ഇന്ത്യ, പാക്കിസ്ഥാന് ടി20 ലോകകപ്പ് മത്സരത്തിന് അരങ്ങൊരുങ്ങി. കൊളംബോയിലെ ആര് പ്രേമദാസ സ്റ്റേഡിയത്തില്‍ വൈകീട്ട് 7 നാണ് മത്സരം. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

ടി20 ലോകകപ്പില്‍ ഇരു ടീമുകളും എട്ടുതവണ മാറ്റുരച്ചപ്പോള്‍ ഏഴ് തവണയും വിജയം ഇന്ത്യക്കായിരുന്നു. ഒരു തവണ മാത്രമാണ് പാക്കിസ്ഥാന് ഇന്ത്യന്‍ വെല്ലുവിളി അതിജീവിക്കാനായത്. കൂടാതെ ഏഷ്യാകപ്പ് ഫൈനലിലും വിജയം ഇന്ത്യക്കൊപ്പം നിന്നു.
തീപാറുന്ന പോരാട്ടത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മലയാളി താരം സഞ്ജു സാംസണുമുണ്ടാകും.
മത്സരത്തിന്റെ വിശദാംശങ്ങള്‍ ചുവടെ:
മത്സരം: ഇന്ത്യ-പാകിസ്ഥാന്, ടി20 ലോകകപ്പ് 2026
തീയതി: ഞായറാഴ്ച, ഫെബ്രുവരി 15, 2026
സമയം: വൈകുന്നേരം 7:00 IST
സ്ഥലം: ആര്. പ്രേമദാസ സ്റ്റേഡിയം
ടി20 മത്സരങ്ങള്‍ക്ക് അനുയോജ്യമാണ് കൊളംബോ ഗ്രൗണ്ട്. 2009 മുതല്‍ ഇവിടെ നടന്ന 15 ടി20 മത്സരങ്ങളില്‍ 11 എണ്ണത്തിലും ഇന്ത്യ വിജയിച്ചു. ഈ റെക്കോര്‍ഡ്, ടീമിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും.
ഇന്ത്യ- പാകിസ്ഥാന് മത്സരം ടിവിയിലും ഓണ്‍ലൈനിലും തത്സമയം കാണാം
- തത്സമയ ടിവി സംപ്രേക്ഷണം: സ്റ്റാര്‍ സ്പോര്‍ട്സ് സ്റ്റാര്‍സ്പോര്‍ട്സ് നെറ്റ് വര്‍ക്ക്
- തത്സമയ സ്ട്രീമിംഗ്: ജിയോഹോട്ട്സ്റ്റാര്‍
മത്സരം സ്റ്റാര്‍ സ്പോര്‍ട്സ് ചാനലുകള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്. മൊബൈലിലോ ലാപ്ടോപ്പിലോ കാണാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക്, ജിയോഹോട്ട്സ്റ്റാറില്‍ ലൈവ്-സ്ട്രീമിംഗ് ലഭ്യമാണ്.
ഇന്ത്യ -പാകിസ്ഥാന് എന്നത് വെറുമൊരുഗ്രൂപ്പ്-സ്റ്റേജ് മത്സരമല്ല. മറിച്ച് ഒരു പിടി മറക്കാനാകാത്ത നിമിഷങ്ങള്‍ സമ്മാനിക്കുന്ന പോരാട്ടം കൂടിയാണ്. വിജയം തുടരാനായി ഇന്ത്യ കളത്തിലിറങ്ങുമ്പോള്‍ ഒരു അട്ടിമറിയാണ് പാക്കിസ്ഥാന് ലക്ഷ്യം വയ്ക്കുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications