ഓൺലൈൻ ഫുഡ് ഓർഡറിംഗ് ആപ്ലിക്കേഷനായ സ്വിഗ്ഗിയിൽ ഈ വർഷം ഇന്ത്യക്കാർ ഓർഡർ ചെയ്തത് പൈനാപ്പിൾ ടോപ്പ് പിസ്സ മുതൽ ഫലൂഡ ഐസ്ക്രീം വരെയാണ്. ഡിസംബർ 23ന് പുറത്തിറക്കിയ സ്വിഗ്ഗിയുടെ 2019ലെ ഇന്ത്യക്കാരുടെ ഫുഡ് ഓർഡറിംഗ് ട്രെൻഡുകൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം. 530 ലധികം നഗരങ്ങളിൽ 1,60,000 റെസ്റ്റോറന്റുകളുമായി സഹകരിച്ചാണ് സ്വിഗ്ഗിയുടെ സേവനം.
ഏറ്റവും കൂടുതൽ ഓർഡർ
ഓൺലൈൻ ഓർഡറിംഗ് പ്ലാറ്റ്‌ഫോമിൽ തുടർച്ചയായി മൂന്നാം വർഷവും ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത വിഭവം ബിരിയാണി തന്നെ.രാജ്യത്തുടനീളമുള്ള ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഓർഡർ ചെയ്തത് ബിരിയാണി, ഗുലാബ് ജാമുൻ തുടങ്ങിയവയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ബിരിയാണി നമ്പർ വൺ
ചിക്കൻ ബിരിയാണിയ്ക്ക് പകരം വയ്ക്കാൻ മറ്റൊന്നിനും കഴിയില്ലെന്ന് സ്വിഗ്ഗിയുടെ ഓർഡർ ട്രെൻഡുകൾ വ്യക്തമാക്കുന്നു. തുടർച്ചയായ മൂന്നാം വർഷവും ആപ്ലിക്കേഷൻ ഉപയോഗിച്ചവരിൽ ഏറ്റവും പ്രിയങ്കരമായ വിഭവമായി ബിരിയാണി തുടർന്നു. ശരാശരി മിനിറ്റിൽ 95 ബിരിയാണി ഓർഡറുകളാണ് സ്വിഗ്ഗിയിൽ ലഭിച്ചത്. ബോൺലെസ് ചിക്കൻ ബിരിയാണി കഴിഞ്ഞാൽ ചിക്കൻ ഡം ബിരിയാണി, മട്ടൻ ബിരിയാണി, മുട്ട ബിരിയാണി, വെജ് ബിരിയാണി, പനീർ ബിരിയാണി എന്നിവയാണ് സ്വിഗ്ഗിയിലെ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള ബിരിയാണി വിഭവങ്ങൾ.
മധുരപ്രിയർ
മധുരപ്രിയരായ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത വിഭവം ഗുലാബ് ജാമുനാണ്. ഗുലാബ് ജാമുന് 17,69,399 ഓർഡറുകളാണ് ഇത്തവണ ലഭിച്ചത്. തുടർന്ന് ഹൽവയ്ക്ക് 2,00,301 ഓർഡറുകൾ ലഭിച്ചു. ഈ വർഷം 3 ലക്ഷത്തിലധികം കേക്കുകളുടെയും ഓർഡർ ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ബ്ലാക്ക് ഫോറസ്റ്റാണ് ഏറ്റവും കൂടുതൽ ഓർഡർ ലഭിത്ത കേക്ക്. ഈ വർഷം സ്വിഗ്ഗിയിൽ ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത ഡെസേർട്ടുകളുടെ പട്ടികയിൽ മുൻ നിരയിൽ ഫലൂഡയാണ്.
മറ്റ് വിഭവങ്ങൾ
ചിക്കൻ ബിരിയാണി, മസാല ദോസ, പനീർ ബട്ടർ മസാല, ചിക്കൻ ഫ്രൈഡ് റൈസ്, മട്ടൻ ബിരിയാണി, ചിക്കൻ ഡം ബിരിയാണി, വെജ് ഫ്രൈഡ് റൈസ്, വെജ് ബിരിയാണി, തന്തൂരി ചിക്കൻ, ദാൽ മഖാനി എന്നിവയാണ് സ്വിഗ്ഗിയിൽ സാധാരണ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ ഓർഡർ ലഭിക്കുന്ന വിഭവങ്ങൾ.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications