രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം അതിവേഗം വർദ്ധിക്കുന്നതിനിടയിലാണ് ചൊവ്വാഴ്ച സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വിലയും കുത്തനെ ഉയർന്നിരിക്കുന്നത്. മുംബൈ പോലുള്ള ഹോട്ട്‌സ്പോട്ടുകളിൽ കേസുകളുടെ എണ്ണം ദിനംപ്രതി കുതിച്ചുയരുന്നതോടൊപ്പം മറ്റ് രാജ്യങ്ങളിലെ രണ്ടാം റൌണ്ട് അണുബാധ ആശങ്കകൾ നിക്ഷേപകരെ അപകടകരമായ നിക്ഷേപങ്ങളിൽ നിന്ന് പിൻവലിയാൻ പ്രേരിപ്പുക്കുന്നതാണ് സ്വർണ വില ഉയരാൻ കാരണം.
എംസിഎക്സിലെ വില
സ്വർണ്ണ ഫ്യൂച്ചേഴ്സ് 0.30 ശതമാനം അഥവാ 139 രൂപ ഉയർന്ന് 10 ഗ്രാമിന് 45,920 രൂപയായി. സിൽവർ ഫ്യൂച്ചേഴ്സ് കിലോയ്ക്ക് 0.22 ശതമാനം അഥവാ 95 രൂപ ഉയർന്ന് 43,325 രൂപയായി. കൊറോണ വൈറസിന്റെ വ്യാപനം പരിശോധിക്കുന്നതിനായി രാജ്യത്ത് ലോക്ക്ഡൌൺ കാരണം സ്പോട്ട് ഗോൾഡ് മാർക്കറ്റുകൾ അടച്ചിട്ടിരിക്കുകയാണെന്ന് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് പറയുന്നു.
ആഗോള വിപണി
ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡിന് ഔൺസിന് 1,695.75 ഡോളർ എന്ന വിലയിൽ മാറ്റമില്ല. യുഎസ് ഗോൾഡ് ഫ്യൂച്ചേഴ്സ് 0.2 ശതമാനം ഇടിഞ്ഞ് 1,695.40 ഡോളറിലെത്തി. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടായ എസ്‌പിഡിആർ ഗോൾഡ് ട്രസ്റ്റ് തിങ്കളാഴ്ച 0.05 ശതമാനം ഇടിഞ്ഞ് 1,081.07 ടണ്ണായി. പല്ലേഡിയം വില 0.4 ശതമാനം ഇടിഞ്ഞ് 1,887.51 ഡോളറായും വെള്ളി വില 1.2 ശതമാനം ഇടിഞ്ഞ് 15.36 ഡോളറിലും പ്ലാറ്റിനം വില 0.3 ശതമാനം ഉയർന്ന് 758.98 ഡോളറിലും എത്തി.
കേരളത്തിലെ ഇന്നത്തെ സ്വർണവില
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. കഴിഞ്ഞ നാല് ദിവസമായി പവന് 33840 രൂപയാണ് കേരളത്തിലെ സ്വർണ വില. ഗ്രാമിന് 4230 രൂപയാണ് നിരക്ക്. മെയ് ഒന്നിന് താരതമ്യേന കുറഞ്ഞ നിരക്കായ 33,400 രൂപ ആയിരുന്നു സ്വർണ വില. ഈ മാസത്തെ ഇതുവരെയുള്ളതിൽ ഏറ്റവും കുറഞ്ഞ നിരക്കും ഇത് തന്നെയാണ്.
വില ഉടൻ കുറയില്ല
ആഗോള മാന്ദ്യത്തെ ഭയന്ന് സെൻട്രൽ ബാങ്കുകളിൽ നിന്നുള്ള സാമ്പത്തിക ലഘൂകരണ നടപടികളുടെ സാധ്യതകൾ കാരണം സുരക്ഷിതമായ നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന്റെ ഡിമാൻഡ് ഉയരുന്നതിനാൽ സ്വർണ്ണ വിലയിൽ ഉടൻ ഇടിവുണ്ടാകില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്നാൽ ജ്വല്ലറികളും മറ്റും അടഞ്ഞുകിടക്കുന്നതിനാൽ വിപണിയിൽ ഭൌതിക സ്വർണത്തിന്റെ വിൽപ്പനയിൽ ഇടിവുണ്ടാകും.
വുഹാനിൽ വീണ്ടും വൈറസ്
ചൈനയുടെ വുഹാൻ, ദക്ഷിണ കൊറിയ, ജർമ്മനി തുടങ്ങിയ ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ലഘൂകരിച്ച സ്ഥലങ്ങളിൽ കൊറോണ വൈറസ് കേസുകളിൽ പുതിയ വർദ്ധനവ് രേഖപ്പെടുത്തുന്നത് ആശങ്കയുണ്ടാക്കുന്നു. കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനിൽ ഒരു മാസം മുമ്പ് ലോക്ക്ഡൌൺ നീക്കിയിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും ഇവിടെ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തതായാണ് വിവരം.
സോവറിൻ ഗോൾഡ് ബോണ്ട്
ഈ സാമ്പത്തിക വർഷത്തിലെ സോവറിൻ സ്വർണ്ണ ബോണ്ടുകളുടെ രണ്ടാമത്തെ സബ്‌സ്‌ക്രിപ്‌ഷൻ ഇന്നലെ ആരംഭിച്ചു. സർക്കാർ നിശ്ചയിച്ചിരിക്കുന്ന ഇഷ്യു വില ഗ്രാമിന് 4,590 രൂപയാണ്. ഓൺലൈനിൽ അപേക്ഷിക്കുന്നവർ അല്ലെങ്കിൽ ഓൺലൈനായി പേയ്‌മെന്റ് നടത്തുന്നവർക്ക് 50 രൂപ കിഴിവ് ലഭിക്കും. വൈറസിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് വ്യക്തത വരുന്നതു വരെ സ്വർണ നിക്ഷേപം ഉയരുമെന്നാണ് സാമ്പത്തിക വിദ്ഗധരുടെ വിലയിരുത്തൽ.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications