സ്വര്‍ണത്തിന്റെ വില നാള്‍ക്കുനാള്‍ കൂടിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ആഗോള തലത്തില്‍ സ്വര്‍ണത്തിന് മാത്രമല്ല ഡിമാന്റ് കൂടിയിട്ടുള്ളത്. വെള്ളിയ്ക്കും വില കുത്തനെ കൂടിയിരിക്കുകയാണ്. വെള്ളിവില കിലോഗ്രാമിന് അറുപതിനായിരം കവിഞ്ഞിരിക്കുകയാണ് ഇന്ത്യയില്‍ ഇപ്പോള്‍
സ്വര്‍ണത്തിന്റെ വില കൂടാന്‍ കാരണം, അതൊരു സുരക്ഷിത നിക്ഷേപം ആണ് എന്നതാണ്. എന്നാല്‍ എന്തുകൊണ്ടാണ് വെള്ളി വിലയില്‍ ഇത്രയും വലിയ വര്‍ദ്ധനയുണ്ടാകുന്നത്. സ്വര്‍ണ വിലയില്‍ ഒരു ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടായപ്പോള്‍ വെള്ളിയുടെ വിലയില്‍ 6.6 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഉണ്ടായത്.
കൊവിഡ്19 പ്രതിരോധ മരുന്നുകളുടെ പരീക്ഷണങ്ങള്‍ വിജയകരമായതുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ഇപ്പോള്‍ വെള്ളിയുടെ വിലകൂട്ടാനും കാരണമായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വിശദാംശങ്ങള്‍ പരിശോധിക്കാം...
മൂന്ന് ദിവസം കൊണ്ട്
കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ കൊണ്ട് വെള്ളിയുടെ വിലയില്‍ വലിയ ഉയര്‍ച്ചയാണ് ഉണ്ടായത്. ഏകദേശം എണ്ണായിരത്തി അഞ്ഞൂറ് രൂപയോളം ആണ് ഈ ദിവസങ്ങളില്‍ ഒട്ടാകെ ഒരു കിലോഗ്രാം വെള്ളിയ്ക്ക് വില കൂടിയത്. ചെറിയൊരു വര്‍ദ്ധനയല്ല ഇത്.
കൊവിഡ് മരുന്ന്
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ വാര്‍ത്തകള്‍ ശ്രദ്ധിച്ചാല്‍ മറ്റൊരു കാര്യവും വ്യക്തമാകും. ഓക്സ്ഫോര്‍ഡിലെ തൊവിഡ് മരുന്ന് പരീക്ഷണം ഏറെക്കുറെ വിജയകരമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത് ഈ സമയത്താണ്. ചൈനയിലെ കൊവിഡ് മരുന്ന് പരീക്ഷണ വിജയത്തിന്റെ വാര്‍ത്തകളും ഇതേ സമയം തന്നെയാണ് പുറത്തെത്തിയത്.
കൊവിഡ് മരുന്നും വെള്ളിയും തമ്മില്‍...
കൊവിഡ് പ്രതിരോധ മരുന്നും വെളളിയും തമ്മില്‍ പ്രത്യേകിച്ച് ബന്ധമൊന്നും ഇല്ല. എന്നാല്‍ മരുന്ന് കണ്ടെത്തിക്കഴിഞ്ഞാല്‍ ഉത്പാദന കേന്ദ്രങ്ങളും ഫാക്ടറികളും എല്ലാം കൂടുതല്‍ പ്രവര്‍ത്തന സജ്ജമാകും. അതാണ് വെള്ളിയുടെ വില ഇങ്ങനെ കുതിച്ചുകയറാനുള്ള കാരണം.
വെള്ളികൊണ്ട് എന്തുണ്ടാക്കും
വെള്ളിയുടെ വ്യാവസായിക പ്രാധാന്യം എന്നത് ആഭരണ നിര്‍മാണം അല്ല എന്നതാണ് വസ്തുത. സോളാര്‍ പാനലുകള്‍ മുതല്‍ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ വരെയുള്ളവയുടെ നിര്‍മാണത്തിലെ അവിഭാജ്യഘടകമാണ് വെള്ളി. അതുകൊണ്ട് തന്നെ വെള്ളിയുടെ ഡിമാന്റ് ഇനിയുള്ള ദിവസങ്ങളില്‍ ഉനിയും കൂടിയേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏഴ് വര്‍ഷത്തെ റെക്കോര്‍ഡ്
വെള്ളി വിലയില്‍ റെക്കോര്‍ഡ് വര്‍ദ്ധനയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ഇപ്പോഴത്തെ വില കിലോഗ്രാമിന് 61,130 രൂപയാണ്. അന്താരാഷ്ട്ര വിപണിയില്‍ ഒരു ഔണ്‍സ് വെള്ളിയ്ക്ക് 7.2 ശതമാനം ആണ് വില വര്‍ദ്ധിച്ചത്. 2013 ന് ശേഷം ആദ്യമായാണ് ഇത്രയും വില കൂടുന്നത്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
