വാഹനങ്ങൾ ചിലർക്ക് അവരുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. മറ്റു ചിലർക്കോ അവരുടെ ജീവിതവുമായി ഇഴുകിച്ചേർന്ന ഏറ്റവും അടുപ്പമുള്ള ഒന്നും. അതുകൊണ്ട് തന്നെ എപ്പോഴും വാഹനങ്ങളെക്കുറിച്ചുള്ള വാർത്തകൾക്ക് പ്രധാന്യം ലഭിക്കാറുണ്ട്.
ഇപ്പോഴിതാ ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള കാർ ആരുടേതാണ് എന്ന ചർച്ചയാണ് സമൂഹ മാധ്യമങ്ങളിൽ പൊടിപൊടിക്കുന്നത്. ഇന്ത്യയിലെ വില കാർ ഇന്ത്യയിലെ ഏറ്റവും ധനികനായ മനുഷ്യന്റെ കയ്യിലായിരിക്കും എന്ന് കരുതിയവരാണ് നമ്മളിൽ മിക്കവരും, അതായത് മുകേഷ് അംബാനിയുടെ കയ്യിൽ എന്നാൽ ആ ധാരണകളെ എല്ലാം തിരുത്തിക്കൊണ്ടാണ് പുതിയ കണക്കുകൾ പുറത്തുവന്നിരിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും വില കൂടിയ 5 കാറുകളുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇവയിൽ റോൾസ് റോയ്സ്, മെഴ്സിഡസ് എന്നിങ്ങനെ രണ്ടെണ്ണവും മുകേഷ് അംബാനിയുടെ സ്വന്തമാണ്. എന്നാൽ ലിസ്റ്റിൽ ഒന്നാമത് വി.എസ് റെഡ്ഡിയുടെ കാറാണ് എന്നതാണ് നിങ്ങളുടെയെല്ലാം കണക്കുകൂട്ടലുകളെ തെറ്റിക്കാൻ പോകുന്നത്.
ഏറ്റവുമധികം ആഡംബര കാറുകൾ ശേഖരിക്കുന്ന വ്യക്തികൾ ഉള്ള രാജ്യമാണ് ഇന്ത്യ. വ്യവസായികൾ, ബോളിവുഡ് താരങ്ങൾ, ബിസിനസ് മാഗ്നറ്റുകൾ തുടങ്ങി നിരവധി മേഖലകളിലുള്ളവരിൽ പലർക്കും പല ആഡംബര വാഹനങ്ങളും സ്വന്തമായിട്ടുണ്ട്. അവയുടെ കൃത്യമായ വിവരങ്ങൾ നിങ്ങളുടെ പക്കൽ ഉണ്ടല്ലോ. ആദ്യം നമുക്ക് ഇന്ത്യയിലെ ഏറ്റവും ചിലവേറിയ 5 ആഡംബര കാറുകളുടെ വിവരങ്ങൾ നോക്കാം.

1. ബി.എസ് റെഡ്ഡിയുടെ Bentley Mulsanne
ബ്രിട്ടീഷ് ബയോളജിക്കൽസിന്റെ സ്ഥാപകനും, മാനേജിങ് ഡയറക്ടറുമായ ബി.എസ് റെഡ്ഡിയാണ് ഇന്ത്യയിലെ ഏറ്റവും വിലയേറിയ കാറിന്റെ ഉടമ. Bentley Mulsanne എന്ന കാറാണ് അദ്ദേഹത്തിന്റേത്. വിശാലമായ വീൽ ബേസുള്ള ഈ വാഹനം ഇന്റീരയർ ഡിസൈൻ കൊണ്ട് ഏറെ വ്യത്യസ്തമാണ്. രാജ്യാന്തര തലത്തിൽ ഇന്ന് വില്പനയ്ക്കില്ലാത്ത ഈ മോഡലിന് 14 കോടിയാണ് വില.
2. മുകേഷ് അംബാനിയുടെ റോൾസ് റോയ്സ്
13.14 കോടി വിലയുള്ള റോൾസ് റോയ്സ് സ്വന്തമാക്കിയ മുകേഷ് അംബാനിയാണ് ലിസ്റ്റിൽ രണ്ടാമതുള്ളത്.
റോൾസ് റോയ്സ് കള്ളിനൻ എന്ന മോഡൽ ആണ് ഇദ്ദേഹത്തിന്റെ കയ്യിലുള്ളത്. ഈ കാറിന്റെ എക്സ്-ഷോറൂം വില 6.80 കോടി രൂപയാണ്.
3. ഇമ്രാൻ ഹാഷ്മിയുടെ റോൾസ് റോയ്സ്
ലിസ്റ്റിൽ മൂന്നാമതുള്ളത് നമ്മുടെ പ്രിയനടൻ ഇമ്രാൻ ഹാഷ്മി തന്നെയാണ്. അടുത്തിടെയാണ് അദ്ദേഹം ഈ വാഹനം സ്വന്തമാക്കിയത്. ഈ കാറിന്റെ വില 12 കോടി രൂപയാണ്. ഇത് കൂടാതെ നിരവധി ഹൈ-എൻഡ് കാറുകളുടെ കളക്ഷൻ ഇമ്രാൻ ഹാഷ്മിക്ക് സ്വന്തമായിട്ടുണ്ട്.
4. നസീർ ഖാന്റെ മക്ലാരൻ
ഹൈദരാബാദിലെ ബിസിനസുകാരനായ നസീർ ഖാന്റെ മക്ലാരൻ 765LT ആണ് ലിസ്റ്റിൽ നാലാം സ്ഥാനത്തുള്ളത്. 12 കോടി രൂപയാണ് ഇതിന്റെ വില.
5. മുകേഷ് അംബാനിയുടെ മെഴ്സിഡസ്
മുകേഷ് അംബാനിയുടെ കാർ ശേഖരത്തിലെ മറ്റൊരു വാഹനമാണ് ലിസ്റ്റിൽ അഞ്ചാം സ്ഥാനത്തുള്ളത്. മെഴ്സിഡസ് ബെൻസ് -S680 ഗാർഡ് എന്ന കാറാണിത്. 10 കോടി രൂപയാണ് ഈ മോഡലിന്റെ വില.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!



Click it and Unblock the Notifications
