ഇത് ഉത്സവകാലമാണ്. ദീപാവലി ആഘോഷങ്ങൾക്ക് ഇനി ദിവസങ്ങൾ മാത്രം. ആഘോഷങ്ങൾക്ക് മുന്നോടിയായിട്ട് സർക്കാരിന്റെ ബോണസും ഉറപ്പാക്കേണ്ടതുണ്ട്. നിങ്ങളൊരു കേന്ദ്ര ഗവൺമെന്റ് ജീവനക്കാരനാണോ? ഇത്തവണ ദീപാവലി ബോണസ് കിട്ടിയോ? സത്യത്തിൽ ബോണസ് എന്നത് കൊണ്ട് എന്താണ് അർത്ഥമാക്കുന്നതെന്ന് പലർക്കും കൃത്യമായി അറിയില്ല.
അർഹരായ നോൺ-ഗസറ്റഡ് ജീവനക്കാർക്ക് കേന്ദ്ര ഗവൺമെൻ്റ് നൽകുന്ന എക്‌സ് ഗ്രേഷ്യ പേയ്‌മെൻ്റാണ് ദീപാവലി ബോണസ്. അടിസ്ഥാന ശമ്പളം, യോഗ്യതാ പരിധി, നിശ്ചിത ബോണസ് നിരക്ക് തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ബോണസ് നിർണയിക്കുന്നത്.

എല്ലാ കേന്ദ്ര ഗവൺമെന്റ് ജീവനക്കാരും ആഗ്രഹിക്കുന്ന ഒന്നാണ് ദീപാവലി ബോണസ്. എന്നാൽ നിങ്ങൾക്ക് ദീപാവലി ബോണസ് ലഭിക്കാനായി ചില മാനദണ്ഢങ്ങളും പാലിക്കേണ്ടതുണ്ട്. യോഗ്യത നേടുന്നതിന് 6 മാസം ജോലിയിൽ കൃത്യമായി സേവനം ഉറപ്പാക്കണം. എന്നാൽ ഈ ബോണസ് നേടാൻ ഇത് മാത്രമല്ല യോഗ്യത. ആർക്കെല്ലാമാണ് യഥാർത്ഥത്തിൽ യോഗ്യത എന്ന് പരിശോധിക്കണം.
എന്താണ് കേന്ദ്ര സർക്കാരിന്റെ ദീപാവലി ബോണസ്?
അർഹരായ നോൺ-ഗസറ്റഡ് ജീവനക്കാർക്ക് നൽകുന്ന ഉത്സവകാല എക്‌സ് ഗ്രേഷ്യ പേയ്‌മെൻ്റാണ് ദീപാവലി ബോണസ്. ശമ്പളം, യോഗ്യത, സർക്കാർ നയങ്ങൾ തുടങ്ങിയ വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് ഓരോ കേന്ദ്ര സർക്കാർ ജീവനക്കാർക്കും ദീപാവലി ബോണസ് പരിഗണിക്കുന്നത്. എന്നാൽ എല്ലാ ജീവനക്കാരും ഈ ബോണസിന് അർഹരല്ല. ആർക്കെല്ലാമാണ് ഈ ബോണസ് സ്വന്തമാക്കാൻ സാധിക്കുക.
ദീപാവലി ബോണസ് യോഗ്യത
നോൺ-ഗസറ്റഡ് ജീവനക്കാർ: മിക്ക നോൺ-ഗസറ്റഡ് കേന്ദ്ര സർക്കാർ ജീവനക്കാർക്കും ദീപാവലി ബോണസിന് അർഹതയുണ്ട്. എന്നാൽ, ഗസറ്റഡ് ഉദ്യോഗസ്ഥർക്ക് യോഗ്യതയില്ല.
ഗ്രൂപ്പ് സി, ഗ്രൂപ്പ് ബി ജീവനക്കാർ: ഗ്രൂപ്പ് സി, ഗ്രൂപ്പ് ബി (നോൺ ഗസറ്റഡ്) തസ്തികകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കാണ് പൊതുവെ അർഹത.
