തിരഞ്ഞെടുപ്പ് വിവരങ്ങളെല്ലാം ഇനി വിരൽതുമ്പിലെത്തും. ഇനി മുതൽ ഒന്നിലധികം ആപ്പുകൾ ലോഗിൻ ചെയ്യാതെ തന്നെ വിവരങ്ങൾ ലഭിക്കും. അതിനായി പുതിയ പ്ലാറ്റ്ഫോം വരുന്നു. തിരഞ്ഞെടുപ്പ് വിവരങ്ങൾ വേഗത്തിൽ ലഭിക്കുന്നതിന് വോട്ടർമാർക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും വേണ്ടി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ECI) പുതിയ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം EClNET ഒരുക്കുന്നു. 40ലധികം മൊബൈൽ ആപ്പുകളും, വെബ് ആപ്ലിക്കേഷനുകൾ സംയോജിപ്പിച്ചാണ് ഈ പുതിയ പ്ലാറ്റ്ഫോമിന് തുടക്കമിടുന്നത്.
ഡൽഹിയിൽ നടന്ന ചീഫ് ഇലക്ടറൽ ഓഫീസർമാരുടെ സമ്മേളനത്തിൽ ഈ ആശയം അവതരിപ്പിച്ചത് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷണൻ ഗ്യാനേഷ് കുമാറാണ്. തെരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങൾക്ക് ഒന്നിലധികം ആപ്പുകൾ ഉപയോഗിക്കുന്നത് ഏറെ ബുദ്ധിമുട്ട് നിറഞ്ഞതാണ്. ഈ പ്രതിസന്ധി ഒഴിവാക്കാനാണ് ഏക ഡിജി പ്ലാറ്റ്‌ഫോമിലൂടെ ECINET പ്രധാനമായും ലക്ഷ്യമിടുന്നത്. അതായത് ഇനി മുതൽ തിരഞ്ഞെടുപ്പ് വിവരങ്ങളെല്ലാം ഒരു കുടക്കീഴിലാവും.
വോട്ടർമാർ, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടികൾ, സിവിൽ സൊസൈറ്റി എന്നിവർക്ക് കൂടുതൽ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ഇന്റർഫേസ് ഈ പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുമെന്ന് ഇസിഐ അറിയിച്ചു.
വോട്ടർ ഹെൽപ്പ്‌ലൈൻ , വോട്ടർ ടേൺഔട്ട്, സി-വിജിൽ, സുവിധ 2.0, ഇഎസ്എംഎസ്, സക്ഷാം, കെവൈസി ആപ്പ് തുടങ്ങിയ ആപ്പുകൾ ഏകീകരിച്ച് ഒരു മെച്ചപ്പെട്ട യൂസർ ഇൻ്റർഫേസ് സൃഷ്ടിക്കുവാനാണ് ഗ്യാനേഷ് കുമാർ അവതരിപ്പിച്ച ഈ സുപ്രധാന സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.

"5.5 കോടിയിലധികം ഡൗൺലോഡുകൾ നേടിയ വോട്ടർ ഹെൽപ്പ്‌ലൈൻ ആപ്പ്, വോട്ടർ ടേൺഔട്ട് ആപ്പ്, സി-വിജിൽ, സുവിധ 2.0, ഇഎസ്എംഎസ്, സക്ഷം, കെവൈസി ആപ്പ് തുടങ്ങിയ നിലവിലുള്ള ആപ്പുകളെ ECINET ഉൾപ്പെടുത്തും," ഇസിഐ ഒരു പ്രസ്താവനയിൽ പറഞ്ഞു. ECINET ഏകദേശം 100 കോടി വോട്ടർമാർക്ക് സേവനം നൽകുമെന്നും ഒന്നിലധികം ആപ്പുകളുടെ ആവശ്യകത ഇല്ലാതാക്കുമെന്നും ECI വ്യക്തമാക്കി.
"ഏകദേശം 100 കോടി വോട്ടർമാർക്കും, 10.5 ലക്ഷത്തിലധികം ബൂത്ത് ലെവൽ ഓഫീസർമാർ, രാഷ്ട്രീയ പാർട്ടികൾ നിയമിച്ച ഏകദേശം 15 ലക്ഷം ബൂത്ത് ലെവൽ ഏജന്റുമാർ , ഏകദേശം 45 ലക്ഷം പോളിംഗ് ഉദ്യോഗസ്ഥർ, 15,597 അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ (AERO-കൾ), 4123 ERO-കൾ, 767 ജില്ലാ ഇലക്ഷൻ ഓഫീസർമാർ (DEO-കൾ) എന്നിവരടങ്ങുന്ന മുഴുവൻ ആളുകൾക്കും ECINET പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു," എന്ന് ECI പറഞ്ഞു.
സുതാര്യവും കാര്യക്ഷമതയുമുള്ള മികച്ച രീതിയിലാണ് ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോം രൂപകല്പന ചെയ്തിരിക്കുന്നത്. 36 ചീഫ് ഇലക്ടറൽ ഓഫീസർമാർ, 767 ജില്ലാ ഇലക്ഷൻ ഓഫീസർമാർ, 4123 EROS എന്നിവരുമായി കൂടിയാലോചിക്കുകയും, 9000 പേജുകളുള്ള 76 ECI പ്രസിദ്ധീകരണങ്ങളുടെ അവലോകനത്തിനും ശേഷമാണ് ഈ പ്ലാറ്റ്‌ഫോം വികസിപ്പിച്ചത്.
ECINET വഴി നൽകുന്ന ഡാറ്റ, 1950-ലെ ജനപ്രാതിനിധ്യ നിയമം, 1951-ലെ ഇലക്ടറൽ നിയമങ്ങളുടെ രജിസ്ട്രേഷൻ, 1960-ലെ ഇലക്ഷൻ പെരുമാറ്റ നിയമങ്ങൾ, 1961-ലെ ഇസിഐ കാലാകാലങ്ങളിൽ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കുമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അറിയിച്ചത്.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ സുതാര്യമായി എത്തിക്കുന്നതിൽ വിപ്ലവം സൃഷ്ടിക്കാൻ ECINET ഒരുങ്ങിയിരിക്കുന്നു. എല്ലാ ആപ്പുകളും ഒരുമിച്ച എത്തുമ്പോൾ നേട്ടം ഇൻസ്റ്റൻ്റായിരിക്കും. മാത്രമല്ല സാധാരണ വോട്ടർമാർക്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം സുഗമമായി മനസിലാക്കാനും പഠിക്കാനും ഈ പ്ലാറ്റ്ഫോം ഒരുക്കും.
More From GoodReturns

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം



Click it and Unblock the Notifications