ഇന്ത്യയിൽ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖകളിലൊന്നാണ് പാൻ കാർഡ്. സാമ്പത്തിക ഇടപാടുകൾക്ക് പാൻ കാർഡ് ഇപ്പോൾ നിർബന്ധമാണ്. നികുതിദായകർക്ക് മികച്ച ഗുണനിലവാരത്തോടെ എളുപ്പത്തിൽ തന്നെ പാൻ കാർഡ് സേവനങ്ങൾ പ്രയോജനപ്പെടുന്നു. എന്നാ? രാജ്യത്ത് ഇനിയും സ്വന്തമായി പാൻ കാർഡില്ലാത്ത നിരവധി വ്യക്തികളുണ്ട്. പാൻ കാർഡ് ഇല്ലെങ്കിൽ പണമിടപാടുകൾ നടത്തുമ്പോൾ ഏറെ പ്രതിസന്ധികൾ നേരിടേണ്ടി വരും. പ്രത്യേകിച്ച സ്ഥലമിടപാടുകൾക്ക് ഇതൊരു വലിയ പ്രശ്നമാവും.
സ്വന്തമായി ഭൂമിയുള്ള പലർക്കും പാൻ കാർഡില്ല, പ്രധാനമായും ഗ്രാമപ്രദേശങ്ങളിൽ ജീവിക്കുന്ന പ്രായമായവർക്കാണ് ഈ രേഖ കൈവശമില്ലാത്തത്. അതായത് സ്ഥലം വിൽക്കാൻ പ്ലാൻ ചെയ്യുന്ന ഉടമസ്ഥന് സ്വന്തമായി പാൻ കാർഡില്ലെങ്കിൽ കാര്യം കുഴപ്പത്തിലാവും. പ്രത്യേകിച്ചും ടി.ഡി.എസ് തുകയുടെ കാര്യം വരുമ്പോൾ ഈ പ്രശ്നം ഗുരുതരമാവും. സത്യത്തിൽ പാൻ കാർഡ് എടുക്കാത്തവരും ഇല്ലാത്തവരുമെല്ലാം ഇത്തരം സാമ്പത്തിക ഇടപാടുകൾ എങ്ങനെ പൂർത്തിയാക്കും?
സ്ഥലം വിൽപ്പന നടക്കുമ്പോൾ....
നിങ്ങൾ ഒരു സ്ഥലം വാങ്ങിക്കാൻ തീരുമാനിച്ചാൽ അതിന് ഏകദേശം 50 ലക്ഷം രൂപയിൽ കൂടുതൽ തുക നിശ്ചയിച്ചാൽ അതിൽ നിന്നും നികുതി അടക്കേണ്ടി വരും. അതായത് ആ വസ്തുവിന് പണം നൽകുമ്പോൾ, ആദായനികുതി നിയമത്തിലെ സെക്ഷൻ 194-IA അനുസരിച്ച് ടി.ഡി.എസ് അടക്കണം. വസ്തുവിൻ്റെ മൂല്യത്തിൻ്റെ ഒരു ശതമാനമായിരിക്കും ടി.ഡി.എസ് തുക. ഈ ഇടപാടിനും നൽകിയ നികുതി തുകയ്ക്കും ശരിയായ ഡോക്യുമെൻ്റേഷൻ വേണം. അതിന് തീർച്ചയായും ഉടമയുടെ പാൻ കാർഡ് ആവശ്യമാണ്.
എന്നാൽ പാൻ കാർഡ് ഇല്ലെങ്കിൽ ഒരിക്കലും പ്രോപ്പർട്ടി വിൽപ്പന നടക്കില്ല എന്ന് അർത്ഥമില്ല. പാൻ കാർഡ് ഇല്ലാത്ത പക്ഷം മറ്റും നടപടി ക്രമങ്ങളുമുണ്ട്. പക്ഷേ വിൽക്കാൻ ഉദ്ദേശിക്കുന്നയാൾ ഉടൻ തന്നെ പാൻ കാർഡിന് അപേക്ഷിക്കുന്നതാണ് നല്ലത്. ഇന്നത്തെ കാലത്ത് ഓൺലൈൻ സൗകര്യങ്ങൾ ലഭ്യമായതിനാൽ പെട്ടെന്ന് തന്നെ പാൻ ലഭിക്കും. അപേക്ഷിക്കാനുള്ള പ്രക്രിയകളും വളരെ എളുപ്പമാണ്. സമയം ഉണ്ടെങ്കിൽ ഇതായിരിക്കും മികച്ച തീരുമാനം.

വാങ്ങുന്നയാൾക്ക് പാൻ കാർഡ് വേണോ?
ഒരു പക്ഷേ സ്ഥലം വാങ്ങുന്ന വ്യക്തിയ്ക്ക് പാൻ കാർഡ് ഇല്ലെങ്കിൽ ഈ വിൽപ്പന മുടങ്ങുമോ? പേടിക്കേണ്ട ഇല്ല. സമയക്കുറവ് മൂലം സ്ഥലം വാങ്ങുന്ന വ്യക്തിയ്ക്ക് പാൻ കാർഡ് ലഭിച്ചില്ലെങ്കിൽ അതിനു പകരമായി ഫോം 60 പൂരിപ്പിച്ച് സമർപ്പിക്കാം. ഇത് പാൻ ഹാജരാക്കാത്തവർക്ക് സമർപ്പിക്കാവുന്ന അറിയിപ്പാണ്. എന്നാൽ ഇതിൽ പറയുന്ന ഉത്തരവാദിത്തങ്ങളും അതുമായി ബന്ധപ്പെട്ട അപകടസാധ്യതകളും ശ്രദ്ധിക്കണം.
ഫോം 60 ഉപയോഗിച്ച ശേഷം വസ്തു വാങ്ങുന്ന വ്യക്തി വിൽപ്പനക്കാരന്റെ എല്ലാ രേഖകളും പരിശോധിക്കുക. അതായത് വിൽപ്പനക്കാരൻ നൽകിയ ഐഡന്റിറ്റി പ്രൂഫ്, അഡ്രസ്സ് പ്രൂഫ് എന്നിവ പരിശോധിക്കുക. എഗ്രിമെന്റിൽ നൽകിയ വിവരങ്ങളെല്ലാം മനസിലാക്കുക. മാത്രമല്ല ഈ ഇടപാട് ആദായനികുതിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും വാങ്ങുന്നയാൾ ഉറപ്പ് വരുത്തുക.
ഫോം 60 എന്നത് മറ്റൊരു പരിഹാരമാണ്. എന്നിരുന്നാലും, ഇടപാടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളുടേയും ഡോക്യുമെൻ്റേഷൻ്റെയും പൂർണ്ണമായ രേഖകൾ വസ്തു വാങ്ങുന്നവർ സൂക്ഷിക്കേണ്ടതുണ്ട്. ഇതിൽ പാൻ വിവരങ്ങളും ഉൾപ്പെടുന്നു.
വലിയ ഇടപാടുകൾക്ക്...
ഉയർന്ന മൂല്യമുള്ള ഇടപാടുകൾക്ക്, വാങ്ങുന്നവർ കൂടുതൽ ജാഗ്രത പാലിക്കണം. അതിനാൽ ഇടപാട് അവലോകനം ചെയ്യുന്നതിനും എല്ലാ നിയമപരമായ ആവശ്യകതകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ഒരു പ്രോപ്പർട്ടി അഭിഭാഷകനെ നിയമിക്കുന്നത് പ്രധാനമാണ്. വിൽപ്പന സംബന്ധിച്ച എല്ലാം നിയമപരമായ ഇടപാടുകളാണെന്ന് തെളിയിക്കാൻ ഈ അഭിഭാഷകന് സാധിക്കും. കൂടാതെ പേയ്‌മെൻ്റുകളും നിയമങ്ങളും കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ബാങ്കുകൾ നിരീക്ഷിക്കണം.
വിൽപ്പനക്കാരന് പാൻ ഇല്ലെങ്കിൽ, ആദായനികുതി നിയമത്തിലെ സെക്ഷൻ 206AA പ്രകാരം സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ടി.ഡി.എസ് നിരക്ക് 20 ശതമാനമായിരിക്കും. ഈ ഉയർന്ന നിരക്കിനെ കുറച്ച് അറിവില്ലെങ്കിൽ അത് നിങ്ങളുടെ സാമ്പത്തിക ഇടപാടിനെ ബാധിച്ചേക്കും. അതിനാൽ ഈ കാര്യങ്ങളിൽ കൃത്യമായ പ്ലാനിംഗ് വേണം.
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

ആർബിഐയുടെ പണനയ യോഗം; ഇന്ന് സ്വർണ്ണവിലയിൽ വൻ മാറ്റങ്ങളോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications