എച്ച്ഡിഎഫ്സി ബാങ്ക് മാനേജിംഗ് ഡയറക്ടർ ആദിത്യ പുരിയാണ് ഈ സാമ്പത്തിക വർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ബാങ്ക് ചീഫ് എക്സിക്യൂട്ടീവ്. പുരിയുടെ 2019-20 സാമ്പത്തിക വർഷത്തെ ശമ്പളവും മുൻവ്യവസ്ഥകളും കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 38 ശതമാനം ഉയർന്ന് 18.92 കോടി രൂപയായി. 25 വർഷം മുമ്പ് എച്ച്ഡിഎഫ്സി ബാങ്കിന്റെ തുടക്കം മുതൽ ബാങ്കിൽ പ്രവർത്തിക്കുന്നയാളാണ് പുരി.
ശമ്പള വർദ്ധനവ്
ബാങ്കിന്റെ റിപ്പോർട്ട് അനുസരിച്ച്, പുരി ഈ വർഷം ഓഹരി ഓപ്ഷനുകൾ ഉപയോഗിച്ചുകൊണ്ട് 161.56 കോടി രൂപ അധികമായി നേടി. 26 വർഷത്തെ സേവനത്തിന് ശേഷം പുരി ബാങ്കിൽ നിന്ന് ഈ വർഷം പടിയിറങ്ങും. ഉന്നത ബാങ്ക് എക്സിക്യൂട്ടീവുകളുടെ പ്രായം നിയന്ത്രിക്കുന്ന ആർബിഐ നിയമപ്രകാരം ഒക്ടോബറിൽ 70 വയസ്സ് തികയുമ്പോൾ ആദിത്യ പുരി വിരമിക്കും.
മറ്റ് ബാങ്ക് സിഇഒമാരുടെ ശമ്പളം
സ്വകാര്യമേഖലയിലെ രണ്ടാമത്തെ വലിയ ബാങ്കായ ഐസിഐസിഐ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സന്ദീപ് ബക്ഷിയുടെ മൊത്ത വരുമാനം 6.31 കോടി രൂപയാണ്. 2018 ഒക്ടോബറിൽ ചുമതലയേറ്റ ബക്ഷി, പാർട്ട് ഇയർ പേയ്മെന്റായി 2019ൽ 4.90 കോടി രൂപ നേടിയിരുന്നുവെന്ന് ബാങ്കിന്റെ വാർഷിക റിപ്പോർട്ടിൽ പറയുന്നു. ആക്സിസ് ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവുമായ അമിതാഭ് ചൗധരിക്ക് 2020ൽ 6.01 കോടി രൂപയാണ് ശമ്പളമായി നൽകിയിരിക്കുന്നത്.
കൊട്ടക് മഹീന്ദ്ര ബാങ്ക്
ബാങ്കിന്റെ 26 ശതമാനം ഓഹരികളുടെ ഉടമസ്ഥതയുള്ള കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ മാനേജിംഗ് ഡയറക്ടർ ഉദയ് കൊട്ടക് ഈ സാമ്പത്തിക വർഷത്തിൽ ശമ്പളത്തിൽ കുറവു വരുത്തിയിട്ടുണ്ട്. 2.97 കോടി രൂപയാണ് അദ്ദേഹം ശമ്പളമായി നേടിയിരിക്കുന്നത്. ഇത് മുൻ വർഷത്തെ 3.52 കോടി രൂപയിൽ നിന്ന് 18 ശതമാനം കുറവാണ്.
എച്ച്ഡിഎഫ്സി ബാങ്ക് ഒന്നാം പാദഫലം
എച്ച്ഡിഎഫ്സി ബാങ്ക് ശനിയാഴ്ച ഒന്നാം പാദ ഫലങ്ങൾ റിപ്പോർട്ട് ചെയ്തു. ബാങ്കിന്റെ അറ്റാദായം 19.58 ശതമാനമായി ഉയർന്ന് 6,658.62 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 5,568.16 കോടി രൂപയായിരുന്നു. 2021ലെ അറ്റ പലിശ വരുമാനം 17.8 ശതമാനം ഉയർന്ന് 15,665.42 കോടി രൂപയായി ഉയർന്നു. ഈ കാലയളവിൽ 21 ശതമാനം ആരോഗ്യകരമായ വായ്പാ വളർച്ചയും നിക്ഷേപ വളർച്ച 24.6 ശതമാനവുമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications