക്കണം.
മരണപ്പെട്ടയാളുകൾ രേഖകൾ സൂക്ഷിച്ചു വെക്കുക...
മരണ സർട്ടിഫിക്കേറ്റിനൊപ്പം ആ വ്യക്തിയുടെ ആധാർ, പാൻ കാർഡ്, വോട്ടർ ഐഡി, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് എന്നീ രേഖകളും സൂക്ഷിക്കുക. ഇവ ഒരിക്കലും നശിപ്പിക്കരുത്. ഭാവിയിലെ നിയമപരമോ സാമ്പത്തികമോ ആയ കാര്യങ്ങൾക്കായി ഈ രേഖകൾ ഉപയോഗിക്കേണ്ടി വരും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications