റിസർവ് ബാങ്ക് റിപ്പോ നിരക്ക് 135 ബേസിസ് പോയിൻറുകൾ വെട്ടിക്കുറച്ചതിനെത്തുടർന്ന് മിക്ക വാണിജ്യ ബാങ്കുകളും 2019 ൽ സ്ഥിര നിക്ഷേപ പലിശ നിരക്ക് 70 ബേസിസ് പോയിൻറുകൾ വരെ കുറച്ചിട്ടുണ്ട്. സ്ഥിര നിക്ഷേപ നിരക്കിന്റെ പരിഷ്കരണത്തെത്തുടർന്ന്, മിക്ക ബാങ്കുകളും ഇപ്പോൾ ഒരു വർഷത്തെ സ്ഥിര നിക്ഷേപത്തിന് 6.8% വരെ പലിശയാണ് നൽകുന്നത്. എന്നിരുന്നാലും, ചില സ്വകാര്യമേഖലയിലെ വായ്പക്കാരും ചെറുകിട ധനകാര്യ ബാങ്കുകളും ചില കാലാവധികളിലുള്ള സ്ഥിര നിക്ഷേപത്തിന് 230 ബേസിസ് പോയിൻറ് വരെ ഉയർന്ന നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. എഫ്ഡിയ്ക്ക് ഉയർന്ന പലിശനിരക്ക് നൽകുന്ന ബാങ്കുകൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
ജനാ സ്മോൾ ഫിനാൻസ് ബാങ്ക്
രണ്ട് കോടി രൂപയിൽ താഴെയുള്ള ടേം ഡെപ്പോസിറ്റുകളിൽ 8.50 ശതമാനം വരെ പലിശനിരക്ക് ജന സ്മോൾ ഫിനാൻസ് ബാങ്ക് പൊതുജനങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. മുതിർന്ന പൗരന്മാർക്ക്, ടേം ഡെപ്പോസിറ്റുകളിൽ 9.10% വരെ പലിശനിരക്ക് ലഭിക്കും. വിവിധ കാലാവധികളിൽ ബാങ്ക് നൽകുന്ന പലിശ നിരക്ക് ഇതാ.
പലിശ നിരക്ക്
7 - 14 ദിവസം - 5.00%
15 - 45 ദിവസം - 5.25%
46 - 60 ദിവസം - 6.00%
61 - 90 ദിവസം - 6.25%
91 - 180 ദിവസം - 7.00%
181 - 198 ദിവസം - 7.75%
199 ദിവസം - 8.25%
200 - 364 ദിവസം - 7.75%
365 ദിവസം (1 വർഷം) - 8.00%
366 ദിവസം - 498 ദിവസം - 8.25%
499 ദിവസം - 8.50%
500 ദിവസം - 3 വർഷം - 8.25%
3 വർഷം (1095 ദിവസം) - 8.40%
3 വർഷം - 5 വർഷം - 8.25%
5 വർഷം - 10 വർഷം - 7.00%
ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്
500 ദിവസത്തെ സ്ഥിര നിക്ഷേപത്തിൽ ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഏറ്റവും ഉയർന്ന നിരക്ക് 7.50% നൽകുന്നു. ഒരു വർഷത്തെ നിക്ഷേപത്തിന്, 7.25% പലിശ വാഗ്ദാനം ചെയ്യുന്നു. ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ടാക്സ് സേവർ നിക്ഷേപത്തിന് 7.25% പലിശ നിരക്ക് ലഭിക്കും. മുതിർന്ന പൗരന്മാർക്ക് താഴെ സൂചിപ്പിച്ച നിരക്കിനേക്കാൾ 0.50% അധിക നിരക്ക് ലഭിക്കും.
പലിശ നിരക്ക്
7 - 14 ദിവസം - 4.00%
15 - 29 ദിവസം - 5.00%
30 - 45 ദിവസം - 6.25%
46 - 90 ദിവസം - 6.50%
91 - 180 ദിവസം - 6.75%
181 ദിവസം - 1 വർഷത്തിൽ താഴെ - 7.00%
1 വർഷം - 499 ദിവസം - 7.25%
500 ദിവസം - 7.50%
501 ദിവസം - 2 വർഷം - 7.25%
2 വർഷം 1 ദിവസം - 5 വർഷം - 7.25%
5 വർഷം 1 ദിവസം - 10 വർഷം - 7.25%
എ യു സ്മോൾ ഫിനാൻസ് ബാങ്ക്
7 ദിവസം മുതൽ 1 മാസം 15 ദിവസം വരെ കാലാവധിയുള്ള നിക്ഷേപത്തിന്, എയു സ്മോൾ ഫിനാൻസ് ബാങ്ക് 5.25% പലിശ വാഗ്ദാനം ചെയ്യുന്നു, 1 മാസം 16 ദിവസം മുതൽ 3 മാസം വരെയുള്ള നിക്ഷേപത്തിന് 6.00% ആണ് പലിശ നിരക്ക്. 3 മാസം മുതൽ 6 മാസം വരെ കാലാവധിയുള്ള നിക്ഷേപത്തിന് 6.50% പലിശനിരക്ക് ലഭിക്കും. മറ്റ് സ്വകാര്യ, സർക്കാർ ബാങ്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ പലിശനിരക്ക് കൂടുതലാണ്. 6 മാസം മുതൽ 12 മാസം വരെയുള്ള നിക്ഷേപത്തിന് ബാങ്ക് 7.00% പലിശനിരക്ക് നൽകുന്നു. 12 മാസം മുതൽ 15 മാസം വരെയുള്ള കാലയളവിൽ പലിശ നിരക്ക് 7.63% ആണ്. മുകളിൽ സൂചിപ്പിച്ച പലിശനിരക്ക് രണ്ട് കോടിയിൽ താഴെയുള്ള ആഭ്യന്തര, എൻആർഇ / എൻആർഒ റീട്ടെയിൽ നിക്ഷേപങ്ങൾക്ക് ബാധകമാണ്.
മുതിർന്ന പൗരന്മാർക്ക് മുകളിലുള്ള നിക്ഷേപങ്ങളിൽ 50 ബേസിസ് പോയിൻറുകൾ വരെ ഉയർന്ന പലിശ ലഭിക്കും.15 മാസം മുതൽ 24 മാസം വരെ നിക്ഷേപിക്കുമ്പോൾ എയു സ്മോൾ ഫിനാൻസ് ബാങ്ക് 7.50 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. 24 മാസം മുതൽ 36 മാസം വരെ നിക്ഷേപിക്കുമ്പോൾ, ഏറ്റവും ഉയർന്ന നിരക്കായ 7.77% പലിശ ലഭിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications