119 രൂപയുടെ പുതിയ പ്ലാനുമായി എയര്‍ടെല്‍: പ്രതിദിന 3 ജിബി പ്ലാനുകളിലും മത്സരം കടുപ്പം

ടെലികോം രംഗത്ത് മത്സരം ശക്തമാക്കാനുള്ള പുറപ്പാടിലാണ് എയര്‍ടെല്‍. പ്രധാനമായും കൂടുതല്‍ ഉപയോക്താക്കളെ സ്വന്തമാക്കണം. ഇതിന്റെ ഭാഗമായി പുതിയ ഡാറ്റ ആഡ് ഓണ്‍ പാക്ക് എയര്‍ടെല്‍ അവതരിപ്പിച്ചിരിക്കുന്നു. 119 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ് കമ്പനി കൊണ്ടുവന്നിരിക്കുന്നത്. നിലവിലുള്ള പ്ലാനിനൊപ്പം അധിക ഡാറ്റ ഉറപ്പുവരുത്താന്‍ 119 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ എയര്‍ടെല്‍ വരിക്കാരെ സഹായിക്കും.

15 ജിബി 4ജി ഡാറ്റയാണ് പുതിയ 119 രൂപയുടെ എയര്‍ടെല്‍ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നത്. ആഡ് ഓണ്‍ പാക്കായതുകൊണ്ട് പ്ലാനിന് കൃത്യമായ കാലാവധിയില്ല. അതായത് പ്രധാന പ്ലാനിന്റെ കാലാവധി ആശ്രയിച്ചായിരിക്കും ആഡ് ഓണ്‍ പ്ലാന്‍ പ്രവര്‍ത്തിക്കുക. പ്രധാന പ്ലാനിന്റെ കാലാവധി എപ്പോള്‍ തീരുന്നോ ആ സമയംതന്നെ ആഡ് ഓണ്‍ പ്ലാനിന്റെ കാലാവധിയും അവസാനിക്കും.

119 രൂപയുടെ പുതിയ പ്ലാനുമായി എയര്‍ടെല്‍: പ്രതിദിന 3 ജിബി പ്ലാനുകളിലും മത്സരം കടുപ്പം

കോള്‍, എസ്എംഎസ് ആനുകൂല്യങ്ങള്‍ 119 രൂപയുടെ പ്ലാനില്‍ ലഭ്യമല്ലെന്ന കാര്യം ഇവിടെ പ്രത്യേകം ഓര്‍മിക്കണം. ഇവയ്ക്കായി ഉപയോക്താക്കള്‍ ലഭ്യമായ അണ്‍ലിമിറ്റഡ് പ്ലാനുകള്‍ തിരഞ്ഞെടുക്കേണ്ടതുണ്ട്. എയര്‍ടെലിന്റെ എക്‌സ്ട്രീം മൊബൈല്‍ പാക്ക് സൗജന്യമായി ലഭിക്കുമെന്നാണ് 119 രൂപയുടെ പ്ലാനിന്റെ സവിശേഷതകളിലൊന്ന്. ഇറോസ് നൗ, ഹോയ്‌ചോയി, മനോരമമാക്‌സ് തുടങ്ങിയ മുന്‍നിര സ്ട്രീമിങ് ചാനലുകള്‍ എയര്‍ടെല്‍ എക്‌സ്ട്രീം ആപ്പില്‍ ലഭ്യമാണ്. 30 ദിവസമായിരിക്കും ഇതിന്റെ കാലാവധി.

നിലവില്‍ 48 രൂപ, 78 രൂപ, 89 രൂപ, 98 രൂപ, 131 രൂപ, 251 രൂപ എന്നിങ്ങനെ നിരവധി ആഡ് ഓണ്‍ പാക്കുകള്‍ എയര്‍ടെല്‍ വരിക്കാര്‍ക്ക് സമര്‍പ്പിക്കുന്നുണ്ട്. ഈ നിരയിലേക്കാണ് പുതിയ 119 രൂപയുടെ പ്ലാനും കടന്നുവരുന്നത്. ഈ പ്ലാനുകളെല്ലാം തിരഞ്ഞെടുത്ത പ്രധാന പ്ലാനുകള്‍ അടിസ്ഥാനപ്പെടുത്തിയായിരിക്കും പ്രവര്‍ത്തിക്കുക.

