ആഗോള നിരക്കിൽ ഇടിവുണ്ടായതിനെ തുടർന്ന് ഇന്ത്യയിൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില വെള്ളിയാഴ്ച കുത്തനെ ഇടിഞ്ഞു. എംസിഎക്സിൽ, സ്വർണ്ണ ഫ്യൂച്ചറുകൾ ഒരു ഗ്രാമിന് 2% അല്ലെങ്കിൽ 1,000 രൂപ ഇടിഞ്ഞ് 45,732 രൂപ വരെ എത്തി. എംസിഎക്സിലെ സിൽവർ ഫ്യൂച്ചറുകൾ ഒരു കിലോയ്ക്ക് 3% അല്ലെങ്കിൽ 1,500 രൂപ കുറഞ്ഞ് കിലോയ്ക്ക് 47,337 രൂപയിലും എത്തി. ആഗോള സമ്പദ്‌വ്യവസ്ഥ പ്രതീക്ഷിച്ചതിലും വേഗത്തിൽ മുന്നേറുന്നുവെന്നതിന്റെ സൂചനകളാണ് സ്വർണ വില ഉയരാൻ പ്രധാന കാരണം.
സമ്പദ്‌വ്യവസ്ഥയ്ക്ക് മുന്നേറ്റം
സമ്പദ്‌വ്യവസ്ഥ മുന്നേറുന്നതിന്റെ കൂടുതൽ സൂചനകൾ നൽകിയ യുഎസിന്റെ തൊഴിൽ സംഖ്യകൾ അത്ഭുതകരമാംവിധം മെച്ചപ്പെട്ടതിനാൽ സ്വർണ്ണം, വെള്ളി വിലകളിൽ കനത്ത ഇടിവ് രേഖപ്പെടുത്തി. ഇത് സ്വർണം, ബോണ്ടുകൾ എന്നിവ പോലുള്ള സുരക്ഷിത നിക്ഷേപങ്ങളിൽ സമ്മർദ്ദം ചെലുത്തി തുടങ്ങി. ഏപ്രിലിൽ 20 ദശലക്ഷത്തിലധികം ആളുകൾക്ക് തൊഴിൽ നഷ്ട്ടപ്പെട്ടെങ്കിലും കഴിഞ്ഞ മാസം 25 മില്യൺ ആളുകൾ പുതുതായി ജോലി ചെയ്യുന്നതായി യുഎസ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
തൊഴിലില്ലായ്മ നിരക്ക്
യുഎസിൽ തൊഴിലില്ലായ്മ നിരക്ക് ഏപ്രിലിലെ 14.7 ശതമാനത്തിൽ നിന്ന് കഴിഞ്ഞ മാസം 13.3 ശതമാനമായി കുറഞ്ഞു. പല രാജ്യങ്ങളും ലോക്ക്ഡൌൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിനാൽ ആഗോള സാമ്പത്തിക വീണ്ടെടുക്കലിനെക്കുറിച്ചുള്ള ശുഭാപ്തി വിശ്വാസം ഉയരുന്നുണ്ട്. യുഎസ്, യൂറോപ്യൻ രാജ്യങ്ങൾ പോലുള്ള മുൻകാല ഹോട്ട്‌സ്പോട്ടുകളിൽ കൊറോണ വൈറസ് അണുബാധയുടെ വേഗതയും മരണവും കുറഞ്ഞുവെങ്കിലും ചില പുതിയ ഹോട്ട്‌സ്പോട്ടുകൾ ഉയർന്നു വരുന്നുണ്ട്.
യുഎസ് സ്വർണ്ണ ഫ്യൂച്ചർ
വെള്ളിയാഴ്ച യുഎസ് സ്വർണ്ണ ഫ്യൂച്ചർ 2 ശതമാനം ഇടിഞ്ഞ് 1688 ഡോളറിലെത്തി. യുഎസ് ഡോളർ സൂചികയിലെ പൊതുവായ ബലഹീനതയ്ക്കൊപ്പം യുഎസ്-ചൈന സംഘർഷങ്ങളാണ് ഇതിന് കാരണം. കൊറോണ വൈറസ് ലോക്ക്ഡൌണിനെത്തുടർന്ന് കൂടുതൽ സമ്പദ്‌വ്യവസ്ഥകൾ ഉത്തേജനം നൽകി വീണ്ടും തുറക്കുമ്പോൾ ഏപ്രിലിൽ ഏഴ് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയ ശേഷം ആഗോളതലത്തിൽ സ്വർണ്ണ വില കുറയാൻ തുടങ്ങി.
ഓഹരി വിപണി
സാമ്പത്തിക വീണ്ടെടുക്കൽ സംബന്ധിച്ച ശുഭാപ്തിവിശ്വാസത്തിനിടയിൽ ആഗോള ഓഹരികൾ ഏകദേശം 3 മാസത്തെ ഉയർന്ന നിലയിലേക്ക് ഉയർന്നു. യുഎസ്-ചൈന പിരിമുറുക്കങ്ങൾ, കൂടുതൽ ഉത്തേജനം പദ്ധതികൾ ഇവയൊക്കെ സ്വർണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
ഇടിഎഫ് നിക്ഷേപം
ഏപ്രിൽ മാസത്തിനുശേഷം വ്യാഴാഴ്ച സ്വർണ്ണ പിന്തുണയുള്ള എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിലെ ഹോൾഡിംഗുകൾ ആദ്യമായി കുറഞ്ഞുവെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു. ബ്ലൂംബെർഗിന്റെ കണക്കനുസരിച്ച് സ്വർണ്ണ ഇടിഎഫുകളുടെ ആസ്തി 2.1 ടൺ കുറഞ്ഞ് 3,129.2 ടണ്ണായി. എന്നാൽ ഈ വർഷം ഇതുവരെ 20 ശതമാനത്തിലധികം വർധനവുണ്ടായിട്ടുണ്ട്.
സ്വർണ വില ഉയരുമോ?
ചില ധനകാര്യ സ്ഥാപനങ്ങൾ സ്വർണത്തെക്കുറിച്ച് ചില പ്രവചനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ക്രെഡിറ്റ് സ്യൂസെ സ്വർണ്ണ വില പ്രതീക്ഷകൾ ഉയർത്തി, 2021 ൽ ലോഹത്തിന്റെ ശരാശരി വില ഔൺസിന് 1,800 ഡോളർ വരെ ഉയരുമെന്നാണ് പ്രവചനം, യുഎസ് ഡോളറിന്റെ ബലഹീനതയും പണപ്പെരുപ്പ സമ്മർദ്ദവും സ്വർണ്ണ വിലയെ സഹായിക്കുമെന്ന് ക്രെഡിറ്റ് സ്യൂസെ പറഞ്ഞു.


Click it and Unblock the Notifications