പുതിയ വേതന നയം ഒക്ടോബര്‍ 1 മുതല്‍; ശമ്പള ഘടനയിലും ഓവര്‍ ടൈമിലുമുള്‍പ്പെടെ മാറ്റങ്ങള്‍, കൂടുതല്‍ അറിയാം

ഒക്ടോബര്‍ 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തുടനീളം പുതിയ തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കുവാന്‍ പോവുകയാണ്. നടപ്പിലാക്കിയതിന് ശേഷം മറ്റ് പ്രയാസങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനായി അതിന് മുമ്പേ തന്നെ നിയമങ്ങള്‍ കുടുതല്‍ മെച്ചപ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒക്ടോബര്‍ 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തുടനീളം പുതിയ തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കുവാന്‍ പോവുകയാണ്. നടപ്പിലാക്കിയതിന് ശേഷം മറ്റ് പ്രയാസങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനായി അതിന് മുമ്പേ തന്നെ നിയമങ്ങള്‍ കുടുതല്‍ മെച്ചപ്പെടുത്തുവാനുള്ള ശ്രമങ്ങളിലാണ് സര്‍ക്കാര്‍. നേരത്തെ ഇത് ഏപ്രില്‍ 1 മുതല്‍ നടപ്പില്‍ വരുത്തുവാനായിരുന്നു തീരുമാനം. പിന്നീട് ജൂലൈ മാസം മുതല്‍ പ്രാബല്യത്തില്‍ വരുത്താമെന്ന ആലോചനകളിലേക്ക് കടക്കുകയായിരുന്നു. എന്നാലിപ്പോള്‍ ഒക്ടോബര്‍ 1 മുതല്‍ പുതിയ നിയമങ്ങള്‍ നടപ്പിലാക്കാം എന്ന തീരുമാനം കൈക്കൊണ്ടിരിക്കുകയാണ്.

Also Read : 50 രൂപാ വീതമുള്ള എന്‍പിഎസ് നിക്ഷേപം 34 ലക്ഷമായി വളരുന്നതെങ്ങനെ? കണക്കുകള്‍ അറിയാംAlso Read : 50 രൂപാ വീതമുള്ള എന്‍പിഎസ് നിക്ഷേപം 34 ലക്ഷമായി വളരുന്നതെങ്ങനെ? കണക്കുകള്‍ അറിയാം

ശമ്പള ഘടനയില്‍ വലിയ മാറ്റം

ശമ്പള ഘടനയില്‍ വലിയ മാറ്റം

അതായത് ഒക്ടോബര്‍ 1 മുതല്‍ ശമ്പള വേതനക്കാരായ ജീവനക്കാരുടെ ശമ്പള ഘടനയില്‍ വലിയ മാറ്റം ദൃശ്യമാകും. ജീവനക്കാരെന്റെ ടേക്ക് ഹോം സാലറിയില്‍ ഒക്ടോബര്‍ മാസം മുതല്‍ കുറവുണ്ടാകും. അതുകൂടാതെ, തൊഴില്‍ സമയം, ഓവര്‍ ടൈം, ബ്രേക്ക് ടൈം തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ചും പുതിയ തൊഴില്‍ നിയമത്തില്‍ വ്യവസ്ഥകളുണ്ട്. പുതിയ വേതന നയം എന്താണെന്നും അതിന്റെ പ്രത്യേകതകള്‍ എന്തൊക്കെയാണെന്നും നമുക്കൊന്ന് പരിശോധിക്കാം.

Also Read : കിടിലന്‍ വരുമാനം നേടുവാന്‍ അവസരം ഒരുക്കി പോസ്റ്റ് ഓഫീസ്; എത്ര ലാഭം സ്വന്തമാക്കാമെന്നറിയാംAlso Read : കിടിലന്‍ വരുമാനം നേടുവാന്‍ അവസരം ഒരുക്കി പോസ്റ്റ് ഓഫീസ്; എത്ര ലാഭം സ്വന്തമാക്കാമെന്നറിയാം

എന്താണ് പുതിയ വേതന നയം?

എന്താണ് പുതിയ വേതന നയം?

