ആരാണ് കൊഹ്‌ലി ഷൂ ലേസ് കെട്ടിക്കൊടുത്ത നസീം ഷാ? വെറും തുച്ഛമായ ആസ്തിയുള്ള പാക് ക്രിക്കറ്റർ

പണക്കാരുടെ കളിയാണ് ക്രിക്കറ്റ് എന്ന് എപ്പോഴും നമ്മൾ ഒക്കെ പറയും, എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങളുടെ ആസ്തി ചികഞ്ഞു നോക്കിയാൽ ആ പണക്കൊഴുപ്പിന്റെ പേരിന് പിന്നിൽ പൊള്ള മാത്രമാണ് എന്ന് വ്യക്തമാകും. കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിലെ പാകിസ്ഥാൻ- ഇന്ത്യ മത്സരത്തിൽ കൊഹ്‌ലി എന്ന എക്കാലത്തെയും മികച്ച ക്രിക്കറ്ററുടെ അസാമാന്യ പ്രകടനം കൊണ്ട് ഇന്ത്യ ജയിച്ചു കയറിയപ്പോൾ, ഏറെ ഹൃദയത്തിൽ തങ്ങി നിന്ന ഒരു ചിത്രമായിരുന്നു നസീം ഷായുടെ ഷൂ ലേസ് കെട്ടിക്കൊടുക്കുന്ന വിരാട് കൊഹ്‌ലിയുടേത്.

എപ്പോഴും അതിർത്തി തർക്കങ്ങളും, ആശയ തർക്കങ്ങളും നടന്നുകൊണ്ടിരിക്കുന്ന രണ്ട് രാജ്യങ്ങൾ അവിടെ ആ തർക്കങ്ങൾ ഒന്നും ബാധിക്കാത്ത ക്രിക്കറ്റ് എന്ന ഒരു വികാരം അതായിരുന്നു കഴിഞ്ഞ ദിവസം ലോകം കണ്ടത്. കൊഹ്‌ലിയുടെ സിംപ്ലിസിറ്റി എന്നതിനേക്കാൾ, ഒരു മനുഷ്യൻ മറ്റൊരാൾക്ക് നൽകുന്ന പരിഗണന അല്ലെങ്കിൽ, മനുഷ്യർക്ക് അവന്റെ വർഗ്ഗത്തോടുള്ള സഹാനുഭൂതി എന്നൊക്കെ നമുക്കിതിനെ വിളിക്കാം.

അതുകൊണ്ട് തന്നെ വളരെ വേഗത്തിലാണ് ഈ ചിത്രം സോഷ്യൽ മീഡിയകൾ ഏറ്റെടുത്തതും, നസീം ഷായെ കുറിച്ച് ചർച്ച തുടങ്ങിയതും. ചികഞ്ഞു നോക്കുമ്പോൾ നമ്മുടെ ഇന്ത്യൻ ക്രിക്കറ്റർ മാരുടെ സാമ്പത്തിക ആസ്ഥിയുടെ പകുതി പോലും ഇല്ല പാക്കിസ്ഥാൻ താരങ്ങൾക്ക്. യഥാർത്ഥത്തിൽ അവർക്ക് കുറേക്കൂടി ലോകം കീഴകടക്കാൻ രാജ്യത്തിനകത്തു തന്നെ ഒരു സ്വതന്ത്ര സമരം വേണ്ടി വരുമെന്ന് തോന്നുന്നു. പല ടൂർണമെന്റ്കളിലും പങ്കെടുക്കാൻ കഴിയാതിരിക്കുന്നത്, മറ്റു രാജ്യങ്ങളുമായുള്ള ശത്രുത, തുടങ്ങി പല ഘടകങ്ങൾ ഇതിനെ സ്വാധീനിക്കുന്നുണ്ട്. യഥാർത്ഥത്തിൽ രാജ്യങ്ങൾ തമ്മിലുള്ള പക വേട്ടയാടുന്നത്, അവരെ ആഗോള തലത്തിൽ പ്രതിനിധീകരിക്കുന്ന ഇത്തരം പ്രതിഭകളെയാണ്.

ആരാണ് നസീം ഷാ

2003 ഫെബ്രുവരി 15ന് പാകിസ്താനിലെ ഖൈബർ പഖ്തുൻഖ്വയിലെ ലോവർ ദിർ ജില്ലയിൽ ജനിച്ച നസീം ഷാ, തന്റെ അതിവേഗതയും കൃത്യതയുമുള്ള നീക്കങ്ങൾ കൊണ്ട് ക്രിക്കറ്റ് ലോകത്ത് ശ്രദ്ധേയനായ വ്യക്തിയാണ്. അച്ഛൻ അബ്ബാസ് ഷാ ഉൾപ്പെടുന്ന അവന്റെ കുടുംബം ഒരു ശരാശരി മുസ്ലിം സമ്പ്രദായങ്ങളുടെ പിന്തുടർച്ചക്കാരാണ്. ആറു സഹോദരങ്ങളുള്ള കുടുംബത്തിൽ ഹുനൈൻ ഷാ, ഉബൈദ് ഷാ എന്നിവരോടാണ് നസീമിന് ഏറ്റവും അടുത്ത ബന്ധം.

കുട്ടിയായിരിക്കുമ്പോഴേ ക്രിക്കറ്റിൽ അതിശയകരമായ താൽപ്പര്യം നസീം പ്രകടിപ്പിച്ചിരുന്നു. പഠനം പത്താം ക്ലാസ് വരെ പൂർത്തിയാക്കിയ ശേഷം, മുഴുവൻ സമയവും ക്രിക്കറ്റിനായി സമർപ്പിച്ച ഇയാൾ, തന്റെ അത്യുന്നത കഴിവുകൾ കാരണം പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും പാകിസ്താനിലെ യുവാക്കൾക്ക് പ്രചോദനമാകുകയും ചെയ്യുകയായിരുന്നു. അതുകൊണ്ട് തന്നെ മതത്തിന്റെയോ രാജ്യത്തിന്റെയോ പേര് പറഞ്ഞ് ആയുധമെടുക്കുന്നവരുടെ കൂട്ടത്തിൽ അയാൾ ഉൾപ്പെട്ടില്ല എന്നത് മഹാഭാഗ്യം.

5 അടി 7 ഇഞ്ച് ഉയരവും 70 കിലോ ഭാരവുമുള്ള അസാമാന്യ കായികശേഷിയുള്ള വ്യക്തിയാണ് നസീം. അതിവേഗം ബോൾ ചെയ്യാനുള്ള കഴിവ് ഈ തന്നെയാണ് അവനെ മികച്ചതാക്കുന്നത്. കഠിന പരിശ്രമവും പുതിയ സമീപനങ്ങളും സ്വീകരിക്കുന്ന നസീം, വിവിധ ടൂർണമെന്റുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.

നസീമിന്റെ ആസ്തി

3 മില്യൺ അഥവാ 3 കോടി രൂപയാണ് നസീമിന്റെ ആസ്തി. ബ്രാൻഡിംഗ്, ക്രിക്കറ്റ് മത്സരങ്ങൾക്ക് ലഭിക്കുന്ന പ്രതിഫലം, എന്നിവയിൽ നിന്നാണ് നസീം ഈ സമ്പത്ത് നേടിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഷാ 2019 മുതൽ പാകിസ്ഥാൻ സൂപ്പർ ലീഗുമായി ബന്ധപ്പെട്ടിരിക്കുന്ന വ്യക്തിയാണ്. പിഎസ്എല്ലിൻ്റെ 2023 എഡിഷനിൽ പ്ലാറ്റിനം വിഭാഗത്തിൽ നസീം തിരഞ്ഞെടുക്കപ്പെടുകയും 170,000 ഡോളറിൻ്റെ കരാർ നേടുകയും ചെയ്തിരുന്നു. എന്നാൽ താമസിക്കുന്ന വീടല്ലാതെ മറ്റു സാമ്പാദ്യങ്ങൾ നസീമിന് ഇല്ലെന്നും, കാറും മറ്റു ആഡംബര വസ്തുക്കളും സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ആരാണ് കൊഹ്‌ലി ഷൂ ലേസ് കെട്ടിക്കൊടുത്ത നസീം ഷാ? വെറും തുച്ഛമായ ആസ്തിയുള്ള പാക് ക്രിക്കറ്റർ

ക്രിക്കറ്റ് കരിയർ: ഉദയവും നേട്ടങ്ങളും

നസീം ഷാ വെറും 16-ആം വയസ്സിൽ പാകിസ്താൻ ദേശീയ ടീമിൽ അവസരം ലഭിച്ച പ്രതിഭാശാലിയാണ്. പാകിസ്താൻ അണ്ടർ 19, ക്വാട്ട ഗ്ലാഡിയേറ്റേഴ്സ്, ഇസ്‌ലാമാബാദ് യുണൈറ്റഡ് തുടങ്ങിയ ടീമുകൾക്കു വേണ്ടി കളിച്ച നസീം, 2019 നവംബർ മാസത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റിലാണ് അരങ്ങേറ്റം കുറിച്ചത്.

ടെസ്റ്റ് ക്രിക്കറ്റിലെ പ്രധാന നേട്ടങ്ങൾ

20 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 60 വിക്കറ്റുകൾ നേടാൻ നസീമിന് കഴിഞ്ഞു. ടെസ്റ്റിലെ മികച്ച ബൗളിംഗ് പ്രകടനം 5/31 എന്നതും 3.71 എന്ന ഇക്കണോമി നിരക്കും അയാളുടെ സ്ഥിരതയുള്ള പ്രകടനം തെളിയിക്കുന്നു.

വൺഡേയും ടി20 പ്രകടനങ്ങളും

വൺഡേയിൽ 20 മത്സരങ്ങൾ കളിച്ച നസീം 42 വിക്കറ്റുകൾ സ്വന്തമാക്കി. മികച്ച ബൗളിംഗ് ഫിഗർ 5/33 ആണ്. ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ 30 കളിയിൽ നിന്ന് 25 വിക്കറ്റ് നേടുകയും 8.02 എന്ന ബൗളിംഗ് ഇക്കണോമി നിലനിർത്തുകയും ചെയ്തു.

കരിയറിലെ ഉയർച്ച

പാകിസ്താൻ അണ്ടർ 16, അണ്ടർ 19 ടീമുകളിൽ ഉണ്ടായ മികച്ച പ്രകടനങ്ങൾ നസീമിന് പ്രധാന ടീമിലേക്കുള്ള വഴി തുറന്നു. മിസ്ബാഹ്-ഉൽ-ഹഖിന്റെ മാർഗനിർദേശത്തിൽ വളർന്ന നസീം, അന്താരാഷ്ട്ര ക്രിക്കറ്റിൽ മികച്ച തുടക്കം കുറിച്ചു.

മികച്ച പ്രകടനങ്ങൾ

*ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റിൽ ആദ്യ അഞ്ചു വിക്കറ്റ് നേടിയത്.

*നെതർലാൻഡ്സിനെതിരെ വൺഡേയിൽ 5/33 എന്ന മികച്ച പ്രകടനം.

*വെൽഷ് ഫയർ, ഖുല്നാ ടൈഗേഴ്‌സ്, കൊമില്ല വിക്ടോറിയൻസ് ടീമുകളുമായി അന്താരാഷ്ട്ര ലീഗുകളിൽ പങ്കെടുക്കൽ.

കളിയുടെ ശൈലി

വലം കയ്യൻ ഫാസ്റ്റ് ബൗളറായ നസീം ഷാ, എതിരാളികളെ അമ്പരപ്പിക്കുന്ന അതിവേഗ ബൗളിങ്ങിനും കൃത്യമായ യോർക്കറുകൾക്കും പേരുകേട്ടവനാണ്. ഫാസ്റ്റ് ബൗളിങ് ശൈലി, പിച്ചിന്റെ സ്വഭാവം അനുസരിച്ച് സ്വിംഗ് ചെയ്യാനുള്ള കഴിവ് എന്നിവ നസീമിന്റെ പ്രധാന ആയുധങ്ങളാണ്. കൂടാതെ വലം കയ്യൻ ബാറ്റ്‌സ്മാനായും അയാൾ ക്രിക്കറ്റ് മൈതാനത് തിളങ്ങാറുണ്ട്.

ദേശീയ, അന്താരാഷ്ട്ര ലീഗ് പങ്കാളിത്തം

പാകിസ്താൻ സൂപ്പർ ലീഗിൽ (PSL) ക്വെട്ട ഗ്ലാഡിയേറ്റേഴ്സ് ടീമിനുവേണ്ടി നസീം നിർണ്ണായക പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ദി ഹണ്ട്രഡിൽ ബർമിംഗ്ഹാം ഫീനിക്സിനൊപ്പം കളിച്ച പ്രകടനം അവനെ ഒരു ആഗോള താരമാക്കി.

പ്രതിബന്ധങ്ങളും വിജയങ്ങളും

ചില ഗുരുതരമായ പരിക്കുകൾക്കും അന്താരാഷ്ട്ര തലത്തിലുള്ള സമ്മർദ്ദങ്ങൾക്കും മുൻപിൽ നസീം പതറി എങ്കിലും, അതിനെ അതിജീവിച്ച് ശക്തമായ തിരിച്ചുവരവ് അയാൾ നടത്തി. അവന്റെ വിജയഗാഥ, കഠിനാധ്വാനത്തിന്റെ പ്രതിഫലനമാണ്.

നസീമിന്റെ ലക്ഷ്യങ്ങൾ

ലോകത്തിലെ മുൻനിര ഫാസ്റ്റ് ബൗളറാകുക എന്നതാണ് നസീമിന്റെ ഏറ്റവും വലിയ ആഗ്രഹം. മികച്ച പരിശീലനം, അനുഭവങ്ങൾ എന്നിവ ഉപയോഗിച്ച് പാകിസ്താന്റെ ക്രിക്കറ്റ് പൈതൃകത്തിൽ നിർണായക പങ്ക് വഹിക്കാനും അയാൾ ശ്രമിക്കുന്നുണ്ട്. അക്തറിനെ പോലെ ഒരു ബൗളറെ തന്ന പാകിസ്ഥാനിൽ നിന്ന് നസീമിനെയും മികച്ച താരമായി പ്രതീക്ഷിക്കാം.

ലോവർ ദിർ എന്ന ചെറിയ ഗ്രാമത്തിൽ നിന്നാരംഭിച്ച നസീം ഷായുടെ യാത്ര, കഠിനാധ്വാനത്തിന്റെ സാക്ഷ്യമാണ്. ലോക ക്രിക്കറ്റിൽ അവന്റെ പ്രകടനം എല്ലാവരും ഓർത്തുവെക്കുന്ന വിധം ഉള്ളതാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X