കൊറോണ വൈറസ് രാജ്യത്ത് തടസ്സമില്ലാതെ ഉയരുന്നതിനാൽ അന്താരാഷ്ട്ര വിമാന യാത്രകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. രാജ്യത്ത് നിരവധി സാമ്പത്തിക പ്രവർത്തനങ്ങൾ നിലവിൽ തുറന്നതിനാൽ സമീപഭാവിയിൽ തന്നെ അന്താരാഷ്ട്ര വിമാന സർവ്വീസുകൾ തുറക്കാനാണ് സർക്കാർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. രാജ്യാന്തര യാത്രയ്ക്കുള്ള നിയന്ത്രണം നീക്കുന്നതിനുള്ള തീരുമാനങ്ങൾ "വരും മാസത്തിൽ" എടുക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു.
തീരുമാനം അടുത്ത മാസം
അടുത്ത മാസം അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നത് ഉറപ്പാണെന്ന് പുരി വ്യക്തമാക്കി. എന്നാൽ കൃത്യമായി എന്ന് മുതൽ ആരംഭിക്കുമെന്ന് പറയാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും എല്ലാവരും ആത്മവിശ്വാസത്തോടെ ഇരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മെയ് 25 മുതൽ ഓരോ വിമാനത്താവളത്തിലെയും വിമാനങ്ങളുടെ എണ്ണത്തിൽ നിയന്ത്രണങ്ങളോടെ ആഭ്യന്തര വിമാന യാത്രയ്ക്ക് അനുമതിയുണ്ടായിരുന്നു.
നിയന്ത്രണങ്ങൾ നീക്കി
വർദ്ധിച്ചു വരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനും യാത്രക്കാർക്ക് ആശ്വാസം നൽകുന്നതിനുമായി മുംബൈ പോലുള്ള പ്രധാന വിമാനത്താവളങ്ങളിലെ ചില നിയന്ത്രണങ്ങൾ പോലും വ്യോമയാന മന്ത്രാലയം നീക്കം ചെയ്തിരുന്നു. രാജ്യത്തെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമായ ഛത്രപതി ശിവാജി മഹാരാജ് ഇന്റർനാഷണൽ എയർപോർട്ടിന് ജൂൺ 16 മുതൽ പ്രതിദിനം 100 വിമാനങ്ങൾ സർവീസ് നടത്താൻ അനുവദിച്ചിരുന്നു.
ആഭ്യന്തര വിമാന സർവ്വീസ്
നേരത്തെ അനുവദിച്ച 50 ആഭ്യന്തര വിമാനങ്ങളുടെ എണ്ണം പ്രതിദിനം 100 ആക്കാനുള്ള നീക്കവുമായി മഹാരാഷ്ട്രയെ മുന്നോട്ട് നയിക്കാനും വ്യോമയാന മന്ത്രാലയം അനുമതി നൽകി. മെയ് 25ന് സർവ്വീസ് ആരംഭിച്ചതിന് ശേഷം ആഭ്യന്തര യാത്രയിലെ മികച്ച വളർച്ചയെ പ്രശംസിച്ച പുരി, മെയ് അവസാനം മുതൽ ആഭ്യന്തര വിമാന യാത്രകൾ ക്രമാതീതമായി വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞു. ജൂൺ 14 വരെ ഇന്ത്യൻ വിമാനത്താവളങ്ങൾ 714 72,583 പുറപ്പെടൽ യാത്രക്കാരെയും 714 72,439 വരവ് യാത്രക്കാരെയും കൈകാര്യം ചെയ്തിരുന്നു.
ലോക്ക്ഡൌൺ
കൊവിഡ്-19 ന്റെ വ്യാപനം തടയുന്നതിന് കേന്ദ്രസർക്കാർ ലോക്ക്ഡൌൺ ഏർപ്പെടുത്തിയതിനെത്തുടർന്ന് മാർച്ച് 25 ന് എല്ലാ ഷെഡ്യൂൾ ചെയ്ത വാണിജ്യ പാസഞ്ചർ വിമാനങ്ങളും ഇന്ത്യയിൽ നിർത്തി വച്ചിരുന്നു. മെയ് 25 മുതലാണ് രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിച്ചത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

കനത്ത മഴ മുന്നറിയിപ്പ്; വെള്ളപ്പൊക്കത്തിൽ വാഹനം കേടായാൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കാൻ ഇത് ചെയ്യൂ



Click it and Unblock the Notifications