29 തൊഴില്‍ നിയമങ്ങള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് സര്‍ക്കാര്‍ 4 പുതിയ വേതന നയങ്ങള്‍ തയ്യാറിക്കായിട്ടുണ്ട്. ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്, തൊഴില്‍ സുരക്ഷ, ആരോഗ്യം, തൊഴില്‍ സാമൂഹ്യ സുരക്ഷാ നയങ്ങളുമായി ബന്ധപ്പെട്ടുള്ള നിയമങ്ങള്‍ 2019 ആഗസ്തില്‍ പാര്‍ലമെന്റില്‍ പുതുക്കപ്പെട്ടിരുന്നു. 2020 സെപ്തംബര്‍ മാസത്തില്‍ ഈ നിയമങ്ങള്‍ പാസ്സാക്കുകയും ചെയ്തു.

1. വേതന നയം
2. ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കോഡ്
3. തൊഴില്‍ സുരക്ഷയും ആരോഗ്യവും
4. സാമൂഹ്യ സുരക്ഷാ നയം
എന്നിവയാണ് നാല് നയങ്ങള്‍

Also Read : 200 രൂപ ദിവസ നിക്ഷേപത്തില്‍ നേടാം 28 ലക്ഷം! എല്‍ഐസിയുടെ ഈ പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയാംAlso Read : 200 രൂപ ദിവസ നിക്ഷേപത്തില്‍ നേടാം 28 ലക്ഷം! എല്‍ഐസിയുടെ ഈ പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയാം

വേതന നയ നിയമം,2019

വേതന നയ നിയമം,2019

സര്‍ക്കാര്‍ പ്രതിനിധികളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം ഈ നയങ്ങളെല്ലാം ഒരേ സമയത്താണ് നടപ്പിലാക്കുക. വേതന നയ നിയമം,2019 പ്രകാരം ഒരു ജീവനക്കാരന്റെ അടിസ്ഥാന വേതനം കമ്പനി സിടിസി (കോസ്റ്റ് ഓഫ് ദി കമ്പനി)യുടെ 50 ശതമാനത്തില്‍ കുറയുവാന്‍ പാടില്ല. നിലവില്‍, മിക്ക കമ്പനികളും ജീവനക്കാരുടെ അടിസ്ഥാന വേതനം കുറച്ചുകൊണ്ട് കൂടുതല്‍ അലവന്‍സുകള്‍ നല്‍കുകയാണ് ചെയ്യുന്നത്. കമ്പനിയുടെ ഭാരം കുറയ്ക്കുന്നതിനായാണ് ഇത്തരത്തില്‍ കമ്പനികള്‍ ജീവനക്കാരുടെ വേതനം ക്രമീകരിക്കുന്നത്.

Also Read : ഈ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയില്‍ മാസം 2200 രൂപ നിക്ഷേപിക്കൂ, മെച്യൂരിറ്റിയില്‍ നേടാം 29 ലക്ഷംAlso Read : ഈ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയില്‍ മാസം 2200 രൂപ നിക്ഷേപിക്കൂ, മെച്യൂരിറ്റിയില്‍ നേടാം 29 ലക്ഷം

