നിങ്ങൾ ഒരു ഭക്ഷണപ്രിയനാണെങ്കിൽ, കൊവിഡ് പ്രതിസന്ധിയെ തുടർന്ന ലോക്ക്ഡൗൺ നിങ്ങളുടെ ഭക്ഷണ ശീലങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിയേക്കാം. എന്നാൽ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗിയുടെ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് അനുസരിച്ച് ലോക്ക്ഡൗൺ സമയത്ത് ഇന്ത്യക്കാർ ഓർഡർ ചെയ്ത ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
പ്രിയപ്പെട്ട ഭക്ഷണം
ഇന്ത്യക്കാർക്ക് പ്രിയപ്പെട്ട ബിരിയാണി ആയിരിക്കും ഏറ്റവും കൂടുതൽ ഓർഡർ ചെയ്തതെന്ന് സംശയിക്കേണ്ട കാര്യമില്ല. ലോക്ക്ഡൗൺ സമയത്ത് 5.5 ലക്ഷത്തിലധികം ഓർഡറുകളുമായി ബിരിയാണിയാണ് ചാർട്ടിൽ ഒന്നാമത് എത്തിയിരിക്കുന്നത്. തൊട്ടുപിന്നാലെ ബട്ടർ നാനും മസാല ദോശയുമുണ്ട്. 1.2 ലക്ഷത്തിലധികം ഓർഡറുകളുള്ള ചോക്കോ ലാവ കേക്ക് ആണ് ഇന്ത്യക്കാർ ഇഷ്ടപ്പെടുന്ന മധുരപലഹാരങ്ങളിൽ മുന്നിൽ. ഗുലാബ് ജാമുൻ, ബട്ടർസ്കോച്ച് മോസ് കേക്ക് എന്നിവയെ പരാജയപ്പെടുത്തിയാണ് ഒന്നാമതെത്തിയത്.
കൃത്യസമയത്ത് ഭക്ഷണം
നിങ്ങൾ ഓഫീസിൽ നിന്നോ വീട്ടിൽ നിന്നോ ജോലി ചെയ്യുകയാണെങ്കിലും, കൃത്യസമയത്ത് ഭക്ഷണം കഴിക്കാൻ ഇന്ത്യക്കാർ ഇഷ്ടപ്പെടുന്നു. രാത്രി 8 മണിക്കാണ് സ്വിഗ്ഗിയിൽ ഏറ്റവും തിരക്കുള്ള സമയം. ശരാശരി 65,000 ഭക്ഷണ ഓർഡറുകൾ ഈ സമയത്ത് നടക്കാറുണ്ട്. ലോക്ക്ഡൗൺ സമയത്ത് വലിയ ഒത്തുചേരലുകൾക്ക് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നിട്ടും വിർച്വൽ ജന്മദിന പാർട്ടി സെഷനുകൾക്കായി 1,20,000 കേക്കുകൾ സ്വിഗ്ഗി കൈമാറി.
സാനിറ്റൈസറുകളും ഹാൻഡ് വാഷുകളും
സ്വിഗ്ഗിയുടെ പുതിയ സംരംഭങ്ങളായ ജീനി, പലചരക്ക് ഡെലിവറികൾക്കും ആവശ്യക്കാർ ഏറെയായിരുന്നു. 323 ദശലക്ഷം കിലോഗ്രാം ഉള്ളിയും 56 ദശലക്ഷം കിലോഗ്രാം വാഴപ്പഴവും സ്വിഗ്ഗി വിതരണം ചെയ്തു. സുരക്ഷയ്ക്ക് ഇന്ത്യക്കാർ മുൻഗണന നൽകുന്നു എന്നതിന് തെളിവാണ് 73,000 കുപ്പി സാനിറ്റൈസറുകളും ഹാൻഡ് വാഷുകളും 47,000 ഫെയ്സ് മാസ്കുകളും സ്വിഗ്ഗി വഴി ഉപഭോക്താക്കൾ ഓർഡർ ചെയ്തത്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications