ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങൾ അമേരിക്ക ആക്രമിച്ചതിനു തൊട്ടുപിന്നാലെ തന്ത്രപ്രധാനമായ എണ്ണ സ്തംഭന കേന്ദ്രമായ 'ഹോർമുസ് കടലിടുക്ക്' അടച്ചു പൂട്ടാൻ ഇറാൻ തീരുമാനിച്ചു. അമേരിക്ക കൂടി യുദ്ധത്തിലേക്ക് ശക്തമായി എത്തിയതാണ് സംഘർഷങ്ങളുടെ വ്യാപ്തി വർദ്ധിച്ചത്. അലി ഖമേനിയുടെ പിന്തുണയുള്ള ഇറാൻ, ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുമെന്ന പ്രഖ്യാപിച്ചപ്പോൾ അത് ഇറാൻ്റെ സാമ്പത്തിക ആത്മഹത്യയാണെന്ന് യുഎസ് വിശേഷിപ്പിക്കുന്നു.
ഇറാന്റെ ഉന്നത സുരക്ഷാ അതോറിറ്റിയായ സുപ്രീം ദേശീയ സുരക്ഷാ കൗൺസിലാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്. സത്യത്തിൽ എന്താണ് 'ഹോർമുസ് കടലിടുക്ക്'? ഇത് ഇറാൻ അടച്ചാൽ ഇന്ത്യയെ എങ്ങനെ ബാധിക്കുന്നു? കൂടുതൽ അറിയാം....
എന്താണ് ഹോർമുസ് കടലിടുക്ക്?
പേർഷ്യൻ ഗൾഫിനും ഒമാനും ഇടയിലുള്ള ഒരു പ്രധാന ഇടുങ്ങിയ ജലപാതയാണ് ഹോർമുസ് കടലിടുക്ക്. ഇത് ലോകത്തിലെ ഏറ്റവും വലുതും തന്ത്രപ്രധാനവുമായ ചോക്ക്പോയിന്റുകളിൽ ഒന്നാണ്. മൂന്ന് മിഡിൽ ഈസ്റ്റ് രാജ്യങ്ങൾക്കിടയിലുള്ള ഈ കടലിടുക്കിന് ഏകദേശം 167 കിലോമീറ്റർ നീളവും 96 കിലോമീറ്റർ മുതൽ 39 കിലോമീറ്റർ വരെ വീതിയുമുണ്ട്.
ലോകത്തിലെ മൊത്തം എണ്ണ ഉപഭോഗത്തിന്റെ 25 ശതമാനവും ദ്രവീകൃത പ്രകൃതിവാതകത്തിന്റെ മൂന്നിലൊന്ന് ഭാഗവും കടന്നുപോകുന്നത് ഈ പാതയിലൂടെയാണ്. അതിനാൽ അന്താരാഷ്ട്ര വ്യാപാരത്തിന് ഹോർമുസ് കടലിടുക്ക് ഏറെ സുപ്രധാനമാണ്. അതിനാൽ ഈ പാത അടച്ചു പൂട്ടിയാൽ ലോകത്തിലെ വിവിധ ഭാഗത്തേക്കുള്ള എണ്ണ വ്യാപാരം മുടങ്ങും.

ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയാൽ ഇന്ത്യയെ എങ്ങനെ ബാധിക്കുന്നു?
"ഹോർമുസ് കടലിടുക്ക് (SoH) ആഗോള എണ്ണയുടെയും എൽഎൻജിയുടെയും ഏകദേശം 20 ശതമാനത്തോളം വ്യാപാരം നടക്കുന്ന ഒരു പ്രധാന പാതയാണ്. മിഡിൽ ഈസ്റ്റിലെ സംഘർഷം വർദ്ധിക്കുന്നത് ആഗോള വിതരണത്തെയും വിലയെയും സാരമായി ബാധിക്കും," ICRA കുറിപ്പിൽ പറഞ്ഞു.
ഹോർമുസ് കടലിടുക്ക് വഴി കയറ്റുമതി ചെയ്യുന്ന ഏകദേശം 20 mbd എണ്ണയിൽ 80 ശതമാനത്തിലധികവും ഏഷ്യയിലാണ് ഉപയോഗിക്കുന്നത്. അതിൽ ചൈന, ഇന്ത്യ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലേക്ക് ഏകദേശം 65 ശതമാനവും എത്തുന്നത് എന്ന് പ്രമുഖ റേറ്റിംഗ് ഏജൻസിയുടെ ഡാറ്റയിൽ കൂട്ടിച്ചേർത്തു.
ഇന്ത്യയിലേക്ക് എത്തുന്ന ക്രൂഡ് ഓയിൽ പ്രധാനമായും ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തുന്നതെന്ന് ഐസിആർഎ വ്യക്തമാക്കുന്നു. ഇറാഖ്, സൗദി അറേബ്യ, കുവൈറ്റ്, യുഎഇ എന്നിവിടങ്ങളിൽ നിന്ന് എത്തുന്ന ക്രൂഡ് ഓയിൽ ഹോർമുസ് കടലിടുക്ക് വഴിയാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. ഈ രാജ്യങ്ങളിൽ നിന്ന് ഏകദേശം ഏകദേശം 45-50% ക്രൂഡ് ഓയിലാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. മാത്രമല്ല 2025 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത മൊത്തം അസംസ്കൃത എണ്ണയുടെ ഏകദേശം 36 ശതമാനവും റഷ്യയിൽ നിന്നായിരുന്നു.
എൽഎൻജിയുടെ കാര്യത്തിൽ, ഇന്ത്യയിലേക്കുള്ള പ്രകൃതിവാതക ഇറക്കുമതിയുടെ ഏകദേശം 54 ശതമാനവും ഹോർമൂസ് വഴിയാണ് നടക്കുന്നതെന്ന് ICRA പറയുന്നു. ഹോർമൂസ് കടലിടുക്ക് അടച്ചു പൂട്ടിയാൽ ഖത്തറിൽ നിന്നും യുഎഇയിൽ നിന്നുമുള്ള എണ്ണ കയറ്റുമതി അനിശ്ചിതത്വത്തിലേക്ക് എത്തും. ഇത് സ്പോട്ട് എൽഎൻജി വിപണി കൂടുതൽ ശ്രദ്ധയാകർഷിക്കാൻ കാരണമാവും.
"ഇത്തരം സാഹചര്യങ്ങൾ സ്‌പോട്ട് എൽഎൻജി വിലയും, എൽഎൻജി ടാങ്കർ നിരക്കുകളും കുതിച്ചുയരുന്നതിന് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു, " ഐസിആർഎ കൂട്ടിച്ചേർത്തു. കൂടാതെ, ആഭ്യന്തര ഗ്യാസ് വിലകളും ക്രൂഡ് ഓയിലുമായി ബന്ധപ്പെട്ട വിലനിർണ്ണയമുള്ള എൽഎൻജി കരാറുകളും ക്രൂഡ് ഓയിൽ വില ഉയരുമ്പോൾ ഒരുപോലെ ഉയരുമെന്നും വ്യക്തമാക്കി.
2023 ഏപ്രിലിനുശേഷം ആദ്യമായി ഇന്ത്യയിൽ എപിഎം ഗ്യാസ് വില കുറഞ്ഞു. എന്നാൽ ക്രൂഡ് ഓയിൽ എണ്ണ വിലയിലെ കുത്തനെയുള്ള വർധനവ് കണക്കിലെടുക്കുമ്പോൾ, എപിഎം ഗ്യാസ് വില 6.75 ഡോളർ/mmbtu എന്ന നിലയിലേക്ക് തിരിച്ചു കയറാൻ സാധ്യതയുണ്ട്.
ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയാൽ അത് ഇറാനെ സാമ്പത്തികമായി ബാധിക്കും, കാരണം ഇത് ടെഹ്‌റാൻ പെട്രോളിയം കയറ്റുമതി ചെയ്യുന്നത് തടയും. മാത്രമല്ല യുദ്ധ സാഹചര്യം കൂടുതൽ മോശമാവുകയും, യുഎസ് ഇതിനെതിരെ ശക്തമായ തിരിച്ചടി പദ്ധതിയിടുവാനും സാധ്യതയുണ്ട്. ഈ കാരണങ്ങൾ ആഗോള വ്യാപാരത്തിനെയും തളർത്തും.
ഇറാന് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്:
ഇന്നലെ ജൂൺ 22 ഞായറാഴ്ച രാവിലെ ഇറാനിലെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങൾ അമേരിക്ക ആക്രമിച്ചുവെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. ആക്രമണം നടത്തിയത് ബി-2 സ്റ്റെൽത്ത് ബോംബറുകളാണെന്ന് ട്രംപ് വെളിപ്പെടുത്തി. ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തിനെതിരെ ട്രംപ് വീണ്ടും പരിഹസിച്ചു, അദ്ദേഹം പറഞ്ഞത്;- "ഭരണമാറ്റം" എന്ന പദം ഉപയോഗിക്കുന്നത് രാഷ്ട്രീയമായി ശരിയല്ല, പക്ഷേ നിലവിലെ ഇറാനിയൻ ഭരണകൂടത്തിന് ഇറാനെ വീണ്ടും മഹത്തരമാക്കാൻ കഴിയുന്നില്ലെങ്കിൽ, എന്തുകൊണ്ട് ഭരണമാറ്റം സംഭവിക്കുന്നില്ല?
മാത്രമല്ല, അമേരിക്കയ്‌ക്കെതിരെ ഇറാൻ നടത്തുന്ന ഏതൊരു പ്രതികാര നടപടിക്കും ഇന്നലെ കണ്ടതിനേക്കാൾ വലിയ ശക്തിയോടെ മറുപടി നൽകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
More From GoodReturns

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി



Click it and Unblock the Notifications