നിങ്ങളുടെ അക്കൌണ്ട് ഏത് ബാങ്കിലാണ്? ചില ബാങ്കുകൾ ഇപ്പോഴും 7% പലിശ വാഗ്ദാനം ചെയ്യുന്നത് എന്തുകൊണ്ട്?

ഫിക്സഡ് ഡെപ്പോസിറ്റുകളിൽ (എഫ്ഡി) മിക്ക ബാങ്കുകളും വാഗ്ദാനം ചെയ്യുന്ന പലിശനിരക്ക് കഴിഞ്ഞ കുറച്ച് മാസങ്ങളായി കുറച്ചു വരികയാണ് ഇപ്പോൾ 5-6% പരിധിയിലാണ് മിക്ക ബാങ്കുകളും പലിശ നൽകുന്നത്. എന്നാൽ, 7% അല്ലെങ്കിൽ അതിൽ കൂടുതൽ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ചില ബാങ്കുകൾ ഇപ്പോഴും ഉണ്ട്. എന്തുകൊണ്ടാണ് അവ ഇതുവരെ പലിശ നിരക്ക് കുറയ്ക്കാത്തതെന്ന് പരിശോധിക്കാം.

എഫ്ഡി പലിശ നിരക്ക് കുറയുന്നത് എന്തുകൊണ്ട്?

എഫ്ഡി പലിശ നിരക്ക് കുറയുന്നത് എന്തുകൊണ്ട്?

മാർച്ച് 27 നും മെയ് 22 നും ഇടയിൽ, ബാങ്കുകളുടെ മൊത്തം എഫ്ഡി 4.33 ട്രില്യൺ രൂപ വർദ്ധിച്ചു. ഇതിന്‌ ഒന്നിലധികം കാരണങ്ങളുണ്ട്. ഓഹരി വിപണിയിലെ ബലഹീനത മുതൽ നിലവിലെ സാമ്പത്തിക സ്ഥിതി വരെ. അതേ കാലയളവിൽ, മൊത്തത്തിലുള്ള ബാങ്ക് ക്രെഡിറ്റ് 1.48 ട്രില്യൺ രൂപ ചുരുങ്ങി. ഇതിനർത്ഥം ബാങ്കുകളിൽ വലിയ അളവിൽ നിക്ഷേപമുണ്ടെങ്കിലും വായ്പയുടെ രൂപത്തിൽ ഈ പണത്തിന് വലിയ ഡിമാൻഡില്ലെന്നാണ്. അത് ബാങ്ക് നിക്ഷേപത്തിന്റെ പലിശ നിരക്ക് കുറയ്ക്കുന്നതിന് കാരണമായി.

ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന നിരക്കുകൾ

ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന നിരക്കുകൾ

നിക്ഷേപത്തിന്റെ അധിക വിതരണം മിക്ക ബാങ്കുകളുടെയും പലിശനിരക്ക് 5-6 ശതമാനമായി കുറയ്ക്കാൻ പ്രേരിപ്പിച്ചു. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) രണ്ട് വർഷത്തെ സ്ഥിര നിക്ഷേപത്തിന് 5.1 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. കൊട്ടക് മഹീന്ദ്ര ബാങ്ക് 4.75% നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. എന്നിരുന്നാലും, ഇൻഡസ്ഇൻഡ്, ഡിസിബി ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, യെസ് ബാങ്ക് തുടങ്ങിയ ബാങ്കുകൾ 7-7.25 ശതമാനം പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു. ഇതിനുള്ള കാരണം വളരെ ലളിതമാണ്.

പലിശ കുറയ്ക്കാത്തത് എന്തുകൊണ്ട്?

പലിശ കുറയ്ക്കാത്തത് എന്തുകൊണ്ട്?

സുരക്ഷിതമെന്ന് കരുതുന്ന ബാങ്കുകൾക്ക് കുറഞ്ഞ പലിശ നിരക്കിലും നിക്ഷേപം ഉയർത്താൻ കഴിയും, അതേസമയം പൊതുജനങ്ങൾ സുരക്ഷിതമെന്ന് കരുതാത്ത ബാങ്കുകൾ നിക്ഷേപം ആകർഷിക്കാൻ ഉയർന്ന പലിശ വാഗ്ദാനം ചെയ്യേണ്ടതുണ്ട്. ഇതിനാലാണ് പലിശനിരക്ക് വ്യത്യാസപ്പെടുന്നത്.

നിരക്ക് വ്യത്യാസത്തിനുള്ള കാരണമെന്ത്?

നിരക്ക് വ്യത്യാസത്തിനുള്ള കാരണമെന്ത്?

ബാങ്കുകളുടെ മൊത്തം നിക്ഷേപം ഉയർന്നപ്പോൾ ചില ബാങ്കുകൾ അവരുടെ നിക്ഷേപത്തിൽ ഇടിവ് രേഖപ്പെടുത്തി. ഇൻഡസ്ഇൻഡിന്റെ മൊത്തം നിക്ഷേപം 2019 ഡിസംബർ വരെ 2.17 ട്രില്യൺ രൂപയിൽ നിന്ന് 2020 മാർച്ച് വരെ 2.02 ട്രില്യൺ രൂപയായി കുറഞ്ഞു. യെസ് ബാങ്കിന്റെ മൊത്തം നിക്ഷേപം 2019 ഡിസംബർ മുതൽ 2020 മാർച്ച് വരെ 37 ശതമാനം ഇടിഞ്ഞു, നിക്ഷേപം ആകർഷിക്കാൻ ഈ ബാങ്കുകൾ ഉയർന്ന നിരക്കുകൾ വാഗ്ദാനം ചെയ്യും.

സൂചിപ്പിക്കുന്നത് എന്ത്?

സൂചിപ്പിക്കുന്നത് എന്ത്?

നിക്ഷേപം ആകർഷിക്കുന്നതിന് യെസ് ബാങ്ക്, ഇൻഡസ്ഇൻഡ്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് തുടങ്ങിയ ബാങ്കുകൾ ഉയർന്ന പലിശനിരക്ക് നൽകേണ്ടതുണ്ട്. എന്നാൽ കൊട്ടക്, എസ്‌ബി‌ഐ, തുടങ്ങിയവയെല്ലാം 6% ൽ താഴെയാണ് പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്. കാരണം അവ ഏറ്റവും സുരക്ഷിതവും ശക്തമായ ബ്രാൻഡുകളുമാണ്. അതേസമയം, ബന്ദൻ ബാങ്ക് ഇതിനിടയിൽ നിക്കുന്ന ബാങ്കാണ് അതുകൊണ്ട് തന്നെ 6.5% നിരക്ക് നൽകുന്നു.

നിക്ഷേപകർ ചെയ്യേണ്ടത് എന്ത്?

നിക്ഷേപകർ ചെയ്യേണ്ടത് എന്ത്?

എഫ്ഡികളുടെ പലിശനിരക്കിന്റെ കാര്യത്തിൽ വൈവിധ്യമാർന്ന ഓപ്ഷനുകൾ ലഭ്യമാണ്. കുറച്ച് റിസ്ക് എടുക്കാൻ തയ്യാറുള്ള നിക്ഷേപകർക്ക്, 7% ൽ കൂടുതൽ പലിശ ലഭിക്കുന്ന ബാങ്കുകളിൽ നിക്ഷേപിക്കാം. എന്നിരുന്നാലും, യെസ് ബാങ്കിനെ അടുത്തിടെ ഒരു മൊറട്ടോറിയത്തിന് കീഴിലാക്കിയിരുന്നുവെന്നും നിക്ഷേപത്തിന്റെ വലിയൊരു ഭാഗം കുറച്ചുകാലം ഉപയോഗപ്പെടുത്താനാകുമായിരുന്നില്ല എന്ന കാര്യവും ഓർമിക്കേണ്ടതാണ്. നിക്ഷേപത്തിന്റെ കാര്യത്തിൽ റിസ്ക് എടുക്കാൻ താത്പര്യമില്ലാത്തയാളാണ് നിങ്ങളെങ്കിൽ 6% ൽ താഴെ പലിശ തിരഞ്ഞെടുക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X