നിലവില്‍ പ്രതിദിനം 3 ജിബി ഡാറ്റ ഉറപ്പുവരുത്തുന്ന പ്ലാനുകള്‍ക്കാണ് ഇന്ത്യയില്‍ പ്രചാരം. 28 ദിവസം, 56 ദിവസം, 84 ദിവസം കാലാവധികളില്‍ പ്രതിദിന 3 ജിബി പ്ലാനുകള്‍ എയര്‍ടെലും ജിയോയും വിയും സമര്‍പ്പിക്കുന്നുണ്ട്. വരിക്കാരെ ആകര്‍ഷിക്കാനായി നിരവധി സ്ട്രീമിങ് ആനുകൂല്യങ്ങളും ഈ പ്ലാനുകള്‍ക്കൊപ്പം കമ്പനികള്‍ നല്‍കി വരികയാണ്. ഈ അവസരത്തില്‍ ജിയോ, എയര്‍ടെല്‍, വി കമ്പനികള്‍ നല്‍കുന്ന പ്രതിദിന 3 ജിബി പ്ലാനുകളുടെ കൂടുതല്‍ വിവരങ്ങള്‍ ചുവടെ അറിയാം.

ജിയോയുടെ 349 രൂപയുടെ പ്ലാന്‍

349 രൂപയ്ക്കാണ് റിലയന്‍സ് ജിയോ പ്രതിദിനം 3 ജിബി ഡാറ്റ 28 ദിവസത്തേക്ക് വാഗ്ദാനം ചെയ്യുന്നത്. അണ്‍ലിമിറ്റഡ് ആഭ്യന്തര കോള്‍ സൗകര്യം ഈ പ്ലാനില്‍ വരിക്കാര്‍ക്ക് കിട്ടും. ജിയോ ആപ്പുകളിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്ഷനും 349 രൂപയുടെ പ്ലാനിന്റെ ആകര്‍ഷണീയത വര്‍ധിപ്പിക്കുന്നു.

എയര്‍ടെലിന്റെ 398 രൂപയുടെ പ്ലാന്‍

പ്രതിദിനം 3 ജിബി ഡാറ്റ 28 ദിവസത്തേക്ക് ഉറപ്പുവരുത്തണമെങ്കില്‍ എയര്‍ടെല്‍ വരിക്കാര്‍ക്ക് 398 രൂപയുടെ പ്ലാന്‍ തിരഞ്ഞെടുക്കണം. അണ്‍ലിമിറ്റഡ് കോളിങ് സൗകര്യവും പ്രതിദിനം 100 എസ്എംഎസ് സൗകര്യവും പ്ലാന്‍ നല്‍കും. എയര്‍ടെല്‍ എക്‌സ്ട്രീം പ്രീമിയം സബ്‌സ്‌ക്രിപ്ഷനാണ് പ്ലാനിന്റെ പ്രധാന സവിശേഷത. വിങ്ക് മ്യൂസിക്, ഷാ അക്കാദമി സബ്‌സ്‌ക്രിപ്ഷനുകള്‍ക്ക് പുറമെയാണിത്. വരിക്കാര്‍ക്ക് സൗജന്യ ഹെലോട്യൂണുകള്‍ തിരഞ്ഞെടുക്കാനും അവസരമുണ്ട്. ഇനി ഫാസ്ടാഗ് വഴിയാണ് ഇടപാടെങ്കില്‍ 150 രൂപയുടെ ക്യാഷ്ബാക്കും കമ്പനി ഉറപ്പുവരുത്തും.

വിയുടെ 501 രൂപയുടെ പ്ലാന്‍

501 രൂപയുടെ പ്ലാനിലാണ് പ്രതിദിനം 3 ജിബി ഡാറ്റ 28 ദിവസത്തേക്ക് വി ഉറപ്പാക്കുന്നത്. പ്രതിദിനം 100 എസ്എംഎസും അണ്‍ലിമിറ്റഡ് കോള്‍ സൗകര്യവും വരിക്കാര്‍ക്ക് ലഭിക്കും. 16 ജിബി അധിക ഡാറ്റയും ഒരു വര്‍ഷത്തേക്ക് ഡിസ്‌നി പ്ലാസ് ഹോട്‌സ്റ്റാര്‍ മൊബൈല്‍ സബ്‌സ്‌ക്രിപ്ഷനുമാണ് പ്ലാനിന്റെ മറ്റൊരാകര്‍ഷണം. അതിവേഗ രാത്രികാല ഇന്റര്‍നെറ്റ്, വാരാന്ത്യ ഡാറ്റ റോളോവര്‍, വി മൂവീസ്, വി ടിവി തുടങ്ങിയ ആനുകൂല്യങ്ങളും കമ്പനി വരിക്കാര്‍ക്ക് നല്‍കും.

എയര്‍ടെല്ലിന്റെ 558 രൂപയുടെ പ്ലാനിലും വരിക്കാര്‍ക്ക് പ്രതിദിനം 3 ജിബി ഡാറ്റ ലഭ്യമാണ്. 56 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി. ആമസോണ്‍ പ്രൈം വീഡിയോ മൊബൈല്‍ എഡിഷന്‍, എയര്‍ടെല്‍ എക്‌സ്ട്രീം സബ്‌സ്‌ക്രിപ്ഷനുകള്‍ 558 രൂപയുടെ പ്ലാന്‍ തിരഞ്ഞെടുക്കുന്ന വരിക്കാര്‍ക്ക് കമ്പനി നല്‍കും. 56 ദിവസം കാലാവധിയുള്ള പ്രതിദിന 3 ജിബി ഡാറ്റ പ്ലാനുകള്‍ റിലയന്‍സ് ജിയോ അവതരിപ്പിക്കുന്നില്ല. ഇതേസമയം, വി 56 ദിവസം കാലാവധിയോടെ പ്രതിദിനം 3 ജിബി ഡാറ്റ ഉറപ്പുവരുത്തുന്നുണ്ട്. എന്നാല്‍ 701 രൂപയാണ് പ്ലാനിന്റെ ചിലവ്. ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാര്‍ മൊബൈല്‍ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനിന്റെ ഭാഗമായി വരിക്കാര്‍ക്ക് ലഭിക്കും.

നിലവില്‍ എയര്‍ടെല്‍ 84 ദിവസം കാലാവധിയില്‍ പ്രതിദിനം 3 ജിബി ഡാറ്റ നല്‍കുന്നില്ല. ഇതേസമയം, റിലയന്‍സ് ജിയോയും വിയും 84 ദിവസം കാലാവധിയില്‍ ഈ പ്ലാനുകള്‍ അവതരിപ്പിക്കുന്നുണ്ട്. 901 രൂപയാണ് വി വരിക്കാര്‍ക്ക് ഇതിനായി മുടക്കേണ്ടത്. 16 ജിബി അധിക ഡാറ്റയും 1 വര്‍ഷം ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാര്‍ വിഐപി സബ്‌സ്‌ക്രിപ്ഷനും പ്ലാനിന്റെ ഭാഗമായി ഉപയോക്താക്കള്‍ക്ക് ലഭിക്കും. 999 രൂപയുടെ 84 ദിവസം കാലാവധിയില്‍ പ്രതിദിനം 3 ജിബി ഡാറ്റ ലഭിക്കാന്‍ ജിയോ വരിക്കാര്‍ മുടക്കേണ്ടത്. ഈ പ്ലാന്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് ജിയോ ആപ്പുകളിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കും.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X