അമേരിക്കൻ-കനേഡിയൻ നടൻ ഡ്വെയ്ൻ 'ദി റോക്ക്' ജോൺസൺ ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സെലിബ്രിറ്റിയായി. സൗന്ദര്യ റാണി കൈലി ജെന്നറിനെ പിന്തള്ളിയാണ് ജോൺസൺ ഒന്നാം സ്ഥാനത്ത് എത്തിയത്. സോഷ്യൽ മീഡിയ മാർക്കറ്റിംഗ് സ്ഥാപനമായ ഹോപ്പർ എച്ച്ക്യുവിന്റെ അഭിപ്രായത്തിൽ, 48 വയസുള്ള ഈ താരത്തിന് പരസ്യദാതാക്കൾ ഒരു സ്പോൺസർ ചെയ്ത പോസ്റ്റിനായി ഏകദേശം 1,015,000 യുഎസ് ഡോളർ വരെയാണ് നൽകുന്നത്.
ഫോളോവേഴ്സ്
ഡ്വെയ്ൻ ജോൺസന് ഇൻസ്റ്റാഗ്രാമിൽ 189 മില്യൺ ഫോളോവേഴ്‌സാണുള്ളത്. 184 മില്യൺ ഫോളോവേഴ്സുമായി കൈലി ജെന്നർ തൊട്ടുപിന്നിലുണ്ട്. സെലിബ്രിറ്റികളുമായും സോഷ്യൽ മീഡിയ സ്വാധീനമുള്ളവരുമായും ചർച്ച നടത്തിയ ശേഷമാണ് 2017 ൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന താരങ്ങളുടെ പട്ടിക ഹോപ്പർ എച്ച്ക്യു പ്രസിദ്ധീകരിച്ചത്. അതുപോലെ തന്നെ ഒരു പോസ്റ്റിന് എത്ര രൂപ ഈടാക്കുമെന്ന് പരസ്യദാതാക്കളുമായും ചർച്ച നടത്തി. രഹസ്യ ഡീലുകൾ കാരണം പലർക്കും ലഭിക്കുന്ന തുക വ്യക്തമല്ല.
മറ്റ് താരങ്ങൾ
റിപ്പോർട്ട് അനുസരിച്ച്, കൈലി ജെന്നറിന് ഇപ്പോൾ ഒരു പോസ്റ്റിന് 986,000 യുഎസ് ഡോളറാണ് ലഭിക്കുന്നത്. ഫുഡ്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ഈ വർഷത്തെ പട്ടികയിലുണ്ട്. ഒരു പോസ്റ്റിന് ഏകദേശം 889,000 യുഎസ് ഡോളർ ഇദ്ദേഹത്തിന് ലഭിക്കുന്നുണ്ട്. ജെന്നറുടെ സഹോദരി കിം കർദാഷിയാന് 858,000 യുഎസ് ഡോളർ ഓരോ പോസ്റ്റിനും ലഭിക്കുന്നുണ്ട്. അമേരിക്കൻ ഗായിക അരിയാന ഗ്രാൻഡെ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ എത്തിയിട്ടുള്ള വ്യക്തിയാണ്. 853,000 യുഎസ് ഡോളറാണ് ഇവർ ഇൻസ്റ്റഗ്രാമിൽ നിന്ന് നേടുന്നത്.
ഏറ്റവും കൂടുതൽ പ്രതിഫലം
ഹോളിവുഡിൽ 2019 ൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായും ഡ്വെയ്ൻ ജോൺസണെ ഫോബ്സ് തിരഞ്ഞെടുത്തിരുന്നു. 'ജുമാൻജി: ദി നെക്സ്റ്റ് ലെവൽ' വൻ നേട്ടമാണ് താരത്തിനുണ്ടാക്കിയത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