തുടർച്ചയായ സേവനമുള്ള ജീവനക്കാർ: കുറഞ്ഞത് ആറ് മാസത്തെ തുടർച്ചയായ സേവനം പൂർത്തിയാക്കിയ ജീവനക്കാർക്ക് ബോണസിന് അർഹതയുണ്ട്.
എന്നാൽ താത്കാലിക ജീവനക്കാർക്ക് ഇത്തരം ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല.
ബോണസ് കണക്കാക്കുന്നത് എങ്ങനെ?
1. അടിസ്ഥാന ശമ്പളം: ഒരു ജീവനക്കാരന്റെ ശമ്പളത്തെ അടിസ്ഥാനമാക്കിയാണ് ബോണസ് കണക്കാക്കുന്നത്. എന്നാൽ ഡി.എ പോലുള്ള ആനുകൂല്യങ്ങൾ ഇതിൽ ഉൾപ്പെടുന്നില്ല.
2. യോഗ്യതാ പരിധി: ശമ്പള പരിധി പ്രധാനമാണ്. അതായത് അടിസ്ഥാന ശമ്പളമോ അതിൽ കുറവോ ലഭിക്കുന്നവർക്ക് ബോണസ് ഉറപ്പാക്കാം.
3. ബോണസ് റെയ്റ്റ്: ബോണസ് കണക്കാന്നത് ഒരു നിശ്ചിത നിരക്കിനെ അടിസ്ഥാനമാക്കിയാണ്. എന്നാൽ ഇത് ഓരോ വർഷവും വേറിട്ടതാണ്. സാധാരണയായി 8.33% നിരക്കിലാണ് സർക്കാർ ബോണസ് നൽകുന്നത്.
ചില കാരണങ്ങൾ ബോണസ് കാൽക്കുലേഷനെ ബാധിക്കുന്നു.....
പ്രോ റാറ്റാ: അതായത്, ഒരു ജീവനക്കാരൻ ഒരു വർഷം പൂർണമായും ജോലി ചെയ്തില്ലെങ്കിൽ ജോലി ചെയ്ത ദിവസങളെ കണക്കാക്കി പ്രോ റാറ്റാ അടിസ്ഥാനത്തിൽ ബോണസ് നൽകാം.
അവധി മാർക്ക് ചെയ്താൽ: ചില കാരണങ്ങളാൽ അവധി എടുത്തെങ്കിൽ അതൊന്നും അപ്രൂവ് ചെയ്യാതിരുന്നാൽ യോഗ്യതയുള്ള ദിവസങ്ങളുടെ എണ്ണം കുറയുന്നു. അതു വഴി ബോണസും കുറയും.
പോളിസിയിലെ മാറ്റങ്ങൾ: ഓരോ വർഷവും സർക്കാർ ബോണസ് പോളിസികൾ, യോഗ്യത, നിരക്കുകൾ എന്നിവയിൽ മാറ്റം വരുത്തിയേക്കാം, ഇത് തീർച്ചയായും നിങ്ങൾക്ക് ലഭിക്കേണ്ട മൊത്തം ബോണസ് തുകയെ ബാധിക്കുന്നു.
ദീപാവലി ബോണസ് എന്നാണ് നിങ്ങൾക്ക് ലഭിക്കുന്നത്?
സാധാരണയായി ദീപാവലിക്ക് മുന്നേ ബോണസ് നൽകും. പ്രതിമാസ ശമ്പളത്തോടൊപ്പമാണ് ദീപാവലി ബോണസും അക്കൗണ്ടിൽ ക്രെഡിറ്റാവുന്നത്. എന്നാൽ ചില സാഹചര്യങ്ങളിൽ പ്രതിമാസ ശമ്പളവും ബോണസും രണ്ടായിട്ട് അയക്കാനും സാധ്യതയുണ്ട്.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications