ദില്ലി: വിപണിയെ ചലിപ്പിക്കാനുള്ള ആര്ബിയുടെ ശ്രമങ്ങള്‍ പാഴാകുമോ എന്ന് ആശങ്ക. ഭക്ഷ്യവില കുതിക്കുകയും മൊത്ത വില സൂചിക ഉയരുകയും ചെയ്തു. ഇതാകട്ടെ, വ്യക്തികളുടെയും കുടുംബങ്ങളുടെയും ബജറ്റ് താളം തെറ്റിക്കും. രാജ്യം പണപ്പെരുപ്പത്തിന്റെ സമ്മര്‍ദ്ദത്തിലേക്ക് നീങ്ങുന്നു എന്ന സൂചനയാണ് വിപണിയില്‍ നിന്ന് ലഭിക്കുന്നത്. ഭക്ഷ്യവിലയിലും നിര്‍മാണ വസ്തുക്കളുടെ വിലയിലും വര്‍ധനവ്് പ്രകടമായി. ഗ്രാമങ്ങളെ ചലിപ്പിക്കാന്‍ ബാങ്ക് വായ്പകളിലൂടെ ആര്‍ബിഐ ശ്രമം നടത്തിവരികയാണ്. എന്നാല്‍ എല്ലാ ശ്രമങ്ങളും തകിടം മറിയാനുള്ള സാധ്യതയാണ് തെളിയുന്നത്.

പലിശ നിരക്ക് കുറച്ച് വിപണിയിലേക്ക് കൂടുതല്‍ പണമെത്തിക്കാമെന്നാണ് ആര്‍ബിഐ കരുതുന്നത്. ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാരും ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമാണ് കഴിഞ്ഞദിവസം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് പ്രഖ്യാപിച്ച എല്‍ടിസി വൗച്ചറും ഉല്‍സവകാല പ്രഖ്യാപനങ്ങളും. പക്ഷേ, വിപണിയില്‍ വില ഉയരുന്നത് ഉപഭോക്താക്കളെ പിന്നോട്ടടിപ്പിക്കും. ഇതോടെ സര്‍ക്കാരും കേന്ദ്രബാങ്കും കണക്കു കൂട്ടിയ ലക്ഷ്യം കൈവരിക്കാന്‍ സാധിച്ചെന്ന് വരില്ല.
സെപ്തംബര്‍ മാസത്തില്‍ ഭക്ഷ്യ ഉല്‍പ്പന്ന വിലക്കയറ്റം 8.17 ശതമാനമാണ്. ആഗസ്റ്റില്‍ ഇത് 3.84 ശതമാനം ആയിരുന്നു. ഭക്ഷ്യ വസ്തുക്കളുടെ വില കയറ്റം കാരണം മൊത്തവില സൂചികയിലും വര്‍ധനവ് പ്രകടമായി. മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് 1.32 ശതമാനമായി വര്‍ധിച്ചു. കഴിഞ്ഞ ആഗസ്റ്റില്‍ ഇത് 0.16 ശതമാനം ആയിരുന്നു.
നിര്‍മാണ വസ്തുക്കളുടെ വില വര്‍ധന കഴിഞ്ഞ ആഗസ്റ്റില്‍ 1.27 ശതമാനം ആയിരുന്നു. സെപ്തംബറില്‍ 1.61 ആയി വര്‍ധിച്ചു. ഇതെല്ലാം രാജ്യം പണപ്പെരുപ്പത്തിലേക്ക് നീങ്ങുകയാണോ എന്ന തോന്നലുണ്ടാക്കിയിട്ടുണ്ട്. അങ്ങനെ സംഭവിച്ചാല്‍ പണച്ചുരുക്കത്തിനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ നിര്‍ബന്ധിതമാകും. വിപണയില്‍ കൂടുതല്‍ പണമത്തിക്കാനുള്ള നീക്കത്തില്‍ നിന്ന ആര്‍ബിഐ പിന്മാറും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
