ലോകത്തിന്റെ മറ്റു രാജ്യങ്ങളിലെന്നപോലെ തന്നെ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഇന്ത്യയിലെ സാമ്പത്തിക പ്രവർത്തനങ്ങളെയും വളർച്ചയെയും നയിക്കുന്ന പ്രധാന കേന്ദ്രങ്ങൾ നഗരങ്ങളാണ്. ഇന്ത്യയിലെ ഉപഭോക്തൃ വിപണികളുടെ പ്രധാന കേന്ദ്രങ്ങളാണ് നഗരങ്ങൾ. ചെറിയ പട്ടണങ്ങളെയും ഗ്രാമങ്ങളെയും അപേക്ഷിച്ച് കൂടുതൽ തൊഴിലവസരങ്ങൾ ഉള്ളതും നഗരങ്ങളിൽ തന്നെ. എന്നിരുന്നാലും, ഇന്ത്യയിലെ ഏറ്റവും വലിയ നഗരങ്ങൾ എല്ലാം തന്നെ ഇന്ന് ഒന്നിലധികം പ്രതിസന്ധികൾ നേരിടുന്നുണ്ട്. ഇവയെ മറികടന്ന് ജീവിക്കാൻ ഏറ്റവും മികച്ച ഇന്ത്യയിലെ നഗരങ്ങൾ ഏതൊക്കെയാണെന്ന് പരിശോധിച്ചാം.
പ്രതിസന്ധികൾ
ഇന്ത്യയിലെ നഗരങ്ങൾ നേരിടുന്ന പ്രധാന പ്രതിസന്ധികളിലൊന്ന് വായു മലിനീകരണമാണ്. ചില നഗരങ്ങളിൽ പ്രതിസന്ധി സൃഷ്ടിക്കുന്നത് ഗതാഗത പ്രശ്നങ്ങളാണ്. റിയൽ എസ്റ്റേറ്റ് മേഖലകളിലെ പ്രതിസന്ധികളും ചില നഗരങ്ങളിൽ നിന്ന് വിട്ടു നിൽക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ആറ് നഗരങ്ങളായ ഡൽഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, ബെംഗളൂരു എന്നിവിടങ്ങളിലെ പ്രതിസന്ധികൾ എന്തൊക്കെയാണെന്നും ജീവിക്കാൻ ഏറ്റവും മികച്ച നഗരം ഏതെന്നും കണ്ടെത്താം.
ഹൈദരാബാദ്, ബംഗളൂരു
ഉയർന്ന യാത്രാ വേഗത, കുറഞ്ഞ വാടക, എന്നിവയൊക്കെയാണ് ജീവിക്കാൻ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിൽ ഹൈദരാബാദിനെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. ഭക്ഷണശാല, പച്ചപ്പ്, ശുദ്ധവായു എന്നിവയാണ് ബംഗളൂരുവിന് രണ്ടാം സ്ഥാനം ലഭിക്കാൻ കാരണം.
മറ്റ് നഗരങ്ങൾ
ഡൽഹി, മുംബൈ, കൊൽക്കത്ത എന്നീ നഗരങ്ങളും വ്യത്യസ്ത ഘടകങ്ങളിൽ മുൻനിരയിലുണ്ടെങ്കിൽ മൊത്തത്തിൽ പിൻതള്ളപ്പെട്ടു. അതായത് പൊതുഗതാഗതത്തിന്റെ കാര്യത്തിൽ ഡൽഹി വളരെ മികച്ച നഗരമാണ്. ഹരിതാഭയുള്ള നഗരങ്ങളാണ് ഡൽഹിയും കൊൽക്കത്തയും, കുറഞ്ഞ മലിനീകരണ തോതുള്ള നഗരങ്ങളാണ് മുംബൈ, കൊൽക്കത്ത എന്നിവിടങ്ങൾ.
പിന്തള്ളപ്പെടാൻ കാരണം
കുറഞ്ഞ യാത്രാ വേഗത, ഉയർന്ന ജാതി വിഭാഗീയത തുടങ്ങിയവയാണ് കൊൽക്കത്തയെ ജീവിക്കാൻ മികച്ച നഗരങ്ങളുടെ പട്ടികയിൽ ഏറ്റവും പിന്നിലേയ്ക്ക് തള്ളിയത്. മലിനീകരണമാണ് ഡൽഹിയെ പിന്നിലാക്കിയത്. മുംബൈയെ സംബന്ധിച്ചിടത്തോളം ഉയർന്ന വാടക, കുറഞ്ഞ യാത്രാ വേഗത, കുറഞ്ഞ പച്ചപ്പ് എന്നിവയാണ് ദോഷകരമായി മാറിയത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