15 മുതല്‍ 30 മിനുട്ട് വരെയുള്ള അധിക തൊഴില്‍ സമയം ഓവര്‍ ടൈമായി പരിഗണിക്കും

15 മുതല്‍ 30 മിനുട്ട് വരെയുള്ള അധിക തൊഴില്‍ സമയം ഓവര്‍ ടൈമായി പരിഗണിക്കും

പുതുതായി തയ്യാറാക്കിയ നിയമ പ്രകാരം 15 മുതല്‍ 30 മിനുട്ട് വരെയുള്ള അധിക തൊഴില്‍ സമയം 30 മിനുട്ടായി കണക്കാക്കിക്കൊണ്ട് ഓവര്‍ ടൈമായി പരിഗണിക്കണമെന്നും വ്യവസ്ഥയുണ്ട്. നിലവിലെ നിയമത്തിന് കീഴില്‍ 30 മിനുട്ടില്‍ താഴെയുള്ള അധിക തൊഴില്‍ സമയം ഓവര്‍ ടൈമായി കണക്കാക്കുകയില്ല. 5 മണിക്കൂറില്‍ അധികം ഒരു ജീവനക്കാരനും തുടര്‍ച്ചായി തൊഴിലെടുക്കേണ്ട സാഹചര്യമുണ്ടാകരുതെന്നും പുതുക്കിയ നിയമത്തില്‍ പറയുന്നു. ഓരോ 5 മണിക്കൂര്‍ ജോലിക്ക് ശേഷവും നിര്‍ബന്ധമായും 30 മിനുട്ട് നേരത്തെ ഇടവേള ജീവനക്കാരന് ലഭിച്ചിരിക്കണം.

Also Read : വ്യക്തിഗത വായ്പകളെക്കുറിച്ചുള്ള 5 കെട്ടുകഥകള്‍; അറിയാം തിരുത്താംAlso Read : വ്യക്തിഗത വായ്പകളെക്കുറിച്ചുള്ള 5 കെട്ടുകഥകള്‍; അറിയാം തിരുത്താം

വേതന ഘടനയില്‍ മാറ്റം

വേതന ഘടനയില്‍ മാറ്റം

വേതന നയ നിയമം,2019 നടപ്പിലാക്കിക്കഴിഞ്ഞാല്‍ ജീവനക്കാരന്റെ വേതന ഘടനയില്‍ പൂര്‍ണമായ മാറ്റം സംഭവിക്കും. ജീവനക്കാരന്റെ ടേക്ക് ഹോം സാലറി കുറയുകയാണ് ചെയ്യുക. അടിസ്ഥാന ശമ്പളം ഉയരും. അതിലൂടെ പിഎഫ് വിഹിതത്തിലും വര്‍ധവുണ്ടാകും. ഭാവി കൂടുതല്‍ സുരക്ഷിതമാകും എന്നതിനാല്‍ ഇക്കാര്യം ജീവനക്കാരന് നേട്ടമാണ്. പിഎഫിനൊപ്പം ഗ്രാറ്റുവിറ്റി വിഹിതവും ഉയരും.

Also Read : 12 വര്‍ഷത്തില്‍ 1 കോടി രൂപ നേടുവാന്‍ എത്ര തുക നിക്ഷേപിക്കണം?Also Read : 12 വര്‍ഷത്തില്‍ 1 കോടി രൂപ നേടുവാന്‍ എത്ര തുക നിക്ഷേപിക്കണം?

റിട്ടയര്‍മെന്റ് സമയത്ത് കൂടുതല്‍ തുക

റിട്ടയര്‍മെന്റ് സമയത്ത് കൂടുതല്‍ തുക

അതിനാല്‍ തന്നെ ടേക്ക് ഹോം സാലറിയില്‍ കുറവ് സംഭവിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ റിട്ടയര്‍മെന്റ് സമയത്ത് ജീവനക്കാരന് കൂടുതല്‍ തുക ലഭിക്കുകയും ചെയ്യും. അസംഘടിത മേഖലയിലെ ജീവനക്കാര്‍ക്കും പുതിയ വേതന നയം ബാധകമായിരിക്കും. കൂടാതെ ജീവനക്കാരുടെ തൊഴില്‍ സമയം, വാര്‍ഷിക അവധികള്‍, പെന്‍ഷന്‍, പിഎഫ്, ടേക്ക് ഹോം സാലറി, റിട്ടയര്‍മെന്റ് തുടങ്ങിയ കാര്യങ്ങളില്‍ പുതിയ വേതന നയം നടപ്പിലാക്കുമ്പോള്‍ മാറ്റങ്ങളുണ്ടാകും.

Read more about: salary
English summary

What is New Wage Code? know the provisions in the new labor code | പുതിയ വേതന നയം ഒക്ടോബര്‍ 1 മുതല്‍; ശമ്പള ഘടനയിലും ഓവര്‍ ടൈമിലുമുള്‍പ്പെടെ മാറ്റങ്ങള്‍, കൂടുതല്‍ അറിയാം

What is New Wage Code? know the provisions in the new labor code
Story first published: Tuesday, August 24, 2021, 11:47 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X