തുടർച്ചയായ എട്ടാം വർഷവും റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാൻ മുകേഷ് അംബാനി തന്നെയാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നൻ. ഐഐഎഫ്‌എൽ വെൽത്ത് ഹുറൻ ഇന്ത്യ റിച്ച് ലിസ്റ്റ് പ്രകാരം 3,80,700 കോടി രൂപയുടെ ആസ്തിയോടെ അംബാനി ഒന്നാം സ്ഥാനം നിലനിർത്തി. രാജ്യത്തെ മറ്റ് കോടീശ്വരന്മാർ ആരൊക്കെയെന്നും അവരുടെ ആസ്തി എത്രയെന്നും പരിശോധിക്കാം.
എസ്പി ഹിന്ദുജ, പ്രേംജി
ലണ്ടൻ ആസ്ഥാനമായുള്ള എസ്പി ഹിന്ദുജയും കുടുംബവുമാണ് സമ്പന്ന പട്ടികയിലെ രണ്ടാം സ്ഥാനം നേടിയത്. 1,86,500 കോടി രൂപയുടെ ആസ്തിയിലാണ് ഇവർ രണ്ടാം സ്ഥാനം നിലനിർത്തിയത്. വിപ്രോ സ്ഥാപകൻ അസിം പ്രേംജി മൂന്നാം സ്ഥാനത്ത് എത്തി. 1,17,100 കോടി രൂപയുടെ ആസ്തിയാണ് അസിം പ്രേംജി നേടിയത്.
ഗൌതം അദാനി
1,07,300 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ച് നാലാം സ്ഥാനത്താണ് ആഴ്സലർ മിത്തലിന്റെ ചെയർമാനും സിഇഒയുമായ എൽ.എൻ മിത്തൽ, 94,500 കോടി രൂപയുടെ ആസ്തിയോടെ ഗൌതം അദാനി അഞ്ചാം സ്ഥാനത്ത് എത്തി.
ഐഐഎഫ്‌എൽ വെൽത്ത് ഹുറൻ ഇന്ത്യ സമ്പന്ന പട്ടിക
ഏറ്റവും പുതിയ ഐഐഎഫ്‌എൽ വെൽത്ത് ഹുറൻ ഇന്ത്യ റിച്ച് ലിസ്റ്റ് അനുസരിച്ച്, 1,000 കോടിയിലധികം ആസ്തിയുള്ള ഇന്ത്യക്കാരുടെ എണ്ണം 2018ലെ 831 ൽ നിന്ന് 2019ൽ 953 ആയി ഉയർന്നു. എന്നാൽ യുഎസിൽ ശതകോടീശ്വരന്മാരുടെ എണ്ണം 141 ൽ നിന്ന് 138 ആയി കുറഞ്ഞു. പട്ടികയിലെ മികച്ച 25 പേരുടെ സമ്പത്ത് ഇന്ത്യയുടെ ജിഡിപിയുടെ 10 ശതമാനത്തിനും 953 അക്കൗണ്ടുകളുടെ 27 ശതമാനത്തിനും തുല്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
പട്ടികയിൽ ഇടം നേടിയ മറ്റുള്ളവർ
94,100 കോടി രൂപയുടെ ആസ്തിയുള്ള ഉദയ് കൊട്ടക് ആറാം സ്ഥാനത്ത് എത്തി. 88,800 കോടി രൂപയുടെ ആസ്തിയുള്ള സൈറസ് എസ് പൂനവല്ല ഏഴാം സ്ഥാനത്തും 76,800 കോടി രൂപയുടെ സമ്പത്തുമായി സൈറസ് പല്ലോഞ്ചി മിസ്ട്രി എട്ടാം സ്ഥാനത്തും 76,800 കോടി രൂപയുടെ ആസ്തി/gce/f ഷാപൂർ പല്ലോഞ്ചി ഒമ്പതാം സ്ഥാനത്തും ഇടം നേടി. 71,500 കോടി രൂപയുടെ സ്വത്തുമായി ദിലീപ് ഷാങ്‌വി പത്താം സ്ഥാനത്ത് എത്തി.
40 വയസ്സിന് താഴെയുള്ള സമ്പന്നർ
7,500 കോടി രൂപയുടെ ആസ്തിയുള്ള ഓയോ റൂം ഉടമ റിതേഷ് അഗർവാൾ (25) ആണ് 40 വയസ്സിന് താഴെയുള്ള ഏറ്റവും പ്രായം കുറഞ്ഞ സംരംഭകനും ധനികനും മീഡിയ.നെറ്റിന്റെ ദിവ്യങ്ക് തുരാഖിയ (37) ആണ് രണ്ടാം സ്ഥാനത്തുള്ളത്.
സ്ത്രീകൾ
എച്ച്സിഎൽ ടെക്നോളജീസിലെ റോഷ്നി നാടാർ (37) ആണ് ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതയാണ്. ഗോദ്‌റെജ് ഗ്രൂപ്പിലെ സ്മിത വി കൃഷ്ണ (68) 31,400 കോടി രൂപയുടെ ആസ്തിയുമായി തൊട്ടുപിന്നിലുണ്ട്. 18,500 കോടി രൂപയുടെ ആസ്തിയുള്ള ബയോകോണിലെ കിരൺ മസുംദാർ-ഷാ ഇന്ത്യയിലെ ഏറ്റവും ധനികയായ സ്വയം നിർമിത വനിതയുടെ കിരീടം നിലനിർത്തി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
