2024-ലെ യു.എസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് ഇന്ത്യൻ വിപണിയിലും തരംഗം സൃഷ്ടിച്ചിട്ടുണ്ട്. വിലക്കയറ്റവും മറ്റു സാമ്പത്തിക ചലനങ്ങളും ഉണ്ടായി. ഇപ്പോൾ ടി.സി.എസ്, ഇൻഫോസിസ്, വിപ്രോ തുടങ്ങിയ ഇന്ത്യൻ ഐ.ടി കമ്പനികൾ യു.എസ് വിപണിയിലേക്ക് അവരുടെ വളർച്ച പ്രതീക്ഷിക്കുന്നു. ഈ കമ്പനികളുടെ ഏറ്റവും വലിയ വരുമാന സ്രോതസ്സുകളാണ് യു.എസ് വിപണി.
വ്യാപാര നയങ്ങൾ, എച്ച്-1 ബി വിസ നിയന്ത്രണങ്ങൾ, യു.എസ് ഡോളറിൻ്റെ ചലനം എന്നീ ഘടകങ്ങളെ യു.എസ് തിരഞ്ഞെടുപ്പ് ഫലം സ്വാധീനിച്ചേക്കാം. അത് ഇന്ത്യൻ ഐടി രംഗത്തെയും ബാധിക്കും. ഇന്ത്യൻ ഐ.ടി കമ്പനികളെ യു.എസ് വിപണി കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. യു.എസ് സാമ്പത്തിക തകർച്ച ഇന്ത്യൻ ഐ.ടി മേഖലയ്ക്കും വിള്ളൽ സൃഷ്ടിച്ചു.
യു.എസ് വിപണിയുടെ പ്രാധാന്യം...
ഇന്ത്യൻ ഐ.ടി കമ്പനികളുടെ വരുമാനത്തിൻ്റെ ഏറ്റവും വലിയ ഭാഗം യു.എസ് മാർക്കറ്റിൽ നിന്നാണ്. യുഎസിലെ രാഷ്ട്രീയ മാറ്റങ്ങൾ ഇന്ത്യൻ സ്ഥാപനങ്ങളെ നേരിട്ട് സ്വാധീനിക്കുന്നുണ്ട്. പ്രത്യേകിച്ച് ടാലൻ്റ് മൊബിലിറ്റി, ഓൺഷോർ-ഓഫ്‌ഷോർ വർക്ക്ഫോഴ്സ് മാനേജ്മെൻ്റ് എന്നീ കാര്യങ്ങളിൽ കൃത്യമായി സ്വാധീനിക്കുന്നുണ്ട്. ഇന്ത്യൻ ഐ.ടി കമ്പനികൾ ഓൺ-ഷോർ രീതിയിലൂടെ യു.എസിലെ തന്നെ പ്രാദേശിക വ്യക്തികൾക്ക് ജോലി നൽകി പരിശീലിപ്പിച്ച്, അവരുടെ ബിസിനസ് മോഡലുകൾ പരിഷ്കരിച്ചു.
എന്നാൽ ചില ഘട്ടങ്ങളിൽ വിദഗ്ദരായ പ്രതിഭകളെ ഇന്ത്യയിൽ നിന്നും കൊണ്ടു വരേണ്ട ആവശ്യകത വന്നേക്കാം. അങ്ങനെയെങ്കിൽ H-1B, L-1 വിസകളിൽ കൊണ്ടു വരാം. പക്ഷേ പുതിയ നിയന്ത്രണങ്ങൾ വന്നാൽ അത് ഇത്തരം സ്പെഷ്യലിസ്റ്റുകളെ നിയമിക്കുന്നതിന് പ്രതിസന്ധി നയിച്ചേക്കാം. ഈ പ്രതിസന്ധി ഒഴിവാക്കാൻ ഇന്ത്യൻ ഐടി കമ്പനികൾ അവരുടെ യുഎസ് റിക്രൂട്ട്മെൻ്റ് വർദ്ധിപ്പിക്കാൻ നിർബന്ധിതരാവുന്നു.

ടിസിഎസ്, ഇൻഫോസിസ്, വിപ്രോ വിപണികൾ
വിപണിയിൽ ഇത്രയും വലിയ ഇടിവ് സംഭവിച്ചിട്ടും കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ ഐടി മേഖലയ്ക്ക് അത്ഭുതകരമായ വളർച്ചയായിരുന്നു സംഭവിച്ചത്. നിഫ്റ്റി ഐടി സൂചിക 25 ശതമാനം ഉയർന്ന് നിഫ്റ്റി 50-നെ മറികടന്ന് 31 ശതമാനം ഉയർന്നു. പെർസിസ്റ്റൻ്റ് സിസ്റ്റംസ് , കോഫോർജ് തുടങ്ങിയ കമ്പനികൾ യഥാക്രമം 71 ശതമാനവും 48 ശതമാനവും വളർച്ച രേഖപ്പെടുത്തിയെന്ന് പോസ്റ്റ് ചെയ്തിരുന്നു. മറുവശത്ത്, ഇൻഫോസിസും ടി.സി.എസും 27 ശതമാനവും 18 ശതമാനവും നേട്ടത്തോടെ പിന്നിലായി, വിപ്രോ 41 ശതമാനം ഉയർന്നു.
ഇൻഫോസിസിൻ്റെയും ടി.സി.എസിൻ്റെയും തകർച്ചക്കു പിന്നിൽ നിരവധി കാരണങ്ങളുണ്ട്. ആഗോള ഡിമാൻഡിന്റെ മാന്ദ്യവും വരുമാന വളർച്ചയും പോലുള്ള ഘടകങ്ങളാവാം കാരണം. എന്നിട്ടും ഈ കമ്പനികൾ ഇന്നും മികച്ച ബിസിനസ്സ് മോഡലുകളുമായി തുടരുന്നു. ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഡിജിറ്റൽ ട്രാൻസ്ഫോമേഷൻ തുടങ്ങിയ ഉയർന്നുവരുന്ന സാങ്കേതികവിദ്യകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനാലാണ് വിപ്രോയുടെ ഈ വളർച്ചക്കു പിന്നിലെന്ന് തെളിയുന്നു.
ഇന്ത്യൻ ഐടി നിയമനങ്ങളെ യുഎസ് തിരഞ്ഞെടുപ്പ് എങ്ങനെ ബാധിക്കുന്നു
ഇന്ത്യൻ ഐടി റിക്രൂട്ട്‌മെൻ്റിൽ പ്രത്യേകിച്ചും എച്ച്-1ബി വിസകൾ നൽകുന്നതിൽ ചിലപ്പോൾ നിയന്ത്രണം വന്നേക്കാം. കഴിഞ്ഞ കുറച്ച് കാലമായി യു.എസിൽ പ്രാദേശിക നിയമനത്തിനാണ് മുൻഗണന നൽകുന്നത്. വിദേശ തൊഴിലാളികൾക്ക് തൊഴിൽ വിസ നൽകുന്നത് നിയന്ത്രിക്കുന്നു. ഇതേ രീതിയിൽ 2024-ന് ശേഷവും തുടർന്നാൽ ഇന്ത്യൻ ഐടി കമ്പനികൾക്ക് യു.എസിൽ വിദഗ്ദരായ പ്രൊഫഷണലുകൾ ഇല്ലാതെ വരും. മാത്രമല്ല ഈ നിയന്ത്രണങ്ങൾ മൂലം കൂടുതൽ യുഎസ് പൗരന്മാരെ നിയമിക്കേണ്ട സാഹചര്യം വരും.
ഇന്ത്യൻ ഐ.ടി മേഖല...
2024 ലെ യുഎസ് തിരഞ്ഞെടുപ്പ് ഇന്ത്യൻ ഐടി നിയമനത്തിൽ വലിയ സ്വാധീനം ചെലുത്തും. ചില കാരണങ്ങൾ പരിശോധിക്കാം.
- ഇന്ത്യയിൽ നൈപുണ്യമുള്ള പ്രതിഭകൾക്കുളള്ള ഡിമാൻഡ് വർദ്ധിക്കുന്നു
വിസ നയങ്ങൾ നിയന്ത്രണവിധേയമാകുകയാണെങ്കിൽ, ഇന്ത്യൻ ഐടി സ്ഥാപനങ്ങൾ ഇന്ത്യയിൽ വിദഗ്ദരായ പ്രൊഫഷണലുകളെ നിയമിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡിജിറ്റൽ വൈദഗ്ധ്യം, ഓട്ടോമേഷൻ, ക്ലൗഡ് സേവനങ്ങൾ, AI എന്നിവയിലെ വിദഗ്ദർക്ക് ഡിമാൻഡ് കൂടുതലായിരിക്കും.
- ഹൈബ്രിഡ്, റിമോട്ട് വർക്ക്
ഹൈബ്രിഡ് വർക്ക് മോഡലുകൾ വർദ്ധിച്ചാൽ ഓഫ്-ഷോർ നിയമനങ്ങൾക്ക് പകരം ഇന്ത്യയിലുടനീളമുള്ള വിദഗ്ദരായ പ്രൊഫഷണലുകളെ കണ്ടെത്താൻ സാധിക്കും.
- ഓട്ടോമേഷൻ വർദ്ധിപ്പിച്ചു
നയം മാറ്റങ്ങൾ മൂലമുള്ള ചിലവുകൾക്ക് ഇന്ത്യൻ ഐടി കമ്പനികൾ ഓട്ടോമേഷനിലും AI യിലും കൂടുതൽ നിക്ഷേപം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് മൂലം നൂതന സാങ്കേതിക വിദഗ്ദരുടെ ആവശ്യകത വർദ്ധിപ്പിക്കുകയും ചെയ്യും.
നിരവിധ മാറ്റങ്ങളാണ് തിരഞ്ഞെടുപ്പിനു ശേഷം സംഭവിക്കാനിരിക്കുന്നത്. ഇവയെല്ലാം ഇന്ത്യൻ ഐ.ടി രംഗത്തെ എങ്ങനെ ബാധിക്കുമെന്നത് ശ്രദ്ധേയമാണ്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications