കേരളത്തിന്റെ സാമ്പത്തിക ചരിത്രത്തിൽ തട്ടിപ്പുകൾക്ക് ഒരു വലിയ അധ്യായമുണ്ട്. എൺപതുകളിൽ ഓറിയെന്റൽ ഫിനാൻസ് എന്ന കമ്പനി വഴി ആരംഭിച്ച ഈ കുപ്രസിദ്ധ പാത, ഇന്ന് പകുതി വില തട്ടിപ്പുകളിൽ വരെ എത്തിച്ചേർന്നു നിൽക്കുന്നു. കാലഘട്ടം മാറുമ്പോല്ലേ തട്ടിപ്പുകളുടെ സ്വഭാവം മാറുന്നു എന്നത് മാത്രമാണ് ഈ രംഗത്ത് വന്ന മാറ്റം. അവയുടെ ഇരകളിൽ ഇപ്പോഴും മാറ്റമില്ല, അത് സാധാരണക്കാരായ പാവപ്പെട്ട മലയാളികൾ തന്നെയാണ്.
തട്ടിപ്പുകളുടെ തുടക്കം: ഓറിയെന്റൽ ഫിനാൻസ് & ലാബെല്ല
എൺപതുകളുടെ അവസാനത്തിൽ കെഎസ്ആർടിസി ബസുകളിൽ നിറഞ്ഞു നിന്നിരുന്ന പരസ്യങ്ങളിലൂടെയാണ് ഓറിയെന്റൽ ഫിനാൻസ് കേരളത്തിൽ ഇടംപിടിച്ചത്. ചെന്നൈയിൽ ആരംഭിച്ച സാജൻ വർഗീസ് നയിച്ച ഈ കമ്പനി വമ്പൻ ലാഭവാഗ്ദാനങ്ങളിലൂടെ ആയിരക്കണക്കിന് ആളുകളുടെ പണം തട്ടിയെടുത്തു.
ഇതിന്റെ പിന്തുടർച്ചയായി എത്തിയ ലാബെല്ല ഫിനാൻസ് എന്ന രാജന്റെ സംരംഭം, കൂടുതൽ വലിയ തരംഗമായിത്തീർന്നു. 25-35% പലിശ വാഗ്ദാനങ്ങൾ വിശ്വസിച്ചുള്ള നിക്ഷേപം പിന്നീട് നിലച്ചപ്പോൾ, നിക്ഷേപകർ പെട്ടന്ന് പണം തിരിച്ചു നേടാനുള്ള ശ്രമത്തിൽ പാഞ്ഞോടി. ഒടുവിൽ, ലാബെല്ല രാജൻ ഒരു ലോഡ്ജ് മുറിയിൽ ജീവനൊടുക്കിയതോടെ ഈ തട്ടിപ്പും കനലായി.
തട്ടിപ്പുകളുടെ തുടർക്കഥ
ടൈം-ഷെയർ തട്ടിപ്പ്
റിസോർട്ടുകളിൽ വർഷത്തിൽ കുറച്ച് ദിവസങ്ങൾ താമസിക്കാമെന്ന വാഗ്ദാനത്തിലൂടെ ആയിരക്കണക്കിന് ഗൾഫ് മലയാളികളിൽ നിന്നുമാണ് പണം തട്ടിയെടുത്തത്. നിരവധി തമിഴരും വടക്കേ ഇന്ത്യക്കാരുമായിരുന്നു ഇതിന്റെ പിന്നിൽ.
ലിസ് ലോട്ടറി തട്ടിപ്പ്
ലോട്ടറിയുടെ ആകർഷണശക്തി ഉപയോഗിച്ചാണ് 'ലിസ്' എന്ന കമ്പനിയുടെ വലിയ തട്ടിപ്പ് നടന്നത്. നിക്ഷേപിച്ചവരിൽ പലർക്കും തങ്ങളുടെ പണം തിരികെ കിട്ടിയില്ല.
ഹൈറിച്ച് തട്ടിപ്പ്
തൃശൂരിലെ ദമ്പതികൾ നടത്തിയ ഹൈറിച്ച് തട്ടിപ്പ് കേരളത്തിന്റെ സാമ്പത്തിക ഏടിൽ തന്നെ ഒരു ചരിത്രരേഖയാവുന്ന തരത്തിലാണ് നടന്നത്. ഏകദേശം ₹1700 കോടി രൂപയാണ് ഈ ദമ്പതികൾ തട്ടിയെടുത്തത്. ഈ തട്ടിപ്പിൽ പങ്കാളികളായവർ ജയിലിലായെങ്കിലും ദുബായിൽ സ്വത്ത് സമ്പാദിച്ച കുടുംബാംഗങ്ങൾ ഇന്നും സുഖമായി ജീവിക്കുന്നുണ്ട്.

കരുവന്നൂർ ബാങ്ക് തട്ടിപ്പ്
പാവപ്പെട്ടവരുടെയും തൊഴിലാളികളുടെയും സമ്പാദ്യം ആധാരമാക്കി നടത്തിയ ഒരു വൻതട്ടിപ്പായിരുന്നു കരുവന്നൂർ ബാങ്ക് തട്ടിപ്പ്. വലിയ രാഷ്ട്രീയ ബന്ധങ്ങളും ആധിപത്യങ്ങളും ഉപയോഗിച്ച് നടന്ന ഈ തട്ടിപ്പ്, കേരളത്തിന്റെ സാമ്പത്തിക സമ്പ്രദായത്തിൽ വലിയ ആഘാതം ഉണ്ടാക്കിയവയിലൊന്നാണ്.
തട്ടിപ്പുകളുടെ രീതി: പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ
ക്യു-നെറ്റ്, ആംവേ, ബിക്മാർക്ക് പോലുള്ള മണി-ചെയിൻ കമ്പനിയിലൂടെ പുതിയ തലമുറയുടെ നിക്ഷേപങ്ങളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള തട്ടിപ്പുകൾ ഇന്ന് സാധാരണമാണ്. ക്രിപ്റ്റോകറൻസി, എൻഎഫ്ടി പോലുള്ള പുതിയ ഡിജിറ്റൽ ചതികളും മലയാളികൾക്ക് പുതിയ തലവേദനയാവുകയാണ്.
തട്ടിപ്പുകാർ വാഗ്ദാനം ചെയ്യുന്ന അമിത ലാഭം മലയാളിയുടെ മനസ്സിനെ ഇതുവരെ വിട്ടുപോയിട്ടില്ല എന്ന് നിസ്സംശയം പറയാം. പഴയ തട്ടിപ്പുകൾ മാറി പുതിയവയാവുമ്പോൾ പണം നഷ്ടമാകുന്നത് സാധാരണക്കാരുടെ കയ്യിൽ നിന്ന് തന്നെയാണ്.
പകുതി വിലയ്ക്ക് സ്കൂട്ടർ, ലാപ്ടോപ്പ്, തയ്യൽമെഷീൻ തുടങ്ങിയവ വാഗ്ദാനം ചെയ്ത് 1000 കോടിയോളം തട്ടിച്ച സംഭവത്തിൽ ഇതുവരെ ലഭിച്ചത് നാലായിരത്തോളം പരാതികകളാണ്. അതായത് എത്രയേയൊക്കെ പറ്റിക്കപ്പെട്ടാലും നമ്മൾ മലയാളികൾ ഒന്നും മനസിലാക്കില്ല എന്നതാണ് യാഥാർഥ്യം.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications