നിരവധി പേർ വ്യാപകമായി ഉപയോഗിച്ച് കൊണ്ടിരുന്ന ടിക് ടോക്ക്, ഹലോ, വീചാറ്റ് എന്നിവയുൾപ്പെടെ 59 ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിക്കാനുള്ള ഇന്ത്യൻ സർക്കാരിന്റെ പെട്ടെന്നുള്ള തീരുമാനം ഇന്ത്യയിലുടനീളം നിരവധി ഉപയോക്താക്കളെ ഞെട്ടിച്ചു. തങ്ങളുടെ കഴിവുകൾ മറ്റുള്ളവരുടെ മുന്നിൽ പ്രദർശിപ്പിക്കാൻ മാത്രമല്ല ടിക് ടോക്ക് വഴി വരുമാനമുണ്ടാക്കുന്ന ചില ടിക് ടോക്ക് പ്രമുഖരുമുണ്ടായിരുന്നു. ടിക്ടോക് നിരോധത്തിലൂടെ കോടിക്കണക്കിന് ആരാധകരേയും ലക്ഷങ്ങളുടെ വരുമാന നഷ്ടവുമുണ്ടായ ചില ടിക് ടോക്ക് പ്രമുഖരെ പരിചയപ്പെടാം.
ഫുക്രു
ടിക് ടോക്കിന് നിരോധനം ഏര്പ്പെടുത്തിയതിനു പിന്നാലെ വിടപറഞ്ഞ് മലയാളികളുടെ പ്രമുഖ ടിക് ടോക് താരം ഫുക്രു രംഗത്തെത്തിയിരുന്നു. ടിക് ടോക്കിലൂടെ നിരവധി ആരാധകരെ നേടിയ ഫുക്രു ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലും പങ്കെടുത്തിരുന്നു. ഇത് താരത്തിന് മികച്ച വരുമാനം നേടി കൊടുക്കുകയും ചെയ്തു. സിനിമയാണ് ഫുക്രുവിന്റെ അടുത്ത ലക്ഷ്യം.
റിയാസ് അലി
ടിക് ടോക്കിലെ ഫോളോവേഴ്സിന്റെ എണ്ണത്തിൽ ഇന്ത്യയിലെ ഒന്നാമനും ലോകത്തിലെ ആറാമനും റിയാസ് അലിയായിരുന്നു. 4.29 കോടിയാണ് റിയാസിന്റെ ഫോളോവേഴ്സിന്റെ എണ്ണം. ടിക്ടോക് പ്രകടനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി ആൽബങ്ങളിലും പരസ്യചിത്രങ്ങളിലും റിയാസിന് അവസരം ലഭിച്ചു. മാസം 3 ലക്ഷം രൂപ വരെ ബംഗാളിന്റെയും ഭൂട്ടാന്റെയും അതിർത്തിയിലുള്ള റിയാസ് അലിയ്ക്ക് ലഭിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ.
ഫൈസൽ ഷെയ്ഖ്
3.16 കോടി ഫോളോവേഴ്സ് ഉണ്ടായിരുന്ന ഫൈസല് ഇന്ത്യക്കാരിൽ രണ്ടാമതും ലോകത്ത് 10-ാം സ്ഥാനത്തുമായിരുന്നു. ടിക്ടോക്കിലൂടെ പ്രശസ്തി നേടി മോഡലിങ് രംഗത്ത് ശ്രദ്ധേയ സാന്നിധ്യമാകാൻ ഈ 25 കാരനു കഴിഞ്ഞു. മുംബൈയിലെ ധാരാവിയാണ് സ്വദേശം.
അരിഷ്ഫ
ഹിന്ദി സീരിയലുകളിൽ ബാലതാരമായി അഭിനയിച്ച് പ്രേക്ഷക ശ്രദ്ധ നേടിയിട്ടുള്ള അരിഷ്ഫ ടിക്ടോക്കിലും മിന്നും താരമായിരുന്നു. 2.83 കോടി ഫോളോവേഴ്സിനെ നേടിയ അരിഷ്ഫ നിരവധി പരസ്യചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. ഫാഷൻ ബ്രാൻഡുകളുടെ പ്രിയപ്പെട്ട ഇൻഫ്ലുവൻസറായിരുന്നു അരിഷ്ഫ.
ജന്നത്ത് സുബൈർ റഹ്മാനി
നിരവധി സീരിയലുകളിലും ഏതാനും സിനിമകളിലും അഭിനയിച്ച് താരപ്രഭാവത്തോടു കൂടിയാണ് ജന്നത്ത് ടിക്ടോക്കിലേക്ക് എത്തുന്നത്. 2.8 കോടി പേരാണഅ ജന്നത്തിന്റെ ഫോളോവേഴ്സ്. ഇൻസ്റ്റഗ്രാമിൽ 17 ലക്ഷം പേർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.
നിഷ ഗുരഗെയ്ൻ
ടിക്ടോക്കിലെ പ്രമുഖ താരമായ നിഷ ഗുരഗെയ്ൻ 1.5 ലക്ഷം രൂപ വരെ മാസവരുമാനം മോഡലിങ്ങിലൂടെയും ഇൻഫ്ലൂവൻസിലൂടെയും നേടിയിരുന്നു. 2.79 കോടി ഫോളോവേഴ്സ് ആണ് നിഷയ്ക്ക് ഉണ്ടായിരുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
