ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത ആര്? 38 സ്ത്രീകൾക്ക് 1,000 കോടി രൂപയിൽ കൂടുതൽ സമ്പാദ്യം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊട്ടക് വെൽത്ത് മാനേജ്മെന്റും ഹുറൻ ഇന്ത്യയും ചേ‍ർന്ന് തയ്യാറാക്കിയ റിപ്പോർട്ട് അനുസരിച്ച് എച്ച്സിഎൽ ടെക്നോളജീസ് ചെയർപേഴ്‌സൺ റോഷ്നി നാടാർ മൽഹോത്രയാണ് ഇന്ത്യയിലെ ഏറ്റവും ധനികയായ സ്ത്രീ. കൊട്ടക് വെൽത്തുമായി സഹകരിച്ച് ഹൂറൻ ഇന്ത്യ നടത്തിയ ഏറ്റവും പുതിയ പഠനം അനുസരിച്ച് ധനികരായ 100 വനിതകളെ കണ്ടെത്തി.

സമ്പന്നരായ വനിതകൾ

സമ്പന്നരായ വനിതകൾ

ബയോകോൺ ചെയർപേഴ്‌സണും മാനേജിംഗ് ഡയറക്ടറുമായ കിരൺ മസുദാർ-ഷാ, യു‌എസ്‌വി പ്രൈവറ്റ് ലിമിറ്റഡ് ചെയർപേഴ്‌സൺ ലീന ഗാന്ധി തിവാരി എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പട്ടികയിലെ ധനികരായ സ്ത്രീകളുടെ മൊത്തം സ്വത്ത് 2,72,540 കോടി രൂപയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യൻ ഐടി കമ്പനികളുടെ തലപ്പത്തുള്ള അഞ്ച് വനിതകൾ, ഐടി മേഖലയിലെ മികച്ച 25 വനിതകളുടെ പട്ടികയിൽഇന്ത്യൻ ഐടി കമ്പനികളുടെ തലപ്പത്തുള്ള അഞ്ച് വനിതകൾ, ഐടി മേഖലയിലെ മികച്ച 25 വനിതകളുടെ പട്ടികയിൽ

സമ്പാദ്യവും പ്രായവും

സമ്പാദ്യവും പ്രായവും

പട്ടികയിൽ 38 സ്ത്രീകൾക്ക് 1,000 കോടി രൂപയും അതിനു മുകളിലും സമ്പത്തുണ്ട്. പട്ടികയിൽ ഇടംപിടിച്ച സ്ത്രീകളുടെ ശരാശരി പ്രായം 53 വയസാണെന്ന് റിപ്പോർട്ടിൽ പറയുന്നു. സോഹോയിലെ രാധ വെമ്പു (അഞ്ചാം സ്ഥാനം), ഹീറോ ഫിൻ‌കോർപ്പിന്റെ രേണു മുഞ്ജൽ (ഏഴാം സ്ഥാനം), ഫൽഗുനി നായർ, നൈക്ക കുടുംബം (പത്താം സ്ഥാനം) എന്നിവരാണ് പട്ടികയിൽ ഇടം നേടിയവ മറ്റു ചില‍ർ.

ബേസോസ് മുതല്‍ മസ്‌ക് വരെ: കൊവിഡ് കാലത്തും സമ്പത്ത് വാരിക്കൂട്ടി അതിസമ്പന്നര്‍ബേസോസ് മുതല്‍ മസ്‌ക് വരെ: കൊവിഡ് കാലത്തും സമ്പത്ത് വാരിക്കൂട്ടി അതിസമ്പന്നര്‍

മേഖലകൾ

മേഖലകൾ

ഫാർമസ്യൂട്ടിക്കൽസ്, ടെക്സ്റ്റൈൽസ്, വസ്ത്രങ്ങൾ, ആക്സസറികൾ, ആരോഗ്യ സംരക്ഷണം എന്നിവയാണ് സ്ത്രീകൾ ഏറ്റവും കൂടുതൽ സംഭാവന ചെയ്യുന്ന മേഖലകളെന്നും റിപ്പോർട്ടിൽ നിന്നുള്ള വിവരങ്ങൾ വെളിപ്പെടുത്തി.

പ്രതാപം നഷ്ടപ്പെട്ട് അനിൽ അംബാനി, ഇനി ആകെയുള്ളത് ഒരു കാർ, കേസിനായി ആഭരണങ്ങൾ വരെ വിറ്റുപ്രതാപം നഷ്ടപ്പെട്ട് അനിൽ അംബാനി, ഇനി ആകെയുള്ളത് ഒരു കാർ, കേസിനായി ആഭരണങ്ങൾ വരെ വിറ്റു

ആദ്യ മൂന്ന് സ്ഥാനക്കാ‍ർ

ആദ്യ മൂന്ന് സ്ഥാനക്കാ‍ർ

54,850 കോടി രൂപയുടെ സമ്പത്തുള്ള എച്ച്സി‌എൽ ടെക്നോളജീസ് ചെയർപേഴ്‌സൺ റോഷ്നി നാടാർ മൽഹോത്ര 2020 ലെ ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതയായി. ബയോകോൺ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ കിരൺ മസൂംദാർ-ഷായ്ക്ക് 36,600 കോടി രൂപയുടെ ആസ്തിയാണുള്ളത്. മുംബൈ ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽ മേജർ യു‌എസ്‌വി പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർപേഴ്‌സൺ ലീന ഗാന്ധി തിവാരി 21,340 കോടി രൂപയുടെ സ്വത്തുമായി മൂന്നാം സ്ഥാനത്ത് എത്തി.

മറ്റുള്ളവർ

മറ്റുള്ളവർ

ഡിവി ലബോറട്ടറീസ് ഡയറക്ടർ (കൊമേഴ്‌സ്യൽ) നീലിമ മോട്ടപർത്തി (18,620 കോടി രൂപ) നാലാം സ്ഥാനത്തും സോഹോ സ്ഥാപകൻ ശ്രീധറിന്റെ സഹോദരി രാധാ വെംബു (11,590 കോടി രൂപ), ക്ലൗഡ് നെറ്റ്‌വർക്കിംഗ് കമ്പനി അരിസ്റ്റ നെറ്റ്‌വർക്ക് സിഇഒ ജയശ്രീ ഉള്ളാൾ (10,220 കോടി രൂപ) ആറാം സ്ഥാനത്തുമെത്തി. ഹീറോ ഫിൻ‌കോർപ്പ് മാനേജിംഗ് ഡയറക്ടർ രേണു മുഞ്ജൽ (8,690 കോടി രൂപ), അലമ്പിക് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ മാലിക ചിരായു അമിൻ (7,570 കോടി രൂപ), തെർമാക്‌സിന്റെ അനു ആഗ, മെഹർ പുതുംജി (5,850 കോടി രൂപ) എന്നിവരാണ് പട്ടികയിലെ മറ്റ് മുൻനിരക്കാ‍ർ.

English summary

Who Is Roshni Nadar Malhotra ? The Wealthiest Women In India, Know Her In Detail | ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത ആര്? 38 സ്ത്രീകൾക്ക് 1,000 കോടി രൂപയിൽ കൂടുതൽ സമ്പാദ്യം

HCL Technologies Chairperson Roshni Nadar Malhotra is the richest woman in India. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X