ഇന്ത്യൻ ബാങ്ക് ഉപഭോക്താക്കൾ വെറും ഏഴ് മാസത്തിനുള്ളിൽ രണ്ട് വലിയ ബാങ്കുകളുടെ തകർച്ചയ്ക്കാണ് സാക്ഷ്യം വഹിച്ചത്. പഞ്ചാബ്, മഹാരാഷ്ട്ര സഹകരണ ബാങ്ക് പ്രതിസന്ധിക്കുശേഷം, യെസ് ബാങ്കിന് 2020 ഏപ്രിൽ 3 വരെ റിസർവ് ബാങ്ക് 50,000 രൂപയുടെ മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ ഉപഭോക്താക്കൾ പ്രതിസന്ധിയിലായി. യെസ് ബാങ്കിന്റെ പ്രതിസന്ധി വളരെ വ്യത്യസ്തമാണ്, കാരണം ഇത് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കുകളിലൊന്നായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം റിസർവ് ബാങ്ക് യെസ് ബാങ്ക് ബോർഡിനെ അസാധുവാക്കി. യെസ് ബാങ്ക് ബാങ്കിന്റെ തകർച്ചയിൽ നിന്ന് ബാങ്ക് ഉപഭോക്താക്കൾ കണ്ടു പഠിക്കേണ്ട 3 കാര്യങ്ങൾ താഴെ പറയുന്നവയാണ്.
നിങ്ങളുടെ ബാങ്കിന്റെ പ്രകടനത്തിൽ ശ്രദ്ധ പുലർത്തുക
അക്കൌണ്ട് ഉടമകൾ ബാങ്കുകളുടെ സാമ്പത്തിക പ്രസ്താവനകൾ ശ്രദ്ധാപൂർവ്വം നോക്കാൻ തുടങ്ങണം. നിങ്ങളുടെ ബാങ്കിന്റെ ത്രൈമാസ ഫലങ്ങൾ റിപ്പോർട്ടുചെയ്യുമ്പോൾ, അതിലെ എൻപിഎകൾ വർദ്ധിക്കുന്നുണ്ടോയെന്ന് പരിശോധിക്കണം. കൂടാതെ, നിങ്ങളുടെ ബാങ്ക് ഈയിടെയായി വാർത്തകളിൽ പ്രത്യക്ഷപ്പെടുന്നുണ്ടോയെന്നും പരിശോധിക്കുക. അങ്ങനെയാണെങ്കിൽ, എന്തുകൊണ്ട്? സമീപകാല പാദങ്ങളിൽ ബാങ്ക് ലാഭകരമായിരുന്നോ അതോ നഷ്ടത്തിലാണോ തുടങ്ങിയ റിപ്പോർട്ടുകളും അറിഞ്ഞിരിക്കണം. ബാങ്ക് നഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിൽ, അതിന്റെ കാരണങ്ങൾ എന്താണെന്നും അതിന്റെ നഷ്ടത്തിന്റെ വ്യാപ്തി എന്താണെന്നും കണ്ടെത്താൻ ശ്രമിക്കുക. കൂടാതെ, നിങ്ങളുടെ ബാങ്കിന്റെ ഓഹരി വില പ്രകടനവും പരിശോധിക്കണം. പ്രകടനവും വിലയും മറ്റ് ബാങ്കുകളുമായി താരതമ്യം ചെയ്യാൻ ശ്രമിക്കുക. മിക്ക ബാങ്ക് വെബ്‌സൈറ്റുകളും ധനകാര്യ സ്റ്റേറ്റ്‌മെന്റുകൾ വെളിപ്പെടുത്തുന്നുവെന്നതിനാൽ കുറഞ്ഞ CAR നമ്പറുകളും എൻപിഎകളുടെ ശതമാനവും തിരയുന്നത് നിങ്ങൾക്ക് എളുപ്പമാണ്.
മാനേജുമെന്റിലെ പ്രധാന ആളുകളുടെ പിരിഞ്ഞുപോകൽ
മിക്ക അക്കൗണ്ട് ഉടമകളും അവരുടെ ബാങ്കിന്റെ മാനേജുമെന്റ് ലെവലിൽ വരുന്ന വാർത്തകൾക്ക് പ്രാധാന്യം കൊടുക്കാറില്ല. നിങ്ങളുടെ ബാങ്കിന്റെ മാനേജുമെന്റിലെ പ്രധാന ആളുകളെ അറിയേണ്ടത് വളരെ പ്രധാനമാണ്. പ്രധാന മാനേജുമെന്റ് ആളുകളിൽ ആരെങ്കിലും പിരിഞ്ഞു പോയാൽ അത് ഗൌരവകരമായ എന്തെങ്കിലും കാരണം ബാങ്കിൽ നടക്കുന്നതിന്റെ സൂചനയായിരിക്കും. ഉദാഹരണത്തിന്, കഴിഞ്ഞ രണ്ട് മാസങ്ങളായി യെസ് ബാങ്കിലെ വളരെ മുതിർന്ന ചില ഉദ്യോഗസ്ഥർ ബാങ്ക് വിട്ടിരുന്നു. അതിനാൽ, നിങ്ങളുടെ ബാങ്കിൽ ഇതുപോലെ എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ തീർച്ചയായും ബാങ്കിൽ നിന്ന് നിക്ഷേപം മാറ്റാനുള്ള സമയമായി.
സമ്പാദ്യം മുഴുവൻ ഒരു സ്ഥലത്ത് നിക്ഷേപിക്കരുത്
നിങ്ങളുടെ സമ്പാദ്യം മുഴുവൻ ഒരു സ്ഥലത്ത് മാത്രമായി നിക്ഷേപിക്കരുത്. അതായത് പണം ഒന്നിലധികം ബാങ്കുകളിലെ അക്കൗണ്ടുകളിൽ സൂക്ഷിക്കുന്നതാണ് നല്ലത്. ബാങ്ക് പൊതുമേഖല ബാങ്കാണോ സ്വകാര്യ ബാങ്കാണോ എന്ന് നോക്കേണ്ടതില്ല. എന്നാൽ വളരെ ഉയർന്ന പലിശനിരക്കുകളിൽ ആകൃഷ്ടരാകരുത്. നിങ്ങൾക്ക് മനസ്സിലാകാത്ത ബോണ്ടുകളിലോ ഇൻഷുറൻസ് പോളിസികളിലോ നിക്ഷേപം നടത്തുകയും ചെയ്യരുത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!



Click it and Unblock the Notifications