പണ്ടൊക്കെ ഒരു ബില്ല് അടയ്ക്കണമെങ്കിൽ അത് ഓഫീസുകളുടെ മുന്നിൽ പോയി വരി നിൽക്കേണ്ടി വന്നിരുന്നു. ഓൺലൈൻ ഇടപാടുകളുടെ വരവോടുകൂടി ആ പ്രതിസന്ധി നീങ്ങുകയും എല്ലാം വിരൽത്തുമ്പിലേക്ക് മാറുകയും ചെയ്തു. പേ ടി എം, ഗൂഗിൾ പേ, ഫോൺ പേ എന്നീ ആപ്പുകൾ ആണ് കറണ്ട് ബിൽ, വാട്ടർ ബിൽ, ടെലഫോൺ ബിൽ തുടങ്ങിയ എല്ലാം വീടുകളിൽ ഇരുന്ന് കൊണ്ടുതന്നെ അടയ്ക്കാൻ നമ്മളെ സഹായിച്ചത്.
ഇപ്പോഴിതാ പെയ്മെന്റുകളുടെ യൂണിവേഴ്സിലേക്ക് വാട്സപ്പ് കൂടി എത്തി എന്ന വാർത്തയാണ് ശ്രദ്ധേയമാകുന്നത്. വാട്ട്‌സ്ആപ്പ് ഇന്ത്യയിലെ ഉപയോക്താക്കൾക്കായി പുതിയൊരു ബിൽ പേയ്‌മെന്റ് സംവിധാനം വികസിപ്പിക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് നിലവിലെ യു പി ഐ അടിസ്ഥാനമാക്കിയുള്ള പിയർ-ടു-പിയർ പണമിടപാടുകളെക്കാളും മികച്ചതായിരിക്കുമെന്നാണ് സൂചന.
വാട്സ്ആപ്പിന്റെ ആൻഡ്രോയ്ഡ് വേർഷനിലെ ഒരു ബീറ്റാ പതിപ്പിൽ ഈ പുതിയ സൗകര്യം ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.
പുതിയ ഫീച്ചറിലൂടെ ഉപയോക്താക്കൾക്ക് വാട്ട്‌സ്ആപ്പിലൂടെ എന്തെല്ലാം ചെയ്യാം
*വൈദ്യുതി ബിൽ അടക്കാം
*വാട്ടർ ബിൽ അടക്കാം
*പ്രീപെയ്ഡ് മൊബൈൽ റീചാർജ് ചെയ്യാം
*വാടക നൽകാം

ചാറ്റിനുമപ്പുറം സഞ്ചരിക്കുന്ന വാട്സ്ആപ്
വാട്സ്ആപ്പ് ഇന്ത്യയിൽ യു പി ഐ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് സേവനം 2020-ലാണ് അവതരിപ്പിച്ചത്. എൻ പി സി ഐ അഥവാ നാഷണൽ പേയ്‌മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ 2024-ൽ വാട്സ്ആപ്പ് പേ-യുടെ യു പി ഐ ഓൺബോർഡിംഗ് ക്യാപ് നീക്കിയതോടെ, ഇത് ഇന്ത്യയിലെ എല്ലാ ഉപയോക്താക്കളിലേക്കും വ്യാപിപ്പിക്കാനായി. ഇതോടെ, ഗൂഗിൾ പേ , ഫോൺ പേ, പേ ടി എം പോലുള്ള പ്രധാന പേയ്‌മെന്റ് പ്ലാറ്റ്ഫോമുകളുമായി വാട്ട്‌സ്ആപ്പ് നേരിട്ട് മത്സരിച്ച് തുടങ്ങി.
പുതിയ നീക്കത്തിന് പിന്നിലെ സ്വീകാര്യത
ഒട്ടുമിക്ക എല്ലാ ആളുകളും ബിൽ പേയ്മെന്റ്കൾ എല്ലാം തന്നെ തങ്ങൾക്ക് സൗകര്യപ്രദമായ രീതിയിൽ അടയ്ക്കാൻ ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ട് പുതിയ ബിൽ പേയ്‌മെന്റ് സംവിധാനം വാട്സ്ആപ്പിന്റെ ഫിൻടെക് രംഗത്തേക്കുള്ള വലിയ ഒരു നീക്കമായാണ് ഇതിനെ കാണുന്നത്. നിലവിൽ, വാട്സ്ആപ്പ് പേ യുപിഐ വഴി വ്യക്തികൾക്കും ബിസിനസുകൾക്കുമായി പണമിടപാടുകൾ നടത്താൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, ബിൽ പേയ്‌മെന്റ് സംവിധാനം വരുന്നതോടെ ഇത് കൂടുതൽ സമഗ്രമായ ഒരു ഡിജിറ്റൽ വാലറ്റായി മാറും.
ആർക്കാണ് ഇത് ആദ്യം ലഭിക്കുക
പുതിയ സൗകര്യത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം അല്ലെങ്കിൽ പ്രാരംഭ ലോഞ്ച് തീയതി ഇതുവരെയ്ക്കും വ്യക്തമല്ല. പക്ഷേ റിപ്പോർട്ടുകൾ അനുസരിച്ച് ബീറ്റാ ടെസ്റ്റർമാർക്കായിരിക്കും ആദ്യം ഈ സേവനം ആദ്യമായി ലഭ്യമാവുക. റഗുലേറ്ററി അനുമതികളും സാങ്കേതിക വെല്ലുവിളികളും പരിഹരിച്ചതിനു ശേഷം മാത്രമേ പൊതുവായി ഉപയോക്താക്കൾക്ക് ഇത് നൽകുകയുള്ളൂ.
അതുപോലെ തന്നെ വാട്സ്ആപ്പ് ബിസിനസ്സിൽ ഈ സൗകര്യം സംയോജിപ്പിക്കാനാണ് സാധ്യത, അതുവഴി ബിസിനസുകൾക്ക് ചാറ്റ് വിൻഡോയുടെ അകത്തുനിന്നുതന്നെ നേരിട്ട് പണമടക്കാനുള്ള സൗകര്യം ലഭിക്കും.
ഈ പുതിയ സൗകര്യം നിലവിൽ വന്നാൽ, വാട്സ്ആപ്പ് ഒരു പൂർണ്ണമായ ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്ഫോമായി മാറും. ഉപയോക്താക്കൾക്ക് വാട്ട്‌സ്ആപ്പ് ഉപയോഗിച്ച് കമ്പനിയുമായി ആശയവിനിമയം നടത്തുന്നതിനൊപ്പം തന്നെ എല്ലാ ബില്ലുകളും പണമിടപാടുകളും ചെയ്യാനും സാധിക്കും. ഇത് വാണിജ്യരംഗത്ത് വലിയ രീതിയിലുള്ള വിപ്ലവം സൃഷ്ടിക്കാൻ സാധ്യതയുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
