മെയ് 3ന് അവസാനിക്കുന്ന ലോക്ക് ഡൌണിന് ശേഷം വിമാന സർവ്വീസുകൾ പുനരാരംഭിക്കുമോ എന്നാണ് പലരും കാത്തിരിക്കുന്ന കാര്യം. സർവ്വീസുകൾ പുനരാരംഭിക്കുമെന്ന വിശ്വാസത്തിൽ തന്നെ ആഭ്യന്തര വിമാനക്കമ്പനികൾ പൂർണ്ണമായ പരിശോധനയ്ക്കായി ഒരുങ്ങുകയാണ്. ജീവനക്കാർ മാസ്കുകളും കയ്യുറകളും ധരിച്ച് യാത്രക്കാരെ കർശനമായി നിരീക്ഷിച്ചായിരിക്കും വിമാനങ്ങളിൽ പ്രവേശിപ്പിക്കുക. നിലവിൽ, എല്ലാ ഇന്ത്യൻ എയർലൈനുകളും സർക്കാർ ഏർപ്പെടുത്തിയ ലോക്ക്ഡൌൺ കാരണം സർവ്വീസുകൾ നിർത്തി വച്ചിരിക്കുകയാണ്.
സേവനങ്ങളിൽ മാറ്റം
സാമൂഹ്യ അകലം പാലിക്കേണ്ടതിന്റെ ഭാഗമായി വിമാന സർവീസുകളുടെ ഊഷ്മളതയും ആതിഥ്യമര്യാദയും വരെ കുറയ്ക്കാനാണ് പദ്ധതി. ഉദാഹരണത്തിന്, ബിസിനസ്സ് ക്ലാസ് യാത്രക്കാരും ക്യാബിൻ ക്രൂ അംഗങ്ങളും തമ്മിലുള്ള ഇടപെടലുകൾ ഏകദേശം 14-15 ഇടപെടലുകളിൽ നിന്ന് മൂന്നോ നാലോ ഇടപെടലുകളിലേക്ക് കുറയും. കൂടാതെ വിമാനത്തിൽ വിളമ്പുന്ന ഭക്ഷണത്തിന്റെ അളവും ഭക്ഷണ ചോയിസുകളും ഗണ്യമായി കുറയ്ക്കും.
വിമാനക്കമ്പനികളുടെ തീരുമാനം
യാത്രക്കാരും ക്യാബിൻ ക്രൂ ജീവനക്കാരും തമ്മിൽ കുറഞ്ഞ ആശയവിനിമയം നടത്താനാണ് നിർദ്ദേശം. യാത്രക്കാരുടെ എണ്ണം കുറവാണെങ്കിൽ വിമാനക്കമ്പനികൾ കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ നൽകി യാത്ര ചെയ്യാൻ യാത്രക്കാരെ ആകർഷിച്ചേക്കാം. എന്നാൽ ഒരു വിമാനത്തിന്റെ മൊത്തം ശേഷിയുടെ മൂന്നിലൊന്നോ നാലോ ഭാഗം മാത്രം ആളുകളുമായി സർവ്വീസ് നടത്തുന്നത് അസാധ്യമാണെന്നാണ് വിമാനക്കമ്പനികളുടെ പക്ഷം. അതിനാൽ മധ്യ സീറ്റുകൾ ശൂന്യമാക്കി സർവ്വീസ് നടത്തുന്നത് പ്രാവർത്തികമല്ല. കർശനമായ സ്ക്രീനിംഗ് മാനദണ്ഡങ്ങളിലും സംരക്ഷണ സംവിധാനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നുള്ള വിവരം.
ഇൻഡിഗോ സേവനങ്ങൾ
ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര വിമാന കമ്പനിയായ ഇൻഡിഗോ സേവനങ്ങൾ പുനരാരംഭിച്ചതിന് ശേഷം ക്രമേണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുകയും ഓൺ-ബോർഡ് ഭക്ഷണ സേവനങ്ങൾ നിർത്തലാക്കുകയും ചെയ്യുമെന്ന് എയർലൈൻ ചീഫ് എക്സിക്യൂട്ടീവ് റോനോജോയ് ദത്ത ഈ മാസം ആദ്യം വ്യക്തമാക്കിയിരുന്നു. ഇൻഡിഗോ ജീവനക്കാർക്ക് അയച്ച മെയിലിൽ, എയർലൈൻ യാത്രക്കാരെ ടെർമിനലിൽ നിന്ന് വിമാനത്തിലേക്ക് കൊണ്ടുപോകുന്ന ബസ് കോച്ചുകളുടെ ശേഷി പരമാവധി 50% ആക്കുമെന്നും വ്യക്തമാക്കിയിരുന്നു.
വിസ്താര സേവനങ്ങൾ
ഫ്ലൈറ്റ് പുറപ്പെടുന്നതിന് രണ്ട് മൂന്ന് മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യേണ്ടതിനാൽ സാമൂഹിക അകലം പാലിക്കൽ നടപടികൾ നടപ്പിലാക്കുന്നതിന് ചെക്ക്-ഇൻ, സുരക്ഷാ പരിശോധനകൾ പതിവിലും കൂടുതൽ സമയമെടുക്കുമെന്നും വിസ്താര വക്താവ് പറഞ്ഞു. വെബ് ചെക്ക്-ഇൻ, എയർപോർട്ട് സെൽഫ് ചെക്ക്-ഇൻ കിയോസ്‌ക്കുകൾ എന്നിവ പോലുള്ള മനുഷ്യേതര കോൺടാക്റ്റിന്റെ പോയിന്റുകൾ പ്രോത്സാഹിപ്പിക്കുമെന്നും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് അവയുടെ ഉപയോഗം ശക്തിപ്പെടുത്തുന്നതിനുള്ള ശരിയായ സമയമാണിതെന്നും വിസ്താര വക്താവ് കൂട്ടിച്ചേർത്തു.
സ്പൈസ് ജെറ്റ്
വിമാനത്തിൽ കയറുമ്പോൾ സാമൂഹിക അകലം പാലിക്കൽ മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കുമെന്ന് സ്‌പൈസ് ജെറ്റ് വക്താവ് പറഞ്ഞു. ബസ് കോച്ചുകൾക്കുള്ളിൽ യാത്രക്കാരെ ടെർമിനലിൽ നിന്ന് വിമാനത്തിലേക്ക് മാറ്റുന്നു. സർക്കാർ ഉത്തരവിനെ ആശ്രയിച്ച്, സാമൂഹിക അകലം പാലിക്കുന്നതിനായി വിമാനത്തിനുള്ളിൽ ചില സീറ്റുകൾ ശൂന്യമായി ഇടേണ്ടി വന്നാൽ അത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് വക്താവ് കൂട്ടിച്ചേർത്തു.
സർക്കാർ മാർഗനിർദ്ദേശങ്ങൾ
സിവിൽ ഏവിയേഷൻ മന്ത്രാലയവും ഡിജിസിഎയും നിശ്ചയിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങളെ ആശ്രയിച്ചായിരിക്കും സർവ്വീസുകൾ നടപ്പിലാക്കുക. നിലവിൽ, സർക്കാർ ഇതുവരെ മാർഗനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചിട്ടില്ല. വിമാനക്കമ്പനികൾ, വിമാനത്താവളങ്ങൾ, സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ സംയോജിപ്പിച്ചായിരിക്കും സർവ്വീസുകൾ ആരംഭിക്കുകയെന്ന് ബന്ധപ്പെട്ട അധികൃതർ കൂട്ടിച്ചേർത്തു. സർക്കാർ ഇതുവരെ മാർഗനിർദേശങ്ങൾ കൊണ്ടുവന്നിട്ടില്ലെന്ന് ഡിജിസിഎ വക്താവ് പറഞ്ഞു.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications