ദില്ലി: വില റോക്കറ്റ് പോലെ മുകളിലേക്ക് കുതിക്കുന്നതിനിടെ രാജ്യത്ത് ഇന്ധന ഉപയോഗം കുറഞ്ഞതായി റിപ്പോര്‍ട്ട്. ഫെബ്രുവരിയിലെ ഇന്ധന ഉപഭോഗം സംബന്ധിച്ചുളള റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍. പെട്രോളിയം ആന്റ് നാച്യുറല്‍ ഗ്യാസ് മന്ത്രാലയത്തിന് കീഴിലുളള പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് രാജ്യത്ത് ഇന്ധന ഉപയോഗം കുറഞ്ഞതായി കണ്ടെത്തിയിരിക്കുന്നത്.
ഫെബ്രുവരി മാസത്തില്‍ രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില കുത്തനെ ഉയര്‍ന്നിരുന്നു. പ്രതിദിനമെന്നോണം വില ഉയര്‍ത്തിയത് വലിയ പ്രതിഷേധങ്ങള്‍ക്കും ഇടയാക്കി. വില കൂടിയ മാസത്തിലെ ഇന്ധന ഉപഭോഗം 17. 21 ദശലക്ഷം ടണ്‍ ആണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫെബ്രുവരിയുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ സെപ്റ്റംബറില്‍ മാത്രമാണ് ഇത്രയും കുറഞ്ഞ ഇന്ധന ഉപഭോഗം രാജ്യത്തുണ്ടായിരുന്നത്.

ഇന്ധന ഉപഭോഗത്തില്‍ 4.9 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പെട്രോളിന്റെയും ഡീസലിന്റെയും ഉപഭോഗത്തില്‍ ഉണ്ടായ ഇടിവ് സംബന്ധിച്ച് പ്രത്യേകമായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2.4 ദശലക്ഷം ടണ്‍ പെട്രോള്‍ ആണ് ഫെബ്രുവരിയില്‍ രാജ്യത്ത് വില്പന നടന്നിരിക്കുന്നത്. അതായത് 6..5 ശതമാനം ആണ് പെട്രോള്‍ വില്പനയില് ഇടിവ് സംഭവിച്ചിരിക്കുന്നത്.
അതേസമയം ഡീസലിന്റെ ഉപയോഗം പെട്രോളിനെ അപേക്ഷിച്ച് പിന്നെയും കുറവാണ്. 8.55 ശതമാനം ആണ് ഡീസലിന്റെ ഉപഭോഗം ഫെബ്രുവരി മാസത്തില്‍ കുറവ് കാണിക്കുന്നത്. ഈ മാറ്റം വിറ്റതാകട്ടെ 6.55 ദശലക്ഷം ടണ്‍ ഡീസലാണ്. പാചകവാതകത്തിന്റെ വില്പന ഫെബ്രുവരില്‍ ഉയര്‍ന്നു. 7.6 ശതമാനം ആണ് എല്‍പിജി വില്പനയിലെ ഉയര്‍ച്ച എന്നും പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
