ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽ ഏഷ്യൻ രാജ്യങ്ങൾക്ക് ആധിപത്യം. ലോക എയർപോർട്ട് അവാർഡ് സംഘാടകരായ സ്കൈട്രാക്സിന്റെ ഏറ്റവും പുതിയ പട്ടിക പ്രകാരം തുടർച്ചയായ എട്ടാം വർഷവും സിംഗപ്പൂരിലെ ചാംഗി വിമാനത്താവളം ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായി തിരഞ്ഞെടുത്തു. പട്ടികയിൽ ഉൾപ്പെട്ട ആദ്യ 10 വിമാനത്താവളങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
വിമാനത്താവളങ്ങൾ
- സിംഗപ്പൂർ ചാംഗി വിമാനത്താവളം
- ടോക്കിയോ ഹനേഡ വിമാനത്താവളം
- ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ദോഹ
- ഇഞ്ചിയോൺ അന്താരാഷ്ട്ര വിമാനത്താവളം
- മ്യൂണിച്ച് വിമാനത്താവളം
- ഹോങ്കോംഗ് അന്താരാഷ്ട്ര വിമാനത്താവളം
- നരിറ്റ അന്താരാഷ്ട്ര വിമാനത്താവളം
- സെൻട്രൽ ജപ്പാൻ അന്താരാഷ്ട്ര വിമാനത്താവളം
- ആംസ്റ്റർഡാം ഷിഫോൾ വിമാനത്താവളം
- കൻസായി അന്താരാഷ്ട്ര വിമാനത്താവളം
ഇന്ത്യൻ വിമാനത്താവളങ്ങൾ
ലോകത്തിലെ ഏറ്റവും മികച്ച 100 വിമാനത്താവളങ്ങളുടെ പട്ടികയിൽ നാല് ഇന്ത്യൻ വിമാനത്താവളങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. താഴെ പറയുന്നവയാണ് അവ.
- ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം
- മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം
- ബെംഗളൂരു കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം
- ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം
ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം
ലോകമെമ്പാടുമുള്ള മികച്ച വിമാനത്താവളങ്ങഷി 50-ാം സ്ഥാനമാണ് ഡൽഹി വിമാനത്താവളത്തിന് ലഭിച്ചത്. പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യയിലെ ഏറ്റവും മികച്ച വിമാനത്താവളം ഡൽഹി തന്നെയാണ്. കഴിഞ്ഞ വർഷം ഡൽഹി വിമാനത്താവളത്തിന് 59-ാം സ്ഥാനത്തായിരുന്നു.
മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം
ഡൽഹിയ്ക്ക് തൊട്ട് പിന്നിൽ മുംബൈ വിമാനത്താവളമാണ്. 52-ാം സ്ഥാനമാണ് ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിന് ലഭിച്ചിരിക്കുന്നത്.. കഴിഞ്ഞ വർഷം മുതൽ റാങ്കിംഗ് മെച്ചപ്പെട്ട വിമാനത്താവളം ഇന്ത്യയിലെ ഏറ്റവും മികച്ച ജീവനക്കാരുള്ള വിമാനത്താവളം കൂടിയാണ്. 40 മുതൽ 50 മില്യൺ യാത്രക്കാരെ കൈകാര്യം ചെയ്യുന്ന മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽ മുംബൈ ലോകമെമ്പാടുമുള്ള വിമാനത്താവളങ്ങളിൽ എട്ടാം സ്ഥാനത്താണ്.
ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം
11 വർഷം മാത്രം പഴക്കമുള്ള ഈ വിമാനത്താവളം ഇന്ത്യയിലെ മൂന്നാമത്തെ മികച്ചതും ആഗോളതലത്തിൽ 68-ാം സ്ഥാനത്തുമാണുള്ളത്. ഇന്ത്യയിലെ മികച്ച പ്രാദേശിക വിമാനത്താവളമായി ബെംഗളൂരു വിമാനത്താവളം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം
ഇന്ത്യയിലെ നാലാമത്തെ മികച്ച വിമാനത്താവളമായ ഹൈദരാബാദ് വിമാനത്താവളം ലോകത്തെ മികച്ച 100 വിമാനങ്ങളുടെ പട്ടികയിൽ 72-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ വർഷം ഹൈദരാബാദ് വിമാനത്താവളം 66-ാം സ്ഥാനത്തായിരുന്നു.
റാങ്കിംഗ് മാനദണ്ഡം
ആറ് മാസത്തെ സർവേ കാലയളവിൽ 100 ഓളം രാജ്യങ്ങളിലുള്ള എയർപോർട്ട് ഉപഭോക്താക്കളുടെ സർവേ അടിസ്ഥാനമാക്കിയാണ് വേൾഡ് എയർപോർട്ട് അവാർഡ് 2020 തിരഞ്ഞെടുത്തിരിക്കുന്നത്. എയർപോർട്ട് സേവനത്തിലുടനീളമുള്ള ഉപഭോക്തൃ അനുഭവവും ചെക്ക്-ഇൻ, വരവ്, കൈമാറ്റം, ഷോപ്പിംഗ്, സുരക്ഷ, ഇമിഗ്രേഷൻ എന്നിങ്ങനെ നിരവധി മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് നടത്തിയിരിക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
