കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കും; 45 ശതമാനം നേട്ടം പറഞ്ഞ് ബ്രോക്കറേജ്

കഴിഞ്ഞ വർഷങ്ങളിൽ നിക്ഷേപകർക്ക് മികച്ച റിട്ടേൺ നൽകിയ ഓഹരിയായിരുന്നു കൊച്ചിൻ ഷിപ്പ്യാർഡ്. ഈ വർഷം ഇതുവരെ ഓഹരി ഒരു ശതമാനത്തിന് അടുത്ത് നഷ്ടം രേഖപ്പെടുത്തി. പ്രതിരോധ കപ്പൽ നിർമ്മാണ മേഖലയിലെ മറ്റൊരു ഓഹരിയായ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സിനു ഈ വർഷം വലിയ നേട്ടം നൽകാൻ സാധിച്ചില്ല.

കഴിഞ്ഞ ആറ് മാസത്തിനിടെ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ്, കൊച്ചിൻ ഷിപ്പ്‌യാർഡ് എന്നീ ഓഹരികൾ ഏകദേശം 28 ശതമാനത്തോളം തിരുത്തൽ നേരിട്ടു. കപ്പൽ നിർമ്മാണ മേഖലയോടുള്ള കേന്ദ്ര സർക്കാരിൻ്റെ കാഴ്ചപ്പാട് മാറുന്നതിനാൽ ഓഹരികൾ കുതിക്കാൻ സാധ്യതയുണ്ടെന്ന് പറയുകയാണ് ബ്രോക്കറേജ് സ്ഥാപനമായ പ്രഭുദാസ് ലില്ലാധർ. ഈ ഓഹരികൾക്ക് 45 ശതമാനം വരെ വളർച്ചാ സാധ്യതയോടെ ബ്രോക്കറേജ് സ്ഥാപനം ബൈ റേറ്റിംഗ് നൽകുന്നുണ്ട്.

കുതിക്കുന്ന ഷിപ്പിംഗ് മേഖല

ഇന്ത്യയുടെ വ്യാപാരത്തിന്റെ ഏകദേശം 95 ശതമാനവും നടക്കുന്നത് കടൽ മാർഗമാണ്. എന്നാൽ ആഗോള കപ്പൽ നിർമ്മാണത്തിൽ രാജ്യത്തിന്റെ പങ്ക് ഒരു ശതമാനത്തിൽ താഴെയാണ്. കമ്പനികൾക്ക് കേന്ദ്രം നൽകുന്ന സമഗ്ര പാക്കേജുകൾ വളർച്ച സാധ്യത നൽകുന്നു എന്നാണ് ബ്രോക്കറേജ് പറയുന്നത്.

ധനകാര്യം, അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതികവിദ്യ, കയറ്റുമതി എന്നിവയെല്ലാം ഉൾക്കൊള്ളുന്ന സമഗ്രമായ പാക്കേജുകളാണ് കമ്പനി പ്രഖ്യാപിക്കുന്നത്. മാരിടെ ഇന്ത്യ വിഷൻ 2030, മാരിടൈ അമൃത്കാൽ വിഷൻ 2047 എന്നിവയുടെ ഭാഗമായി ഷിപ്പ് ബിൽഡിങിനും മാരിടൈം മേഖലയുടെ വികസനത്തിനുമായി 69700 കോടി രൂപയുടെ പാക്കേജ് അനുവദിച്ചിരുന്നു. ഇതോടെ കമ്പനികൾക്ക് വളരാൻ സാധിക്കും എന്ന് പ്രഭുദാസ് ലിലിധർ വിലയിരുത്തുന്നു.

കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി വാങ്ങിയാലോ..?

മസഗോൺ ഡോക്ക്

രാജ്യത്തെ ഏറ്റവും വലുതും അത്യാധുനികവുമായ പ്രതിരോധ കപ്പൽശാലയാണ്മസഗോൺ ഡോക്ക് മസഗോൺ ഡോക്ക്. യുദ്ധക്കപ്പലുകളും പരമ്പരാഗത അന്തർവാഹിനികളും നിർമ്മിക്കാനും ശേഷിയുള്ള ഇന്ത്യയിലെ ഏക ഷിപ്പ്‌യാർഡ് എന്ന പ്രത്യേകതയും മസഗോൺ ഡോക്കിനുണ്ട്. ഇന്ത്യയുടെ ഭാവി അന്തർവാഹിനി, ഡിസ്ട്രോയർ പദ്ധതികളുടെ നിർമ്മാണ ഭൂപടത്തിൽ ഏറ്റവും തന്ത്രപ്രധാനമായ സ്ഥാനമാണ് ഈ കമ്പനിക്കുള്ളത്. മസഗോൺ ഡോക്കിൽ 3200 രൂപയാണ് ബ്രോക്കറേജ് ലക്ഷ്യവില കാണുന്നത്. നിലവിലെ ഓഹരി വിലയിൽ നിന്നും 36 ശതമാനത്തിന്റെ നേട്ടമാണിത്.

കൊച്ചിൻ ഷിപ്പ്‍യാർഡ്

ഇന്ത്യൻ കപ്പൽ നിർമ്മാണ മേഖലയിലെ ഏക വിമാനവാഹിനിക്കപ്പൽ നിർമ്മാണ ശാലയാണ് കൊച്ചിൻ ഷിപ്പ്‌യാർഡ്. നെക്സ്റ്റ് ജനറേഷൻ മിസൈൽ വെസ്സലുകൾ, ആന്റി സബ്‌മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റുകൾ എന്നിവയുൾപ്പെടെ മികച്ച പ്രതിരോധ ഓർഡറുകൾ കമ്പനിക്കുണ്ട്. വാണിജ്യ കപ്പൽ നിർമ്മാണ ബിസിനസും കപ്പൽ അറ്റകുറ്റപ്പണി വിഭാഗവും മെച്ചപ്പെടുന്നത് ഭാവിയിൽ വലിയ വരുമാന സാധ്യതകൾ നൽകുന്നു. 2028 സാമ്പത്തിക വർഷത്തിൽ പ്രതീക്ഷിക്കുന്ന പ്രതി ഓഹരി വരുമാനത്തിന്റെ 45 ഇരട്ടി മൂല്യമാണ് ബ്രോക്കറേജ് ഓഹരിക്ക് കണക്കാക്കുന്നത്. കൊച്ചിൻ ഷിപ്പ്‍യാർഡ് ഓഹരിക്ക് 45 ശതമാനം നേട്ടതോടെ 2,175 രൂപയാണ് കണക്കാക്കുന്ന ലക്ഷ്യവില.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X